WELCOME TO ULANADANS ARYDI

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ഗാന്ധി മാര്‍ഗം

ചാനലുകള്‍ കോര്‍ത്ത വിഡിപ്പെട്ടിയുടെ അക്വേറിയത്തിനു മുന്നില്‍ റിമോട്ടിന്‍റെ ചൂണ്ടയില്‍ സ്വയം ഇരയായി കോര്‍ത്ത വിരലുകളില്‍ കൂടി മനസു സഞ്ചരിച്ചു  കൊണ്ടിരുന്ന  സായന്തനത്തിന്‍റെ വിരസമായ ഇടവേളയിലെവിടോ ആ പരസ്യത്തില്‍ ഒരു നിമിഷം മനസ് ചൂണ്ടയില്‍ കോര്‍ത്ത മീനിന്‍റെ പിടച്ചില്‍ പോലെ ഒന്ന് പിടഞ്ഞു ......

സ്ക്രീനില്‍ മഹാത്മാവിന്‍റെ ചിത്രത്തിനൊപ്പം മോണ്ട് ബ്ലാങ്ക് പേനയുടെ പരസ്യം  

"ഹേ റാം "....തുരു തുരെ ഉതിര്‍ന്ന വെടിയൊച്ചകള്‍ക്കിടയില്‍  സംവത്സരങ്ങള്‍ക്ക പ്പുറത്ത് നിന്ന്  മഹാത്മാവിന്‍റെ ശബ്ദം മുഴങ്ങിയത് പോലെ.."വാര്‍ധക്യത്തില്‍..പുരണ്ട ഓര്‍മക്കെടിന്‍റെ തോന്നലുകളായിരിക്കുമോ !"  അയാള്‍ ഒരു നിമിഷം സംശയിച്ചു..അല്ല വീണ്ടും വെടി ഒച്ച ! ഈശ്വരാ അപ്പുവിന്‍റെ മുറിയില്‍ നിന്നുമാണല്ലോ!
പതുക്കെ നടന്നു അപ്പുവിന്‍റെ മുറിയിലെ ത്തിയപ്പോള്‍ ശരിയായിരുന്നു..അവന്‍റെ കയില്‍ ഒരു തോക്ക് 
"മുത്തച്ചാ ....നല്ല രസാ ഈ ഗെയിം ."പുതിയ കമ്പ്യൂട്ടര്‍ ഗയിമിന്‍റെ രസത്തില്‍ ഗോഡ്സെയേക്കാള്‍  ക്രൂരതയോടെ അവന്‍ എല്‍ സി ഡി സ്ക്രീനിനുള്ളില്‍ പിടയുന്ന ഗാന്ധിജിയുടെ ഡിജിറ്റല്‍ മോഷനില്‍ പിന്നെയും
നിറയൊഴിച്ചു   "അപ്പൂ..നല്ല കുട്യോള്‍ സന്ധ്യക്ക്‌ നാമം ജപിക്കും ...അത് പറയുമ്പോള്‍ ഓര്‍മകളില്‍ ...യുഗങ്ങളുടെ വാര്‍ധക്യത്തിനും അപ്പുറം..ഒരു നിലവിളിക്കിന്‍ തിരി എരിഞ്ഞ..സന്ധ്യ വാര്‍ധക്യത്തിന്‍റെ കരിന്തിരി കത്തിയ .മനസ്സില്‍ എരിഞ്ഞമര്‍ന്നു .."അഞ്ജനാ ശ്രീധരാ ചാരു മൂര്‍ത്തെ  കൃഷ്ണാ ..അഞ്ജലി കൂപ്പി വണങ്ങി ടുന്നേന്‍ കൃഷ്ണ"  ..ചന്ദനത്തിരിയുടെയും കര്‍പൂരത്തിന്‍റെയും ഗന്ധം..പടര്‍ന്ന...സന്ധ്യ ...അടുത്തുള്ള ശ്രീ കൃഷ്ണ സ്വാമിയുടെ ക്ഷേത്രത്തില്‍  നിന്നും ദീപാരാധന കഴിഞു പൊട്ടിച്ച വെടിമരുന്നിന്‍റെ കൃഷ്ണ ഗന്ധം പടര്‍ന്ന നിലാവില്‍  ഓര്‍മ്മകള്‍  നീല ഭസ്മം പോലെ ചിതറി ...
.."ഹേ റാം .."പ്രാണന്‍റെ പിടച്ചിലില്‍ പ്രാര്‍ത്ഥനാ നിരതമാകുന്ന രാമ മന്ത്രം ഓര്‍മകളില്‍ നിന്നും അയാളെ ഉണര്‍ത്തി ...ഓര്‍മകളില്‍ അലഞ്ഞ മനസ്‌ വീണ്ടും പിടഞ്ഞു ..
"ഇതിലും ഭേദം കോണ്‍ക്രീറ്റ് വനങ്ങള്‍ തീര്‍ക്കുന്ന നഗര ഭംഗിക്ക് , അഭംഗിയാകുന്ന മരങ്ങള്‍ വെട്ടി മാറ്റുമ്പോഴും ..ഒഴിവാക്കാന്‍ പറ്റാത്ത രാഷ്ട്ര ബോധത്തിന്‍റെ സ്മാരകമാകുന്ന...ഗാന്ധി പ്രതിമകള്‍ തന്നെയാണ് പുതിയ ഡിജിറ്റല്‍ തത്വ ചിന്തകരുടെതിനെക്കാള്‍ നല്ല ഗാന്ധി മാര്‍ഗം എന്നയാള്‍ക്ക് തോന്നി .
ഒന്നുമല്ലങ്കില്‍ ചേക്കേറുവാന്‍ ചില്ലകളില്ലാതാകുന്ന കിളികള്‍ക്ക് സ്വയം ഒരു ശിഖരമായി മാറാനെങ്കിലും കഴിയുമല്ലോ "...അയാള്‍ സ്വയം ആശ്വസിച്ചു ........ 

3 അഭിപ്രായങ്ങൾ:

Raj പറഞ്ഞു...

kalakittundu.... nalla aashayam

Unknown പറഞ്ഞു...

very nice . nalla bhavana .

sujasthoughts പറഞ്ഞു...

nalla future undu... keep it up..