WELCOME TO ULANADANS ARYDI

2012, നവംബർ 14, ബുധനാഴ്‌ച

മേഘ ങ്ങള്‍ അടയാളപ്പെടുത്തുന്നത്




ഒരു ദിവസത്തിന്റെ മുഴുവന്‍ വഴികളും അലഞ്ഞു തീര്ത്ത കാലുകള്‍ മട്ടുപ്പാവില്‍ തൂക്കിയിട്ടു ഞാന്‍ മേഘങ്ങളുടെ ആകാശ എഴുത്തുകളെ വായിച്ചുകൊണ്ടിരുന്നു എന്റെ കാഴ്ചകള്‍ മേഘങ്ങളില്‍ കോര്‍ത്തു .മേഘങ്ങള്‍ നുലിഴകീറി ആകാശത്തിന്റെ ക്യാന്‍വാസില്‍ മാറ്റിയും തിരുത്തിയും അടയാളപ്പെട്ടു കൊണ്ടേ ഇരുന്നു ..

മേഘങ്ങള്‍ ഒരു പൂച്ചയുടെ രൂപമായിക്കഴിഞ്ഞിരുന്നു അപ്പോള്‍ ഓര്‍മയില്‍ ഒരു പൂച്ച എരി ഞ്ഞു വിളിച്ചു
മ്യാവു മ്വ്യാവ് എന്ന ഒരു കൊച്ചു കാറ്റ് മേഘങ്ങളെ തഴുകി പോയ പോലെ അത് അങ്ങ് സോമാലിയില്‍ നിന്ന് നില വിളിക്കാന്‍ പോലുമാകാതെ തളര്‍ന്ന്‍ കിടന്ന ഒരു കുഞ്ഞിന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ രൂപം എന്നിലേക്ക്‌ എറിഞ്ഞു തന്നു . അതിനു രണ്ടിനുമപ്പുറം ഒരു ത്രിമാനത എന്റെ നോട്ടത്തിനു കൈവന്ന പോലെ ഞാനെന്തോ ആത്മഹത്യക്ക് ശ്രമിച്ചു . ഒരു പക്ഷെ മരണം കാത്തിരിക്കുന്ന കഴുകന്റെ വിശപ്പില്‍ നിന്നും ആ കുഞ്ഞിന്റെ മരണത്തെ ഒറ്റ് കൊടുത്ത ഫോട്ടൊഗ്രാഫെര്‍ ആയി ഒരു നിമിഷം ഞാന്‍ താദാത്മ്യം പ്രാപിച്ചത് കൊണ്ടാകാം .

രാവിലെ ഒന്നും കഴിക്കാതെ പാഞ്ഞ ഓര്‍മ്മ എന്നിലേക്ക്‌ ഇരച്ചുവന്നു മേഘങ്ങളുടെ അടയാളപ്പെടുത്തലിനപ്പുറം ഉച്ച വെയിലിന്റെ തീപ്പൊള്ലലിന്റെ മേഘങ്ങല്ല്ല്ക് താഴെ ഒരു മരുഭൂമിയില്‍ നിര്‍ത്തി.അവിടെ ആകെ ഒരു ചെറിയ ഗ്രോസെറി മാത്രമായിരുന്നു ഉള്ളത് ഞാന്‍ അതിനകത്തേക്ക് കയറുമ്പോള്‍ കാത്ത് നില്‍ക്കനരുമില്ലാത്ത എനിക്കുവേണ്ടി ഒരു പൂച്ച കാത്തു നില്പുണ്ടായിരുന്നു ഞങ്ങളെ രണ്ടുപേരെയും ഒരേ വികാരമായിരുന്നു നയിച്ചത് വിശപ്പ്‌ ...

വിജനമായ മരുഭുഉമിയില്‍ നിന്ന് അവിടെ എത്തിച്ചു തന്ന സുഹൃത്ത് വരുന്നതെ വരെ കാത്തിരുന്നെ പറ്റു മറ്റു ടാക്സി ഒന്നും കിട്ടില്ല എന്ന് തിര്ച്ചറിഞ്ഞതു .ഞാന്‍ എന്റെ കൈയിലിരുന്ന ബ്രഡു കഴിക്കാനായി എടുത്തതും വിശപ്പിന്റെ പിടച്ചിലില്‍ പൂച്ച ഒരിറ്റു ദയക്ക് വേണ്ടി കരഞ്ഞു കൊണ്ടേ ഇരുന്നു . ഞാന്‍ അത് കാണാത്ത പോലെ ഷോപ്പിനകത്തു പോയി അത് കഴിച്ചു . തിരച്ചു പുറത്തു വന്നപ്പോള്‍ പൂച്ച എന്നെ കാത്തു നില്പുണ്ടായിരുന്നു ..എന്റെ വിശപ്പടങ്ങിയപ്പോള്‍ പൂച്ചയുടെ വിശപ്പിനെ പറ്റി ഞാന്‍ ആലോച്ചനാ മഗ്നനായി.

ഒന്നര ദിര്‍ഹംസ് മുടക്കി പൂച്ചക്കും ഒരു ബ്രഡിന കഷണം വാങ്ങികൊടുക്കമാന്നു കരുതി ഞാന്‍ കടയുടെ വാതിലില്‍ ആലോചിച്ചു നിന്നപ്പോള്‍ അതെന്റെ കാല്‍ച്ചുവട്ടില്‍ കരഞ്ഞു നിക്കുകയായിരുന്നു
ഞാന്‍ അകത്തു കയറി കടയുടമയോട് ഒരു ബ്രഡാവശ്യപെട്ടു കൊണ്ട് ചിര്ച്ചു കൊണ്ട് പറഞ്ഞു പൂച്ച വിശന്നാണന്നു തോന്നുന്നു അതിനു കൊടുത്തേക്കാം എന്ന് പറഞ്ഞപ്പോള്‍

അയാളുടെ മുഖം മാറി

"എന്റെ പൊന്നു സാറേ പൂച്ചക്ക് അതുകൊടുതാല്‍ അതവിടെ ഒക്കെ ആക്കും ഇത് വേറെ കമ്പനിയുടെ ക്യാമ്ബാ പൂച്ച അവിടൊക്കെ അഴുക്കകിയാല്‍ എനിക്കാകും അവര്‍ പിഴ അടിക്കുക അത് കൊണ്ട് പൂച്ചക്ക് കൊടുക്കനനങ്കില്‍ ..................." അയാള്‍ മുഴുമിപിച്ചില്ല


ഞാന്‍ നിരാശനായി പുറത്തിറങ്ങി

ചില നിമിഷങ്ങളില്‍ മനസു മാത്രം പോര അതിനു പ്രവര്‍ത്തിക്കാന്‍ കഴ്യുന്ന സാഹചര്യം കൂടി ഉണ്ടന്കിലെ സഹായിക്കാന്‍ കഴിയു .

പൂച്ചയെയുമ് വിശപ്പിനേയും മറന്നു ഞാന്‍ വീണ്ടും ചിന്തകളില്‍ നിന്ന് എന്റെ മട്ടുപ്പാവിലേക്ക്‌ മടങ്ങി വന്നു .

ആകാശത്ത് മേഘങ്ങള്‍ പിന്നെയും പുതിയ രൂപങ്ങള്‍ വരച്ചു കൊണ്ടേ ഇരുന്നു
പൂച്ച വിഷയം മറക്കാന്‍ ആയി ഞാന്‍ മേഘങ്ങളില്‍ കണ്ണ്‍ നട്ടിരുന്നു

സന്ധ്യയുടെ വിഷാദം വറ്റാത്ത ആകാശം ചെമ്പ് നിരമാര്‍ന്നു..
ഞാന്‍ വിഇണ്ടും പഞ്ഞി മെഘങ്ങളിലേക്ക് കണ്ണൂന്നിയിരുന്നു .
മേഘം കാറ്റിന്റെ കര വിര്തില്‍ ഒരു നമ്പൂതിരി ചിത്രത്തെ ഓര്‍മിപ്പിക്കുന്ന സ്ത്രീരൂപം പോലെ വിടര്‍ന്നു അഴിഞ്ഞ മുടികള്‍ നമ്പൂതിരികണക്കൊത്ത്ത സ്ത്രീ ശരീരം ഞാന്‍ കാഴ്ചയുടെ ആസുരതയില്‍ ഒരു കാഴ്ചക്കാരനായി നിക്കുമ്പോഴും എന്റെ മനസിന്റെ ആകാശത്ത് ഒരു പൂച്ച പിന്നെയും മാറിയും മറിഞ്ഞും തെളിഞ്ഞു കൊണ്ടേ ഇരുന്നു പഞ്ഞി മേഘങ്ങളുടെ വിടവിലൂടെ രാത്രിയുടെ നിറമുള്ള മരുഭൂമിയുടെ എല്ലാ തീയും ഏറ്റ് വാങ്ങിയ വെയില്‍ നിറമുള്ള കണ്ണ്‍ കളോട് കൂടിയ ഒരു കറുത്ത പൂച്ച .



2012, നവംബർ 2, വെള്ളിയാഴ്‌ച

ഒരു മുത്തശ്ശി കഥ




'പിന്നിട്ട ദിവസങ്ങള്‍ക്കൊപ്പം എപ്പോള്‍ വേണമങ്കിലും തിരിച്ചെത്താവുന്ന ഒരു ഓര്‍മ്മക്കുറിപ്പായി നിന്‍റെ  മുടിയിഴകള്‍ കൊണ്ട് ഞാനാ ദിവസം എഴുതി വച്ചിട്ടുണ്ട്. എന്‍റെ  പുസ്തകങ്ങള്‍ക്കിടയില്‍ മഹാഭാരതത്തിനുള്ളില്‍  പൂത്ത സൌഗന്ധികപൂവുകള്‍ക്കൊപ്പം നിന്‍റെ  മണം  ഞാന്‍ ഓര്‍ത്ത് വച്ചിട്ടുണ്ട്. കാറ്റ് പിടിച്ച അരയാലിന്‍റെ കാഴ്ച്ചകള്‍ക്കൊപ്പം നമ്മുടെ ആലിംഗനം ഞാന്‍ സങ്കല്പിക്കാറുണ്ട് ഇനിയൊരിക്കലും കാണാത്ത മറുകര പോലെ നമുക്കിടയിലെ കടല്‍ദൂരം ഒരു ഗരുഡ വേഗത്തില്‍ താണ്ടുമന്നു ഞാന്‍ വൃഥാ സ്വപ്നം കാണാറുണ്ട്‌...............0 ....'

'അമ്മുവമ്മേ അമ്മുവമ്മേ ഒരു കഥ പറഞ്ഞു തരുമോ എനിച്ച് ഉക്കം  വരണില്ല '

'ആഹാ ന്‍റെ  ഗ്രീഷ്മക്കുട്ടി ഇതുവരെ ഉങ്ങിയില്ലേ ....'

'അമ്മുവമ്മ  എന്താ വായിച്ചുന്നെ കഥയാനൊ ?'

അമ്മുവമ്മ ബുക്സ് ഒക്കെ എടുത്തു നോച്ചുവാരുന്നു  അല്ലങ്കി ശേഖരന്‍ വലിയച്ചന്‍ സ്വര്‍ഗത്തില്‍ ഇരുന്നു ഫോണ്‍ ചെയ്യുമ്പോ ചോദിക്കില്ലേ  'എടി  അമ്മുവേ എന്‍റെ ബുക്സ് ഒക്കെ നീ നന്നായി നോക്കുന്നുണ്ടോ എന്ന് ..അങ്ങനെ നോക്കുമ്പോഴാ  ശേഖരനച്ചന്‍ പണ്ട് അമ്മുവമ്മയെക്കുറിച്ച് എഴുതിയ ഒരു വരി വായിച്ചത് .

ഉം അതെന്തു വരിയാ കഥവരി ആനോ ..

ഓക്കേ ഗീച്മക്കുട്ടിക്കു അമ്മുവമ്മ കഥ പര്ഞ്ഞുതാരം കേട്ടോ ...
ഉം ..

ശേഖരനച്ചന്‍ പഞ്ഞ കഥയാണോ ?

ഹഹഹ!! അമ്പടി ഭയങ്കരി നിനക്കെങ്ങനെ  മനസിലായി ?

പണ്ട് പണ്ട് ശേഖരനച്ചന്‍ അമ്മുവമ്മയെ കല്യാണം കഴിച്ച ദിവസം ആദ്യത്തെ രാത്രയില്‍ ഇതുപോലെ ഇതേ കട്ടിലില്‍ അമ്മുവമ്മയുടെ മടിയില്‍ കിടന്നു പറഞ്ഞു തന്ന ഒരു കഥയാ....കേട്ടോ ഗീച്ച്മകുട്ടി .

 ഉം 
കൊച്ചു ഗ്രീഷ്മ കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു 
ഒരിക്കലും കണ്ടിട്ടില്ലാത്ത  മുത്തച്ചനെ അവളും മുത്തശ്ശിയുടെ  വാക്കുകളിലൂടെ   വരച്ചു നോക്കി ..

അമ്മുശേഖര്‍ ഓര്‍മകള്‍ക്ക് അപ്പുറം ആ നിമിഷങ്ങളിലേക്ക് അലിഞ്ഞു ചേര്‍ന്നു ..

മണിയറ പൂക്കള്‍ കൊണ്ടാലങ്കരിച്ചിരുന്നു .
 ശേഖരേട്ടന്‍ ചോദിച്ചത് ഓര്‍ത്തു
അമ്മു ആദ്യമായി എന്നെ കണ്ടപ്പോ എന്താ തോന്നിയെ 
ഒരു ഗുണ്ടാ ലുക്ക് 
ഹഹഹ എന്നിട്ടിപ്പോ എന്ത് തോന്നുന്നു?
 അത് ..ഇപ്പൊ എന്റെ വാവ അല്ലെ 
ഹഹഹ 


രാത്രി മുറിയിലേക്ക് കയറുമ്പോ ശേഖരേട്ടന്‍ എന്തോ ആലോചിച്ചു നക്ഷത്രങ്ങളില്‍ നോക്കി നില്‍ക്കുകയായിരുന്നു . 
ഉം വാ ഇരിക്ക് 
എന്‍റെ  മുഖ ഭാവം കണ്ടിട്ടാകണം ചിരിച്ചു കൊണ്ട് ചോദിച്ചു പേടി ഉണ്ടോ ..
മിണ്ടാതെ കുനിഞ്ഞിരുന്നു .
കൈയ്യെടുത്ത്  മാറ്റി എന്‍റെ  മടിയില്‍ കിടന്നു ഒരു കുഞ്ഞിനെ പോലെ അതൊട്ടും പ്രതീക്ഷിച്ചില്ല .
എന്നിട്ടെന്‍റെ  കൈ  ചേര്‍ത്ത് പിടിച്ചു പറഞ്ഞു 
ഇനി അമ്മു ഒരു കഥ പറ .
അപ്പോ എല്ലാ അകല്‍ച്ചയും  അവിടെ പടി ഇറങ്ങുകയായിരുന്നു 
ജീവിതത്തില്‍ ഒരാളും എന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല ല്ല ഇങ്ങനെ ഉമ്മ വച്ചിട്ടില്ല .
മനസില്‍ അങ്ങനെഎന്തൊക്കെയോ ഓര്‍ത്തു ഇരുന്നപ്പോള്‍  വിണ്ടും ചോദ്യം അമ്മു ഒരു കഥ പറ .
എനിക്ക് കഥ അറിയില്ല വാവ ഒരു കഥ പറ .
വാവയോ ഹഹഹഹ ഞാനും അറിയാതെ ചിരിച്ചു  പോയി 
പെട്ടന്ന് എന്തോ അങ്ങനെ വിളിക്കാനാണ് തോന്നിയത് ..സ്നേഹത്തിന്‍റെ അങ്ങേയറ്റം ..
അതെനിക്കിഷ്ടമായി വാവ കൊള്ളം  ഹഹഹ 

ഒകെ എങ്കില്‍ ശരി അമ്മുവിന്‍റെ  പേടി മാറാന്‍ ഞാന്‍ ഒരു കഥ പറയാം 
പണ്ട് കുട്ടിയമ്മച്ചി  ഉറങ്ങാന്‍ കിടക്കുമ്പോ ഞാന്‍ പറയും ഒരു  കഥ പറയാന്‍ എന്നും ഒരേ കഥ ആകും പറയുക പക്ഷെ എത്ര  കേട്ടാലും മടുക്കില്ലായിരുന്നു.അതുപൊലെയയിരുന്നു ആ കഥ പറച്ചില്‍ ...കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോ അമ്മു അമ്മയാകും അമ്മുമ്മയാകും അപ്പൊ പേരക്കുട്ടികള്‍ക്ക് ഈ  കഥ പറഞ്ഞു കൊടുക്കണം ..സമ്മതമാണോ ?
ഹീ... സമ്മതം.  ആരാ കുട്ടിയമ്മച്ചി ?

അതോ അത് എന്‍റെ  മുത്തശി ഗൌരിക്കുട്ടിയമ്മ .

ശേഖര്‍ അത് പറയുമ്പോള്‍ അയാള്‍ മനസു കൊണ്ട് പിന്നെയും ഒരു കൊച്ചു കുട്ടി ആകുകായിരുന്നു.
ഓര്‍മ്മകളുടെ കടലിരംബത്തില്‍  വര്‍ഷങ്ങളായി ദുഷിച്ച രക്തം ശുദ്ധീകരിച്ച ഹൃദയം ഒരു കൊച്ചുകുഞ്ഞിനെ പോലെ നിര്‍മ്മലമായി .

കുട്ടിയമ്മച്ചി ആ കഥ പറയുമോ 

ഹഹഹ്  ഹഹഹ ...എന്‍റെ  കുട്ടന് അമ്മച്ചി പറഞ്ഞു തരാം കേട്ടോ .

കൊച്ചു ശേഖരന്‍ അത് കേട്ടതും മനസു കൊണ്ട്  വലിയ ഒരു അറപ്പുരയുടെ മുന്നിലേക്കെത്തി. കഥയും പരിസരവും എല്ലാം അറിയാം എങ്കിലും കുട്ടിയമ്മച്ചി പറയുന്നത് കേള്‍ക്കാന്‍ ഉള്ള സുഖം.  മുന്നേ ഓടുന്ന കുട്ടിയെ പോലെ ശേഖരന്‍ കുട്ടിയമ്മച്ചി കഥ പറഞ്ഞു തുടങ്ങുന്നതിനു മുന്‍പ് തന്നെ  ആ അറപ്പുരയുടെ മുന്നിലേക്കോടി എത്തി .

'പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ഏഴ് അറവാതിലുകള്‍ ഉള്ള ഒരു അറപ്പുര വീടുണ്ടായിരുന്നു അവിടെ ഏഴ് ആങ്ങളമാര്‍ക്കും കൂടി ഒരു കുഞ്ഞു പെങ്ങള്‍ ഉണ്ടായിരുന്നു .ഏഴ് ആങ്ങളമാരും  കല്യാണം   കഴിച്ചെങ്കിലും കുഞ്ഞു പെങ്ങളെ അവര്‍ക്ക് ജീവനായിരുന്നു .

എഴാങ്ങളമാര്‍ക്കും കപ്പലോട്ടമാരുന്നു ജോലി അവര്‍ പോകാന്‍ നേരം നാത്തുന്‍  മാരോട് പറയും ഞങ്ങളുടെ കുഞ്ഞു പെങ്ങളെ നന്നായി നോക്കണമന്ന്‍. ..

നാത്തുന്‍ മാര്‍ക്കാണങ്കില്‍ ഈ സ്നേഹത്തില്‍ അസൂയ ഉണ്ട് താനും പക്ഷെ പുറമേ കാണിക്കാന്‍ പറ്റിലല്ലോ .

അങ്ങനെ ഒരു ദിവസം ആങ്ങള മാര്‍ പോയ നേരം നാത്തൂന്‍ മാര്‍ കാട്ടില്‍  കുഞ്ഞു പെങ്ങളെയും കൂട്ടി വിറകൊടിക്കാന്‍ പോയി ഇടക്ക് വിശ്രമ സമയം കുഞ്ഞു പെങ്ങളുടെ തലയില്‍ പേന്‍  നോക്കി അങ്ങനെ ഇരുന്നു, അതിന്‍റെ സുഖത്തില്‍ പാവം കുഞ്ഞു പെങ്ങള്‍ അങ്ങ് ഉറങ്ങിപ്പോയി.കിട്ടിയ തക്കം നോക്കി നാത്തുന്‍മാര്‍ കടന്നു കളഞ്ഞു. അവര്‍ക്ക് പണ്ടേ അസൂയ ആണല്ലോ കുഞ്ഞു പെങ്ങളോട് .അങ്ങനെ പാവം കുഞ്ഞുപെങ്ങള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ആരേം കാണാനില്ല കൊടും കാട്.

'പാവം കുഞ്ഞുമോള്‍""'   കൊച്ചു ശേഖരന്‍ കുട്ടിയമ്മച്ചികെട്ടിപ്പിടിച്ചു  ഇറുക്കെ കണ്ണുകളടച്ചു..

കുട്ടിയമ്മച്ചി  നെറുകയില്‍ ഉമ്മ വച്ച് ചേര്‍ത്ത് പിടിച്ചു കഥ തുടര്‍ന്നു..

കാട്ടില്‍ വഴിയറിയാതെ കുഞ്ഞുപെങ്ങള്‍ പിന്നെയും ഉള്ളിലേക്ക് പോയി .

ഗ്ര്ര്ര്ര്ര്ര്‍ ഭയനാകമായ ഒരു അലര്‍ച്ച
അതാ നില്‍ക്കുന്നു ഒരു പുലിയച്ചന്‍ 

വിശന്നു നടക്കുകയാരുന്ന പുലിയച്ചന്‍  കുഞ്ഞുപെങ്ങളെ കിട്ടിയ സന്തോഷത്തില്‍ പുലിയച്ചന്‍  പിന്നെയും അലറി 

ഗ്ര്ര്ര്ര്ര്ര്‍  ഇന്നത്തെ അത്താഴം കുശാല്‍ 

പാവം കുഞ്ഞുപെങ്ങള്‍ അവള്‍ കരഞ്ഞുപറഞ്ഞു 

എന്നെ ഒന്നും ചെയല്ലേ എന്‍റെ  ഏഴ് ആങ്ങളമാര്‍ എന്നെ കാണാതെ വിഷമിക്കും 

ഓഹോ അത്രയ്ക്ക് സ്നേഹമാണോ നിന്നോട് എന്നിട്ടാണോ നിന്നെ ഇവിടെ കളഞ്ഞിട്ടു പോയത് 
എങ്കില്‍ ശരി നിന്‍റെ  വീട്ടില്‍  പോകാം ആരും വന്നില്ലങ്കില്‍ ഞാന്‍ നിന്നെ തിന്നും സമ്മതമാണോ ഗ്ര്ര്ര്ര്ര്ര്‍.
പാവം കുഞ്ഞു പെങ്ങള്‍ വേറെ വഴിയില്ലാതെ പുലിയുടെ കൂടെ യാത്ര തരിച്ചു 
കാടിന്‍റെ  അതിര്‍ത്തി വരെ പുലിയച്ചന്‍  വഴി കാട്ടി  ബാക്കി ഭാഗ്യത്തിന് കുഞ്ഞുമോള്‍ക്കറിയാമായിരുന്നു.
പൊന്നാങ്ങളമാര്‍  തിരിച്ചെത്തി  അവര്‍ കുഞ്ഞുപെങ്ങളെ അന്വേഷിച്ചുനാത്തൂന്‍മാര്‍  കുഞ്ഞുപെങ്ങള്‍ മറ്റേ നാത്തൂന്‍റെയടുത്തുണ്ടാകുമാന്നു പരസ്പരം കളവ് പറഞ്ഞു .
കപ്പലോട്ടത്തിന്‍റെ  ക്ഷിണം കാരണം നന്നായി ഉറങ്ങിയിട്ട് കുഞ്ഞുപെങ്ങളെ കാണാമന്നു കരുതി അവര്‍ ഉറങ്ങാന്‍ കിടന്നു ..
അങ്ങനെ കുഞ്ഞു പെങ്ങളും പുലിയച്ചനും   അറപ്പുര വീട്ടിലെത്തി .

കുഞ്ഞു പെങ്ങള്‍ പുലിപ്പുറത്തിരുന്നു ഒന്നാമത്തെ ആങ്ങളയുടെ അറവാതിലിനു മുന്നിലെത്തി എന്നിട്ട് കരഞ്ഞു പറഞ്ഞു 

പുലിപ്പേനോ    കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
ഒന്നാമത്തെ നേരാങ്ങളെ 
അറപ്പുര തുറന്നു തായോ 


ഒന്നാമത്തെ ആങ്ങള  ഉറക്കപ്പിച്ചില്‍  നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് പട്ടി കുരക്കുന്നതാ 

ഹഹ ഗ്ര്ര്ര്ര്ര്‍ ഇതാണോ നിന്‍റെ  ആങ്ങളമാരുടെ സ്നേഹം 

അവര്‍ രണ്ടാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു  
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
രണ്ടാമത്തെ നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

രണ്ടാമത്തെ ആങ്ങള  ഉറക്കപ്പിച്ചില്‍  നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് പൂച്ച കരയുന്നതാ 
പാവം കുഞ്ഞു പെങ്ങള്‍ അവിടെയും രക്ഷ ഇല്ലാന്ന് കണ്ടു പുലിയച്ചന്‍ മൂന്നമാത്തെ അറപ്പുരവാതിലിനു മുന്നിലെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
മൂന്നാമത്തെ നേരാങ്ങളേ   
അറപ്പുര വാതിലൊന്നു തുറന്നു തായോ 

മൂന്നാമത്തെ  ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ? 
ഓ അത്കോഴി കൂകുന്നതാ 

അവര്‍ നാലാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പെനോ  കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
നാലാമത്തെ   നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

നാലാമത്തെ ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് ആരോ നടന്നു പോകുന്നതാ  

അവര്‍ അഞ്ചാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു 
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
അഞ്ചാമത്തെ  നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

അഞ്ചാമത്തെ  ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് നമ്മുടെ അപ്പുറത്തെ ഗോപാലനുംഭാര്യയും  കൂടി വഴക്കുണ്ടാക്കുവാ 

ആഹാ  കഥ പറഞ്ഞുറങ്ങിപ്പോയോ 

ശേഖരന്‍ ഓര്‍മ്മയില്‍ കൂട്ടിയമ്മച്ചിയോടൊപ്പം ഒരു കൊച്ചു കുട്ട്യേപ്പോലെ അമ്മുവിന്‍റെ  മടിയില്‍ കിടന്നു

അമ്മുവമ്മേ കഥ പറ എന്താ മിണ്ടാത്തെ 

അമ്മു ഓര്‍മ്മകളില്‍ ശേഖരനോപ്പം എവിടെയൊക്കെയോ പോയി 

അമ്മു കഥ തുടര്‍ന്നു  ഗ്രീഷ്മക്ക്  രസം പിടിച്ചു 

അവള്‍ തന്നെ ബാകി പൂരിപ്പിച്ചു  അമ്മുവമ്മേ  ഇനി നാന്‍ പറയാം .


അവര്‍ അഞ്ചാമത്തെ അറപ്പുര വാതിലിനടുത്തെത്തി 

കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു  
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
ആറാമാത്തെ നേരാങ്ങളേ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

ആറാമാത്തെ   ആങ്ങള ഉറക്കപ്പിച്ചില്‍  നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് നമ്മുടെ അപ്പുറത്തെഗ്രീശ്മക്കുട്ടി  ചിരിച്ചുന്നതാ 

ഹഹഹ ഹമ്പടി ഭയങ്കരി അമ്മു ഗ്രീഷ്മയെ  ചേര്‍ത്തു പിടിച്ചുമ്മ  വച്ചു 


അമ്മുവമ്മേ   എന്നിട്ടേഴാമത്തെ  ആങ്ങള അറപ്പുരവാതില്‍ തുരച്ചും അല്ലെ 

അല്ല അമ്മുവമ്മ പറഞ്ഞുതരാം 

അങ്ങനെ അവര്‍ ഏഴാമത്തെ അറപ്പുരവാതിലിനു മുന്നിലെത്തി 
എന്നിട്ട് 
കുഞ്ഞു പെങ്ങള്‍ വിളിച്ചു 

പുലിപ്പേനോ    കടിക്കുന്നു  
പുലിത്തോലോ ഉറുത്തുന്നു 
പുലിയിപ്പം എന്നെ കൊന്നു തിന്നുമേ 
ഏഴാമത്തെ  നേരാങ്ങളെ 
അറപ്പുര വാതിലൊന്നു തുറന്നു തായോ 

ഏഴാമത്തെ   ആങ്ങള  ഉറക്കപ്പിച്ചില്‍ നാത്തുനോടു ചോദിച്ചു എന്താ ഒരു ശബ്ദം കേള്‍ക്കുന്നേ ?

ഓ അത് നിങ്ങള്‍ക്ക്  ഉറക്കത്തില്‍ തോന്നിയതാകും 
അങ്ങനെ ഏഴു ഊഴവും  കഴിഞ്ഞപ്പോ പുലിയച്ചന്‍   പറഞ്ഞു 
ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ അപ്പൊ ആര്‍ക്കും സ്നേഹമില്ലന്നു  മനസിലായില്ലേ ഞാന്‍ നിന്നെ തിന്നാന്‍ പോവാ 

പാവം കുഞ്ഞു മോള്‍ അത് പറയുമ്പോ കൊച്ചു ഗ്രീഷമയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി 

ഇല്ല കേള്‍ക്കു ഗീച്ച്മക്കുട്ടി 

അപ്പൊ നമ്മുടെ കുഞ്ഞുപെങ്ങള്‍ എന്താ ചെയ്തെന്നറിയണോ 
ഉം 
കുഞ്ഞു പെങ്ങള്‍ പറഞ്ഞു പുലിയച്ച പുലിയച്ച  എന്നെ കൊന്നു തിന്നോ ഞാന്‍ അവസാനമായി ഒന്ന് പ്രാര്‍ത്ഥിച്ചു കൊള്ളട്ടേ  
അത് വരെപുലിയച്ചന്‍  ഇവിടെ ഇരിക്കുമോ  

ശരി സമ്മതിച്ചു 

അങ്ങനെ കുഞ്ഞുമോള്‍ നെല്ല് ചിക്കുന്ന പായ എടുത്തു കിണറ്റിന്‍റെ മുകളില്‍ വിരിച്ചു 

ഗ്രീഷ്‌മയ്ക്ക്  സന്തോഷമായി അവള്‍ തുള്ളിച്ചാടി 


ഹഹഹ മണ്ടന്‍ പുലിയച്ചന്‍  കിണറ്റിന്‍റെ  മുകളില്‍ ഇരുന്ന വീ ഴില്ലേ 

അത് തന്നെ അപ്പൊ എന്‍റെ  ഗ്രീച്മകുഞ്ഞിനു ബുത്തി ഉണ്ട് 
എന്നിട്ട് 

എന്നിട്ട് പുലിയച്ചന്‍  കിണറിനു മുകളില്‍ പായില്‍ ഇരുന്നതും 
തടുപുടിനോ എന്ന് കിണറ്റില്‍ വിണ് ..അപ്പോളേക്കും ശബ്ദം കേട്ട് എല്ലാവരും വന്നു കിണറ്റില്‍ പാറക്കല്ല് പറക്കി ഇട്ടു 
അങ്ങനെ പുലിയച്ചന്‍റെ  കഥ കഴിഞ്ഞു ..

ഹഹ്ഹ കൊല്ലാം  നല്ല കഥ അമ്മു പിന്നെയും ഓര്‍മകളില്‍ മുഴുകി .

ഗ്രീഷ്മ കഥ സ്വപ്നം കണ്ടു അങ്ങനെ ഉറങ്ങിപ്പോയി 

ദൂരെ എവിടെയോ സൌഗന്ധികം പൂത്തു ..അരയാലിലകള്‍ കാറ്റില്‍ ഉമ്മകള്‍ കൊണ്ട് ഇലകള്‍ പൊഴിച്ചു 

അപ്പോഴും  ശേഖരന്‍റെ  പട്ടടയില്‍ നട്ട ഒരു മരം അമ്മുവിന്‍റെ  ജനാലക്കരുകിലേക്ക് ചാഞ്ഞു നില്‍ക്കുണ്ടായിരുന്നു പിന്നെയും ഒരിക്കല്‍ കൂടി ആ കഥ കേള്‍ ക്കുവാനെന്നവണ്ണം .

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

നിറമുള്ള വെളിച്ചങ്ങള്‍

ചന്ദനക്കാലുകള്‍ പിച്ച വച്ച് തെറിച്ചു തെറിച്ചു നടക്കുന്ന കുഞ്ഞിനെ
കണ്ടപ്പോള്‍ ഒരു വല്ലാത്ത വാത്സല്യം തോന്നിപോയി
ഗിരിജാമ്മക്ക്..നിഷ്കളങ്കയായി ഓടി അടുക്കുന്ന ആ പെണ്കുട്ടിയുടെ ചിരിയില്‍
സ്വാസ്ഥ്യം പദ്മാസനത്തില്‍ ഞെരിഞ്ഞമര്‍ന്ന പോലെ.
ഉള്ളിലെ മാതൃത്വം വീണ്ടും അമൃതം ചുരത്താന്‍ വെമ്പല്‍ കൊണ്ടു .
കുഞ്ഞിന്റെ അലറി ക്കരച്ചില്‍ കണ്ടപ്പോള്‍ തനിക്കു പറ്റിയ തെറ്റില്‍ ‍ ഗിരിജാമ്മ ഒരു നിമിഷം സ്വയം ശപിച്ചു
..പാവം താന്‍ കാരണം..സാരിയുടെ തലപ്പില്‍ കുരുങ്ങി വീണ പെന്കുട്യെ എടുത്തു
മാറോട്‌ അടുക്കി...
"അയ്യോടാ...എന്റെ മോള്കൊന്നും പറ്റിയില്ല കരയണ്ട ട്ടോ ..."
അപരിചിതമായ ഗന്ധത്തില്‍ കണ്ണു ചിമ്മി പെണ്‍കുട്ടി കരച്ചില്‍
നിര്‍ത്തി.വീണ്ടും വീണ്ടും അവരെ കൂടുതല്‍ മണത്തു കൂടുതല്‍ ആ ഗന്ധം
അറിയാന്‍ ശ്രമിക്കുന്നത് പോലെ ഗിരിജാമ്മയുടെ മുടിയില്‍ കുഞ്ഞു വിരലുകള്‍
കോര്‍ത്ത്‌ നെഞ്ഞിലെക് ചാഞ്ഞു കിടന്നു...
എന്നിട്ട് ഏങ്ങലടിച്ചു "അമ്മ ..അമ്മ "
കുട്ടിയെ തിരികെ അവളുടെ അമ്മയെ ഏല്പിക്കുമ്പോള്‍ ഗിരിജ കുറ്റബോധം നിറഞ്ഞ
മുഖം കൊണ്ടു ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടു പറഞ്ഞു ...സോറി മോള്‍......
...ഞാന്‍ അറിഞ്ഞില്ല എന്റെ കാലില്‍ തട്ടി....
കുട്ടിയുടെ അമ്മ പക്ഷെ ഒരു ഭാവ ഭേദവും ഇല്ലാതെ പറഞ്ഞു .".കുഴപമില്ല
..അവള്‍ക്ക് ..........................."
ഗിരിജാമയുടെ ഉള്ളില്‍ അത് കേട്ടപോള്‍കുഞ്ഞിനോട് വീണ്ടും വാല്സല്യലം കൂടി
അത് പക്ഷെ അനുകമ്പ അല്ലായിരുന്നു .
"എന്താ മോള്‍ടെ പേര്? "
ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ തുടച്ചു അവള്‍ ചിരിച്ചു കൊണ്ടു ചിണുങ്ങി
"അബ്മോട്ടി ....".
"ഹഹ അബ്മോട്ടിയോ ?"
"വര്‍ഷ" എന്ന പേര് ; കുട്ടി യുടെ അമ്മയും ആ ചിരിയില്‍ പങ്കു ചേര്‍ന്ന് കൊണ്ടു പറഞ്ഞു ...
നടന്നകലുമ്പോ ഗിരിജാമ്മ മകന്‍ പര്ഞ്ഞതോര്‍ത്തു " അമ്മെ എനികൊരു കുഞ്ഞു
വാവയെ കൂടെ വേണമാരുന്നു..ഇനി പറ്റുമോ "
"പോടാ അഹങ്കാരി ..ഹഹഹ "
ഗിരിജ ആശുപത്രി മുറിക്കുള്ളിലേക്ക് ചെല്ലുമ്പോള്‍ അഭി ഉറങ്ങുകയായിരുന്നു .......
ഓര്‍മകളില്‍ ഓര്‍ത്തു അവരും അറിയാതെ അങ്ങനെ ഉറങ്ങിപ്പോയി .
മൊബൈല്‍ റിംഗ് ചെയ്തപ്പോഴാ ണോര്തത് ...അഭിയുടെ അച്ഛന്‍ ...
"ഗിരിജ നമ്മുടെ മോന്‍ എങ്ങനുണ്ട് ...?."
"സുഖം അല്ലാതെന്തു പറയാന്‍ " അവര്‍ പറഞ്ഞു ...
"ശരി ഞാന്‍ ഒരു ദിവസം കൂടി വൈകും മിക്കവാറും ഈ കോണ്ട്രാക്റ്റ് നമുക്ക്
കിട്ടുമാന്നു തോന്നുന്നു ..ഞാന്‍ നാളെ വൈകിട്ടത്തെ
ഫ്ലൈട്ടിനു അങ്ങെത്തും..ഓക്കേ ഡിയര്‍ ബൈ "
"ഉം ശരി .." പരാതികള്‍ ഇല്ലാത്ത ഒരു കേള്വിക്കാരിയെ പോലെ അവര്‍ സമ്മതിച്ചു ...."
പുറത്തു ജനാലക്കപുരം ആകാശം കരുതിരുണ്ട് ...
"നശിച്ച മഴ പെയ്യാതെ വെറുതെ "....ഗിരിജാമ ഒരു നെടുവീര്പുതിര്‍ത്തു .
മനസ്സില്‍ ഓര്‍മകളുടെ മേഖങ്ങള്‍ പെയ്യനകാതെ വീര്പുമുട്ടി ...
"അമ്മെ ഞാന്‍ ഒന്ന് പുറത്തു പൊയ് വരാം..."
"അഭീ സൂക്ഷിക്കണം " പറഞ്ഞു തീര്‍നില്ല അതിനു മുന്‍പ് ബൈക് ഇരമ്ബിയകന്നു ....
ഗിരിജാമ്മ ഓര്‍മകളില്‍ നിന്നു കണ്ണു തുറന്നപോള്‍ പുറത്ത് മഴ
പെയ്യുനുണ്ടായിരുന്നു ...
അഭി കണ്ണു തുറന്നു കിടക്കുനുടയിരുന്നു ....
"പാവം എന്റെ കുട്ടികീ ഗതി വന്നല്ലോ " അവര്‍ അവന്‍റെ മുടിയിഴകളില്‍ തഴുകി ..
അവനപ്പോള്‍ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള മറ്റേതോ ഒരു കാലതിലയിരുന്നു ....
ഗിരിജമ്മ അവനെ തന്നെ നോകി ഇരുന്നു ...അവര്‍ ഓര്‍ത്തു ഒരേ കാഴ്ച്ചയുടെ
ചതുരങ്ങള്‍ തന്നെ കണ്ടു അവനു മടുതിടുണ്ടാകണം..
അല്ലങ്കില്‍ ഒരു പക്ഷെ അവന്‍ കണ്ണു തുറന്നാലും കാഴ്ചകളെ
തിരിച്ചരിയുന്നുണ്ടാകുമോ..ഒന്ന് ചലിക്കാന്‍ പോലുംകാതെ ഇനി ഒരിക്കലും
തിര്ച്ചുവരാത്ത ജീവിതത്തിന്‍റെ നിറങ്ങള്‍ ...
ഗിരിജ അഭിയുടെ കയില്‍ പിടച്ചു..
"കുട്ടന്‍ പരയാരില്ലരുന്നോ ഒരു കുഞ്ഞു വയെ വേണമാന്നു...അമ്മ ഇന്നൊരു
കുഞ്ഞു വാവയെ കണ്ടു ...
അമ്മ പറയുന്നത് മോന്‍ കേള്കുന്നുണ്ടോ ...?
" ഗിര്ജാമ്മ ഒന്ന് ഏങ്ങലടിച്ചു കുട്ടാ...പറ ..കേള്കുന്നുണ്ടോ മോന്‍ ...."
ഒരു തുള്ളി ഉരുണ്ടു അഭിയുടെ കയില്‍ വീണു ...അവന്‍റെ കണ്ണുകള്‍ ചെറുതായി
ഒന്ന് ചിമ്മിയോ
അവന്‍ ഒന്ന് പുഞ്ചിരിച്ച പോലെ ....
കണ്ണു തുടച്ചു അഭിയെ നോക്കുമ്പോഴും അവന്‍ ഒന്നുമറിയാതെ കണ്ണു തുറന്നു
കിടക്കുകയായിരുന്നു ....
ബൈക്ക് ആക്സിടന്റില്‍ അവന്‍റെ തലച്ചോര്‍ മരിച്ചു കഴിഞ്ഞിരുന്നു ....
ഗിരിജാമ്മ ഡോക്ടര്‍ മൂര്‍ത്തിയുടെ മുറിയിലേക്ക് കടന്നു ചെല്ലുമ്പോള്‍
അയാള്‍ പേപ്പര്‍ വെയ്റ്റില്‍ കൂടി കടന്നു വരുന്ന വെളിച്ചത്തില്‍ കണ്ണു
നാട്ടിരിക്കുകയായിരുന്നു..നിറമുള്ള വെളിച്ചങ്ങള്‍ ....
"ഡോക്ടര്‍ ഞങ്ങള്കിനി അഭിക് വേണ്ടി അത്രയ്ന്കിലും ചെയ്യണം ..."
"പറയു ഞാനെത് സഹായമാണ് ചെയ്യണ്ടത് ?"
ഗിര്‍ജമ്മ തുടര്‍ന്നു "അവന്‍റെ കണ്ണുകളില്‍ കൂടി വേറൊരാള്ക് കാണാന്‍
പറ്റുമന്കില്‍...."
ഗിര്ജാമയുടെ കണ്ണില്‍ ഒരു തുള്ളി ഉറയുന്നുണ്ടായിരുന്നു അത്
പറയുമ്പോള്‍...ഒരു നക്ഷത്രം പോലെ അത് തിളങ്ങുനുടയിരുന്നു...
അവര്‍ നടന്നകലുമ്പോള്‍..ഡോക്ടര്‍ മൂര്തി പേപ്പര്‍ വയറ്റിന്റെ ത്രികോണ
ചെരുവുകളില്‍ വിരിഞ്ഞ വിബ്ജിയോര്‍ പൂകളില്‍ കണ്ണു
നാട്ടിരികുകയായിരുന്നു....
അവസാന കാഴ്ചയും അഭിയില്‍ നിന്നടര്‍ത്തി എടുകുമ്പോള്‍ നശിച്ചിട്ടില്ലാത്ത
ബോധത്തിന്റെ തുരുംബിലെങ്കിലും അവന്‍ തന്നെ ശപിച്ചു കാണുമോ ?
ആ ചോദ്യത്തിന് മുന്നില്‍ സ്വയം തലകുനിയുംബോഴും അഭിയോടൊപ്പം അവസാനിക്കാത്ത
കാഴ്ചകളുടെ നിറമുള്ള വെളിച്ചങ്ങള്‍ വെരോരാളില്‍ കൂടി ആ കണ്ണുകള്‍
കാണാന്‍ പോകുന്നു എന്ന തിരിച്ചറിവ് അവന്‍റെ അമ്മയെപോലെ ഡോക്ടര്‍
മൂര്ത്യിലും സ്വാസ്ഥ്യം പടര്‍ത്തി ...
ഒപെരഷന്‍ കഴിഞ്ഞ ശേഷം ഒരു നില കണ്ണാടി പഷ്യന്റിന്റെ മുറിയില്‍ തയ്യാറാക്കി
വയ്ക്കണം എന്നു ഡോക്ടര്‍ മൂര്തി പ്രത്യേകം നിര്‍ദേശം നല്‍കി..
അയാള്‍ തുരട്ന്നു ...
"നഷ്ട പെട്ട നിറങ്ങള്‍ തിരച്ചു കൊടുക്കുമ്പോള്‍ അഭിയുടെ അവസാനത്തെ
ആഗ്രഹം കൂടി സാധിക്കാന്‍ അവന്‍റെ അമ്മയ്ക്ക് കഴ്ഞ്ഞു എന്നാശ്വസിക്കാം
..ഒരു കുഞ്ഞനുജത്തിയെ കൂടി കാണാന്‍ അവനു കഴിയട്ടെ ...ആ കണ്ണുകളില്‍ ‍
കൂടി എങ്കിലും ...."
"ഒകെ ഇനി മോള്‍ കണ്ണു തുറന്നെ "
കണ്ണാടിയുടെ മുന്‍പില്‍ നിര്‍ത്തി കെട്ടുകള്‍ അഴികുമ്പോള്‍ ഡോക്ടര്‍
മൂര്‍ത്തി പറഞ്ഞു ....
അവള്‍ കണ്ണു തുറന്നപ്പോള്‍ മങ്ങിയ വെള്ള ഇരച്ചു കണ്ണിലേക്കു കയറി
പിന്നെ പേരറിയാത്ത ഒരുപാട് നിറങ്ങള്‍ കണ്ണാടിയില്‍ അപ്പുറത്ത് അവളെ പോലെ
ഒരാള്‍ ..ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു ..
സ്നേഹവും വാല്സല്യും നിറഞ്ഞ ഒരു നോട്ടം കണ്ണാടിയുടെ അപ്പുറത്ത് നിന്നും
അവളിലേക്ക്‌ വീണത്‌ പോലെ ..
കണ്ണാടിയുടെ മുന്‍പില്‍ നിന്നപോള്‍ വര്‍ഷ എന്ന കൊച്ചു പെണ്‍കുട്ടി
കാണുകയിരുന്നു ജീവിതത്തില്‍ ഇനി ഒരിക്കലും കാണാന്‍ സാധ്യത ഇല്ലാത്ത
അവളുടെ പിറക്കാതെ പോയ ജ്യേഷ്ഠന്‍റെ കണ്ണുകളില്‍ കൂടി... അവളെത്തന്നെ
കാണുകയായിരുന്നു .
ആ കണ്ണുകളും അവളെ കാണുന്നുണ്ടായിരുന്നു ജന്മതിനപ്പുരം നിന്നു അവള്‍ക് തിരച്ചു
കിട്ടിയ നിറമുള്ള വെളിച്ചങ്ങളെ ....

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

പാലപ്പം


ഉള്ളിലെവിടെയോ ഒരു യന്ത്രചീവിട് മൂളുന്ന പോലെ തലക്കുള്ളില്‍ നീല വിഷം കോരി ഒഴിക്കുന്ന പോലെ...

കണ്ണ് തുറന്നു നോക്കുമ്പോള്‍ സൈലന്‍സ് മോഡില്‍ സര്‍വശക്തിയുമെടുത്ത് ഞരങ്ങുന്നുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ ..ലെജു കാളിംഗ്

ഉച്ചയൂണും കഴിഞ്ഞു ഓര്‍മയിലെ ഓര്‍മക്കേടുകളില്‍  അങ്ങനെ ഉറങ്ങിപോയതറി ഞ്ഞില്ല സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു ...

ഡാ ശ്രീ നമ്മുടെ അമ്മ .....മറുതലക്കല്‍ ലെജുവിന്റെ വാക്കുകള്‍ മുറിഞ്ഞു പക്ഷെ

ബാക്കി പൂരിപ്പിക്കാന്‍ ആ വാക്ക് ധാരാളം മതിയായിരുന്നു  “നമ്മുടെ അമ്മ “

നമ്മുടെ അമ്മ എന്ന് വിളിക്കാന്‍ പാകത്തില്‍ എല്ലാവര്ക്കും ഒരമ്മയെ ഉണ്ടായിരുന്നുള്ളൂ...അശോകന്റെ അമ്മ ....

ലെജു വിന്റെ ശബ്ദം ശ്രീയുടെ  ഓര്‍മകളെ സെല്‍ഫോണിന്റെ കേള്‍വിയുടെ പരിധിയിലേക്ക് തിരിച്ചു കൊണ്ട് വന്നു .......

ചേട്ടന്‍ മാരൊക്കെ വരാനുണ്ടല്ലോ അശോകന്‍ ഇനു രാത്രിയില്‍  നെടുമ്പാ ശേരിയില്‍ ലാന്‍ഡ്‌ ചെയും ..

നമ്മുടെ അമ്മ എന്നതിനപ്പുറം ഇപ്പൊ അതൊരു ബോഡി ആയി തീര്‍ന്ന  യാടര്ധ്യം ഉള്‍കൊള്ളാനാകാതെ ശ്രീ ചോദിച്ചു.



അപ്പൊ അശോകനെ കൊണ്ട് വരാന്‍ പോകണ്ടേ

വേണ്ട...

അവന്‍റെ അളിയന്‍ എന്തായാലും കൊച്ചിയില്‍ നിന്നും വരാനുണ്ടല്ലോ, പുള്ളി പിക്ക്‌ചെയ്തോളമന്നു പറഞ്ഞു.

അപ്പൊ ശരി... നമുക്ക് നാളെ രാവിലെ അശോകന്‍റെ വീട്ടിലേക്ക് പോകാം

ശരി....ഗുഡ്‌ നൈറ്റ്‌ ...

രാത്രി ഉറങ്ങുമ്പോള്‍ അശോകന്‍റെ  അമ്മയില്ലാതെ ആദ്യമായി ആ വീട്ടിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയോട് പൊരുത്തപെടാന്‍ മനസിനെ തയാറാക്കി..

ഇന്നലെയും ആശുപത്രി മുറിയില്‍ അശോകനു ചേരുന്ന ഒരു പെണ്‍കുട്ടിയെ  തേടിയ കണ്ണുകള്‍ ഇഞ്ചക്ഷനെടുക്കാന്‍ വന്ന പെണ്‍കുട്ടിയുടെ മുടിയിഴകളില്‍ തലോടുന്നത് കണ്ടതും...  അവള്‍ പോയി കഴിഞ്ഞപ്പോള്‍ ഈ പെണ്‍കുട്ടി എങ്ങനുണ്ട് മോനെ അശോകന് ചേരും അല്ലെ  ചോദിച്ചപ്പോഴും വിചാരിച്ചില്ല ഇത്ര പെട്ടന്ന് ...

അശോകന്‍റെ  പെണ്ണിനെ കൂടെ കണ്ടിട്ടേ ഞാന്‍ ചാകു മക്കളെ എന്ന് പറയുമ്പോഴും മരണം ഇനി അധിക ദൂരയല്ല  എന്ന തിരിച്ചറിവ് ആ വാക്കുകളില്‍ ഇപ്പോള്‍ വായിച്ചെടുക്കാന്‍ പറ്റുന്നുണ്ട്...

ലെജുവിന്‍റെ ശബ്ദം ഉറക്കപിച്ചയില്‍ മൊബൈലില്‍ നിന്ന് കേട്ടപ്പോഴാണ് രാവിലെ ആയി എന്ന് മനസിലായത് ഇന്നലെ എന്തൊക്കെയോ ഓര്‍ത്തു എപോഴോ ഉറങ്ങി...

ഡാ നീ റെഡി ആയി നിക്ക് ഒരു പതിനഞ്ചു മിനുടിനുള്ളില്‍ ഞാനവിടെ എത്താം .

പെട്ടന്നു  കുളിച്ചന്നു വരുത്തി പാന്‍റ്ഉം  ഷര്‍ട്ടും വലിച്ചു കയറ്റി...

ഹോണടി ശബ്ദം അപ്പോഴേക്കും അവന്‍റെ  അസഹ്യത വിളിച്ചറിയിക്കുന്നുണ്ടായിരുന്നു..

ഓടി കാറില്‍ കയറി ഇരുന്നു ...

യാത്രയില്‍ അവനും ഒന്നും സംസരിക്കുന്നില്ലയിരുന്നു ...

വളവു തരിഞ്ഞു വണ്ടി അവന്‍റെ  വീട്ടിലേക്ക് തിരയുന്നതിന് മുന്‍പ് മോഡേണ്‍ ബേക്കറി എന്ന വലിയ ബോര്‍ഡും അതിലെ പാലപ്പത്തിന്‍റെ  ചിത്രവും അശോകന്‍റെ  അമ്മയുടെ സ്നേഹത്തിന്റെ ഓര്‍മയില്‍ നാവില്‍ എന്നോ മറന്ന ഒരു രുചിയായി തികട്ടി വന്നു ...

ആദ്യമായി അശോകന്‍റെ  വീട്ടില്‍ വന്നപ്പോള്‍ പാലപ്പം തന്നിരുന്നു അവന്‍റെ  അമ്മ ...

പിന്നെ ക്ലാസ്സ്‌ കാഴ്ഞ്ഞുള്ള വൈകുന്നെരങ്ങളില്‍ അശോകന്‍റെ  അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം എത്ര ദിവസങ്ങള്‍ കഴിച്ചു..

വര്‍ഷങ്ങള്‍ എത്ര പെട്ടന്നാണ് കടന്നു പോകുക കഴിഞ്ഞ തവണ അവധിക്കു വന്നപ്പോള്‍ ഇപ്പൊ പലപ്പതിനു പഴയ സ്വാദ് ഇല്ല എന്ന് പറഞ്ഞപ്പോ അശോകന്‍റെ  അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതോര്‍ക്കുന്നു ...അമ്മക്ക് വയ്യതായിരിക്കുന്നു  മക്കളെ ...ഇത് ഞാനുണ്ടാക്കിയതല്ല നമ്മുടെ മോഡേണ്‍ ബേക്കറിയിലെ പാലപ്പമാ  നിങ്ങള്‍ വരുന്നു എന്ന് പറഞ്ഞപ്പോ ഞാന്‍ അശോകനെ വിട്ടു വാങ്ങിപിച്ചത ...

കാര്‍ ഗേറ്റ്നു മുന്‍പില്‍ നിര്‍ത്തുമ്പോള്‍ മുറ്റത്ത് അശോകന്‍റെ  ചേട്ടന്‍റെ  മക്കള്‍ ഓടിക്കളിക്കുണ്ടായിരുന്നു ..അശോകന്‍ ആരോടോ സംസാരിക്കുന്നുണ്ട്...ആശ്വസിപ്പിക്കാന്‍ എത്തിയ ആരങ്കിലുമായിരിക്കും ...

എന്താണ് പറയണ്ടത് എന്ന് അറിയില്ല.

.”ഡാ ഇനി ആരുണ്ടടാ  എനിക്ക് “

എന്ന അവന്‍റെ  ചോദ്യത്തിന് എന്തു മറുപടി പറയണം എന്നറിയില്ലായിരുന്നു ...

അപോഴേക്കും സിനോഷും ..മനുരജും ജയദീപും എത്തിയിരുന്നു  ആരും ഒന്നും മിണ്ടാതെ കുറെ നേരം അങ്ങനെ അപ്പോഴാണ് സിനോഷ്‌ ഇടയ്ക്കു കയറി പറഞ്ഞത് ഡാ എനിക്ക് വിശക്കുന്നു വാ നമുക്കെന്തെങ്കിലും കഴിക്കാം ...

വാക്കുകളും സാഹചര്യവും തമ്മിലുള്ള പൊരുത്തക്കേടില്‍ പകച്ചു നിന്ന എന്നെ നോക്കി അശോകന്‍ പറഞ്ഞു വരൂ നമുക്ക് പുറത്തേക്കു പോകാം ...

കാറിന്‍റെ  ഡോറുകള്‍ അടയുമ്പോള്‍ അശോകന്‍ ലെജുവിനോട് പറഞ്ഞു മോഡേണ്‍ ബേക്കറിയിലേക്ക് പോകാം...

ആവി പാറുന്ന പാലപ്പത്തിനു നല്ല ചൂടുണ്ടായിരുന്നു....ഓര്‍മയിലെ സ്വാദും ചേര്‍ത്ത് പാലപ്പം കഴികുമ്പോള്‍ കൈ നന്നായി പൊള്ളുന്നുണ്ടായിരുന്നു ....

ചൂട് പാലപ്പത്തിന്‍റെ എംബക്കത്തില്‍  വന്ന  ഓര്‍മകളുടെ പുളിപ്പിനൊപ്പം തികട്ടി വന്ന ചോദ്യം   വിഴുങ്ങണോ വേണ്ടയോ എന്നാലോചിച്ചു അയാള്‍ വാഷ്‌ ബയിസിനരുകിലേക്ക് നടന്നു .ഉള്ളില്‍ ആ ചോദ്യം പിന്നെയും പുളിച്ചു തികട്ടികൊണ്ടിരുന്നു സിനോഷിനു ശരിക്കും വിശക്കുന്നുണ്ടായിരുന്നോ .............
---------------------------------------------------------------------------------------------------------

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

ആറാമത്തെ കല്പന




ക്രോയിഡോണില്‍ അതൊരു മഞ്ഞുകാലമായിരുന്നു. ഓര്‍മയുടെ ഇലകള്‍ പൊഴിച്ച് ചെറിമരങ്ങള്‍ വസന്തം കാത്തു നിന്നു. പൈന്‍ മരങ്ങള്‍ ഒടിഞ്ഞ വഴിക്കപ്പുറം വാണ്ടില്‍ നദി ശന്തമായി ഒഴുകി. തണുത്തുറഞ്ഞ മഞ്ഞിലും പത്മയുടെ ഹൃദയം നീറുകയായിരുന്നു.

ഡോക്ടര്‍ സാംസന്‍ എഴുതിയ അന്ത്യ വിധി വായിച്ചു അവളുടെ കണ്ണിലിരുട്ടുകയറി. ഇസ്രാ എന്ന ഇറാനിപ്പെണ്കുട്ടിയുടെ മെഡിക്കല്‍ ഫയലിലേക്ക് പത്മ ഒരിക്കല്‍ കൂടി കണ്ണോടിച്ചു.

പേര് – ഇസ്രാ ,വയസ്- 28.

വിവാഹിത, രണ്ടു കുട്ടികള്‍

പത്മ ഡോക്ടരെ ദയനീയമായി ഒന്ന് നോക്കി.

“വെരി ക്രിട്ടിക്കല്‍” നിസംഗമായ ഭാവമായിരുന്നു ഡോക്ടര്‍ സാംസണ്‍ അത് പറയുമ്പോള്‍ .

“ഇനി ഒരിക്കലും ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത രീതിയില്‍ ചലനശേഷി നഷ്ടപെട്ടിരിക്കുന്നു. ഷി ഈസ്‌ ഇന്‍ കോമ, മെഡിസിന്‍സ്‌ വോണ്ട് വര്‍ക്ക്‌ എനി മോര്‍”. ഡോക്ടര്‍ തുടര്‍ന്നു ശരീരത്തിന്‍റെ തടവറയില്‍ ഒന്ന് ശബ്ദിക്കാന്‍ പോലുമാകാതെ വേദന അനുഭവിച്ച്...

അതിലും എന്ത് കൊണ്ടും നല്ലത് ..അവള്‍ക്കു വേണ്ടത് ദയയാണ് ..യെസ് യുതനെഷ്യ”. അത് പറഞ്ഞിട്ടു ഡോക്ടര്‍ സാംസന്‍ കസേരയിലിരുന്നു എതിര്‍ദിശയിലേക്ക് കറങ്ങി. ചില്ല് ഭിത്തിക്കപ്പുറം താഴെ ആശുപത്രി മുറ്റത്തു ഉര്മ്പുകള്‍ പോലെ ആരൊക്കെയോ ചലിക്കുനുണ്ട് .

ഒട്ടും ദയയില്ലാത്ത ഒരുവാക്കായി തോന്നി പത്മക്കത് .

മഞ്ഞു പൊതിഞ്ഞ ഒരിളം കാറ്റ്‌ മുറയിലേക്ക് പതിഞ്ഞു വീശി.നിശബ്ദതയുടെ സംഗീതം പോലെ.

ഉള്ളിലെ കൊടുംങ്കാറ്റിന്‍റെ പ്രക്ഷുബ്ധതയില്‍ പത്മ ഒന്നുലഞ്ഞു.

അവള്‍ പറഞ്ഞു “ക്ഷംമിക്കണം ഡോക്ടര്‍ എനിക്കതിനു കഴിയുമെന്നു തോന്നുന്നില്ല .”

പുരം കാഴ്ചകളില്‍ നിന്നും ഡോക്ടര്‍ തിരച്ചു കറങ്ങി പത്മക്കഭിമുഖമായിരുന്നു...

“പത്മ പ്ലീസ്‌ ട്രൈ ടു അണ്ടര്‍ സ്റ്റാനണ്ട് ദി സിറ്റുവേഷന്‍. സീ പത്മ ഇമോഷനലാകുകയല്ല വേണ്ടത് ലോജികാലായി ചിന്തിക്കു. പെഷിയന്റിനോട് സ്നേഹമാകാം പക്ഷെ ആത്മ ബന്ധം പാടില്ല.

എമര്‍ജന്‍സി വാര്‍ഡിലേക്ക് നടക്കുമ്പോള്‍ പത്മയുടെ മനസ്‌ ഒരു വേട്ടക്കാരന്റെ കൈപ്പിടിയില്‍ മുറുകിയ വാള്‍പ്പിടി പോലെയായിരുന്നു.ഇരയുടെയും വേട്ടക്കര്ന്റെയും ഇടയില്‍ വിധി നിരവേട്ടണ്ട ദൌത്യം അതല്ലേ ഏറ്റവും വലിയ നിസഹായത.

പത്മ മുറയില്‍ പ്രവേശിക്കുമ്പോള്‍ ഇളം നീല വിരിയില്‍ കണ്ണുകളടച്ചു കിടക്കുകയായിരുന്നു ഇസ്രാ.

പാവം. പത്മക്കവളോട് അനുകമ്പ തോന്നി..അവള്‍ ഉറങ്ങുകയായിരിക്കുമോ. ഭിത്തിയില്‍ ചാരി അവളെത്തന്നെ നോകി അങ്ങനെ എത്രനേരം ഇരുന്നെനോര്‍മയില്ല.

മഞ്ഞു മൂടിയ കണ്ണാടി ചില്ലനപ്പുറം ഒരുനി നിഴലനക്കം കണ്ടുകൊണ്ടാണ് പത്മ ജനാലക്കരികിലേക്ക് നീങ്ങിയത്.

ഒരു കുഞ്ഞു പ്രാവ്..മഞ്ഞും തണുപ്പും ഒന്നും ഇതിനൊരു പ്രശ്നമല്ലേ! അവള്‍ അത്ഭുതപ്പെട്ടു!. ചിറകടിച്ചു കണ്ണാടിച്ചില്ലില്‍ പറ്റിയ മഞ്ഞുനീര് തുടച്ചുമാറ്റി പ്രാവ് പത്മയെ തന്നെ ഉറ്റു നോക്കി.

സ്നേഹവും വാത്സല്യവും കൊണ്ട് പത്മയുടെ ഉള്ളുമിടിച്ചു. സ്ഫടികപാളിയുടെ മറവിനപ്പുറം അവളാ പക്ഷിയെ തൊടാതെ തൊട്ടു. നോട്ടത്തിന്റെ സംവേദനങ്ങള്‍ക്കപ്പുറം മൌനത്തിന്റെ വാക്കുകള്‍ക്ക് ചിറകുമുളച്ചു. മനസിന്റെ കണ്ണാടിച്ചില്ലിനുമപ്പുറം ഒരു കുഞ്ഞു പക്ഷി ചിറകടിച്ചു.

പത്മയുടെ കൈവെള്ളയില്‍ തൂങ്ങിയെന്നപോലെ അത് ചില്ലിനപ്പുറം പറ്റിക്കിടന്നു .

“എനിക്കതിനു കഴിയുന്നില്ല” പത്മ പറഞ്ഞു .

“ജീവിതാസക്തി “ പക്ഷി പ്രതിവചിച്ചു.

“അടങ്ങാത്ത ജീവിതാസക്തി എല്ലാ ജീവനിലുമുണ്ട്

പ്രഞ്ജയുടെ സസ്യാവസ്ഥയാണ് ഇപ്പോള്‍ ആ പെണ്‍കുട്ടിക്കും.

അവളും ഇപ്പോള്‍ ഒരു സസ്യത്തെപോലെയാണ്,

ബോധത്തിന്റെ തിരിച്ചറിവുകള്‍ മാത്രം ഉള്ള ഒരു സസ്യം .

പത്മയുടെ മനസില്‍ ഒരു സസ്യം ജീവന്റെ വേരുകള്‍ മണ്ണിലെക്കാഴ്തി ചിന്തയുടെ ആകാശത്തേക്ക് പടര്‍ന്നു പന്തലിച്ചു.

പക്ഷി പറഞ്ഞു .”എനിക്ക് പോകാന്‍ സമയമായി”

അത് വിദൂരതയിലേക്ക് ചിറകടിച്ചു പറന്നു.

ക്രമാതീതമായ വണ്ണവും ശ്വാസം മുട്ടലും അതായിരുന്നു തുടക്കം. അവളുടെ ഭര്‍ത്താവ് പറഞ്ഞതുപോലെ ലിപ്പോസക്ഷന്‍ ഒപ്പറേഷന്‍കഴിഞ്ഞു വീണ്ടും സാധാണജീവിതത്തിലേക്ക് വന്നു. പിന്നെന്താരുന്നിരിക്കണം ഒപരെഷനിലെ പിഴവായിരുന്നോ നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അയാള്‍ അവളുടെ മടിയില്‍ അയാള്‍ തലവച്ചുറങ്ങിയ ആ രാത്രി. അന്നായിരുന്നു സ്വര്‍ഗം പോലെ സന്തോഷം നിറഞ്ഞ ആ ഭവനത്തിന്റെ മുകളില്‍ കൂര്‍ത്ത നഖങ്ങളുമായി വിധി ചിറക്‌ വിരിച്ചത്. .പത്മ ചിന്തകളില്‍ അങ്ങനെ ഇരുന്നു .

ഡോക്ടറിന്റെ മുറിയിലേക്ക് ഇറാനി യുവാവിനെ കൂട്ടികൊണ്ടുപോകുമ്പോള്‍ പത്മക്ക് ഒന്നുറക്കെ കരയണമന്നുണ്ടായിരുന്നു.അയാളുടെ അവസ്ഥയോര്‍ത്തപ്പോള്‍

അയാള്‍ ശരിക്കും ഒരു കടുത്ത ദുര്‍വിധിയില്‍ അകപ്പെടുകയായിരുന്നു. ഭാര്യയുടെ ഭാരിച്ച ചികിത്സ ചെലവ് രണ്ടു കുട്ടികളുടെ ജീവിതം അവരുടെ ഭാവി ഇതിനെല്ലാം പുറമേ അവളുടെ ശമ്പളത്തില്‍ നിന്ന് തിര്ച്ചടക്കാമെന്ന പ്രതീക്ഷയില്‍ വീട് വാങ്ങനെടുത്ത വലിയ ലോണ്‍ ഇസ്രക്ക് ഗവന്മാന്റ്റ്‌ സര്‍വീസിലായിരുന്നു അയാളേക്കാള്‍ മെച്ചമായ ജോലിയും. പക്ഷെ അയാള്‍ സം എത്ര കഷ്ടപ്പെട്ടു ജോലി ചെയ്താലും അകെ 500 പൗണ്ടില്‍ കൂടുതല്‍ കിട്ടില്ല അത് ഇസ്രയുടെ ചികിത്സചിലവിനു പോലും തികയില്ല. സഹായത്തിനു ആണെന്കില്‍ ബന്ധുക്കളോ സുഹൃത്ക്കാലോ അധികം ഇല്ല പൊതുവേ ഇറാന്‍കാര്‍ യുകെയില്‍ കുറവാണ് എന്ന കാര്യം പത്മ ഓര്‍ത്തു .

സമ്മതപത്രത്തിലൊപ്പുവക്കുമ്പോള്‍ അയാളുടെ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. ലോകത്തൊരു ഭര്‍ത്താവിനും ഈ വിധി ഉണ്ടാകരുതെ എന്ന് പ്രാര്‍ഥിച്ചു പോയി പത്മ അത് കണ്ടപ്പോള്‍ .

അയാളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി ഉരുണ്ടു അക്ഷരങ്ങളില്‍ നനഞ്ഞു കുതിര്‍ന്നു.

ഇസ്രയും പത്മയും മുറിയില്‍ തനിച്ചയപ്പോള്‍ ഒന്ന് വിതുബിക്കരയാന്‍ പോലുമാകാതെ മനസിലെ സങ്കടത്തിന്റെ കടലില്‍ ഇസ്രാ ഒന്നുലഞ്ഞത് പോലെ .പക്ഷെ പത്മയുടെ വാക്കുകള്‍ ഇസ്രയെ സന്തോഷിപിച്ചു. തന്റെ കുഞ്ഞുങ്ങളെ ഭര്‍ത്താവിനെ കണ്‍നിറച്ചു കാണുകയങ്കിലും ചെയ്യാമല്ലോ. അതോര്‍ത്തപ്പോള്‍ അവള്‍ക്കു അതിയായ സന്തോഷം തോന്നിക്കാണും . വേദനയിലും അവളുടെ കണ്ണുകള്‍ സന്തോഷത്താല്‍ ഒന്ന് തിളങ്ങിയത് പത്മ കണ്ടു.

ചലിക്കാന്‍ കഴിയാത്തത്‌ കൊണ്ട് അവള്‍ ആ കണ്ണുകള്‍ കൊണ്ടെന്തോകെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇന്‍ജക്ഷന്‍ മുന്‍പായി പത്മ ഇസ്രയോട് ചോദിച്ചു നീ പറയുന്നത് പോലെയേ ഞാന്‍ ചെയ്യു.ഈ കണ്ണുകള്‍ കൊണ്ട് നീ പറഞ്ഞാല്‍ മതി അത് കേട്ടതും ഒരു ദുസത്യം കേട്ടത് പോലെ അവള്‍ സര്‍വശക്തിയും എടുത്തു ആ കണ്ണുകള്‍ ഇറുക്കി അടച്ചു തുരുതുരെ ഒരുപാടു വട്ടം.”എന്നെ ജീവിക്കാന്‍ അനുവദിക്കു എന്നുറക്കെ കേഴും പോലെ .

പത്മ ഇടനെഞ്ഞുതകരുന്ന വേദനയോടെ ഡോക്ടര്‍ന്റെ അടുത്തെക്കോടുകയാരുന്നു.

പത്മയുടെ അസ്വാഭാവികതയാര്‍ന്ന വരവില്‍ ഡോക്ടര്‍ സാസന്‍ ഒന്ന് ഞെട്ടി.

The Sixth Commandment: യു ഷാല്‍ നോട്ട് കില്‍ ഓര്‍ മര്‍ഡര്‍ Life Is a Precious Gift വിശുദ്ധ വേദപുസ്തകത്തിലെ ആറാംമത്തെ കല്പന അയാളുടെ ചെവിയില്‍ മുഴങ്ങി.

ഡോക്ടര്‍ സാംസണ്‍ ബൈബിളില്‍ നിന്ന് മുഖമുയര്‍ത്തി.വടിവാര്‍ന്ന കാല്‍വണ്ണയിലൂടെ മെലിഞ്ഞു വടിവാര്‍ന്ന ശരീരം മറച്ച യൂണിഫോമിലൂടെ ദുഃഖമുറഞ്ഞ അവളുടെ കണ്ണുകളിലേക്ക് ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി നോക്കി.

പത്മ പറഞ്ഞു “ ഇസ്രാക്കെന്തോക്കെയോ പറയണമന്നുണ്ട്, സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട്..ആ കണ്ണുകളിലൂടെ അവള്‍ അത് പറയാന്‍ ശ്രമിക്കുന്നുണ്ട് പ്ലീസ്‌ എന്റെ കൂടെ ഒന്ന് വരുമോ ഞാന്‍ കാണിച്ചു തരാം ഡോക്ടര്‍ പ്ലീസ്‌ ........ പറഞ്ഞു നിര്‍ത്തുമ്പോള്‍ പത്മ വികാര ക്ഷോഭത്തിന്റെ വേലിയേറ്റത്തില്‍ കിതക്കുനുണ്ടായിരുന്നു.

വൈദ്യ ശാസ്ത്രത്തിനോ തന്റെ അറിവുകള്‍ക്കോ ഇസ്രക്ക് വേണ്ടി മറ്റൊന്നും ചെയ്യാനില്ല എന്നരിയാമായിരുന്നിട്ടും അയാള്‍ പദ്മയോടു മറുത്തോന്നും പറഞ്ഞില്ല.

ഇസ്രയുടെ ഭര്‍ത്താവിനും പദ്മയ്ക്കുമോപ്പം മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവസാന വിസ്താരം കേള്‍ക്കുന്ന ന്യായാധിപന്‍റെ ഭാവമായിരുന്നു ഡോക്ടര്‍ സാംസണ്

ഡോക്ടര്‍ക്കും മുഹമ്മദിനും ഒപ്പം പത്മ വീണ്ടും ഇസ്രയോട് ആ ചോദ്യം ആവര്‍ത്തിച്ചു

മരണത്തിന്റെ തണുത്ത സൂചിമുന സ്റ്റെറിലൈസ് ചെയ്യാനുള്ള ചോദ്യമാണതന്ന് അവള്‍ക്കറിയാമായിരിക്കണം,

പക്ഷെ അവള്‍ ഇസ്രാ ശൂന്യതയില്‍ തന്നെ മിഴി പതിപിച്ചു കിടന്നു.

പത്മയുടെ ചോദ്യം ഇസ്രയുടെ ഹൃദയത്തിലായിരുന്നു തറച്ചത്. ഉള്ളില്‍ ഒരു മഹാസമുദ്രം തിരയടിക്കുമ്പോഴും ശാന്തമായ തടകാത്തിന്റെ സ്വച്ഛത പോലെ എല്ലാം ഉള്ളിലൊതുക്കി ആത്മബലിക്ക് തയാറെടുത്തു കിടക്കുന്ന ബലിമൃഗത്തെ പോലെ ഇസ്രാ കിടന്നു. പോയപ്പോള്‍ അവളില്‍ കണ്ട സന്തോഷം ഇപ്പോള്‍ കാണാനില്ല.. പത്മ ഓര്‍ത്തു....





പക്ഷെ പത്മക്ക് കാണാമായിരുന്നു അവളുടെ ഹൃദയം. ജീവിതകാലം മുഴുവന്‍ താനൊരു ബാധ്യത ആയിരിക്കും എന്നവള്ക്ക് തോന്നിയിരിക്കണം . ജീവിതാസക്തിയുടെയും വിധിയുടെനിസഹായതയുടെയും ഇടയില്‍ പെട്ട് ഒന്ന് ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത ആ കണ്ണുകളിലെ നിസഹായത.. അവളുടെ ഭര്‍ത്താവിനു പോലുമത് മന്സിലായില്ലനുണ്ടോ ?

അതോ വിധിയുടെ പടുകുഴിയില്‍ അവളെപ്പോലെ അയാളും ഒന്നും മനസിലായില്ലന്നുനടിക്കുകായയിരുന്നോ.പത്മക്ക് വല്ലാത്ത നിരാശ തോന്നിഅവള്‍ക്കൊന്നും പറയണമന്നു തോന്നിയില്ല.അവള്‍ ജനാലക്കരികിലേക്ക് നടന്നു .

ജനാലച്ചില്ലിനപ്പുറം തലേ ദിവസം രാത്രി പ്രാവ് പൊഴിച്ച ഓര്‍മയുടെ ഒരിളം തൂവല്‍ വീണു കിടപ്പുണ്ടായിരുന്നു. പത്മയുടെ മനസിന്റെ കണ്ണാടിച്ചില്ലിനുമപ്പുറം ഓര്‍മയുടെ എണ്ണമെഴുകാര്‍ന്ന ഇളം തൂവല്‍ ചിറകടിച്ചു പറന്നു അത് അങ്ങ് ദൂരെ ഓര്‍മയുടെ ഇലപൊഴിച്ചു ബോധത്തിന്റെ വേരുകള്‍ മണ്ണിലെക്കാഴ്ത്തി നിന്ന ഒരു ചെറിമരത്തിന്‍റെ ചില്ലയില്‍ ചേക്കേറി അടങ്ങാത്ത ജീവിതാസക്തി പൂണ്ട സസ്യത്തിന്റെ വേരുകള്‍ ജീവന്‍റെ മണ്ണിലേക്കാഴ്ന്നിറങ്ങി. വീണ്ടുമൊരു വസന്തം കാത്തു ചെറിമരവും കുഞ്ഞുപക്ഷിയും മഞ്ഞുകാലത്തിന്‍റെ അവസാന വഴിയിലേക്ക് നോക്കിഇരുന്നു.........

2011, ജൂലൈ 15, വെള്ളിയാഴ്‌ച

നന്ദന്‍റെ നക്ഷത്രങ്ങള്‍



രാമച്ചത്തിന്‍റെ ഗന്ധം!.....അസ്തമയ സൂര്യന്‍ ഉരുകിയലിയുകയാണ്‌ കുങ്കുമച്ചാ റു പുരണ്ട തിരമാലകളിലേക്ക്‌.
അവസാന അസ്ഥിയും പൊട്ടിച്ചിതറി ഭസ്മമായി അടര്‍ന്നു ..എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് മടങ്ങിയിട്ടും നന്ദന്  എന്തോ അവിടെ നിന്നും പോകാന്‍ തോന്നിയില്ല.
എല്ലാ  വെളിച്ചവും ഊതിക്കെടുത്തി ഇരുട്ടിലാണ്ട  രാത്രിയുടെ ആകാശത്തില്‍, കഴിഞ്ഞു പോയ പകലുകളുടെ ഓര്‍മയില്‍ ഏകനായി ഒരു നക്ഷത്രം നന്ദനെ നോക്കി നിന്നു.
അത് ഓര്‍മകളുടെ പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചത് പോലെ..നീല വെളിച്ചം നെറുകയില്‍ ഉമ്മ വെച്ചത് പോലെ, പ്രണവാക്ഷരത്തിന്‍റെ പ്രപഞ്ച ശൂന്യതയില്‍ നിന്നും നാദ ബീജങ്ങള്‍ നക്ഷത്ര ശബ്ദമായി ക്ഷീരപഥങ്ങള്‍ താണ്ടി അവനെ വിളിച്ചു .
“നന്ദൂട്ടാ .....”
നന്ദന്‍ നക്ഷത്രത്തെ നോക്കിയിരുന്നു ...നക്ഷത്രം അവനെ നോക്കി കണ്‍ചിമ്മിയ പോലെ ...സ്നേഹവും വാത്സല്യവും നിലാവിനൊപ്പം അവന്‍റെ നെറുകയില്‍ തഴുകി . 

നന്ദന്‍ ഒരു നെടുവീര്‍പ്പോടെ ചിതയിലേക്ക് നോക്കി .പട്ടട ഒരു പിടി ചാരമായി ഞെരിഞ്ഞമര്‍ന്നു ...നിലാവില്‍ അത് നീല ഭസ്മമായി  മണ്ണിന്‍റെ നെറുകയില്‍ തൊട്ടു കിടന്നു.

നന്ദന്‍ ഇരുളിന്‍റെ നിലാവിലൂടെ കടന്നു പോയ പകലുകളിലേക്കു തിരിച്ചുനടന്നു ...ഓര്‍മകളുടെ വഴിയിലൂടെ വര്‍ഷങ്ങളുടെ അപ്പുറത്തേക്ക്..കാലുകള്‍ ഭാരം കുറഞ്ഞു ശരീരം നേര്‍ത്ത്..കുരുന്നു കാലുകള്‍ കൊണ്ട് ഉണ്ണിപ്പിച്ച വച്ച്  അച്ഛന്‍റെ മടിയിലേക്..

മുത്തച്ചനെന്താ ഉണരാത്തെ ..?
മുത്തച്ചനെ എന്തിനാ പുതപ്പിച്ചെക്കുന്നെ അച്ഛാ ...
പറ അച്ഛാ ....
അയ്യേ ദേ അച്ഛന്‍ കരയുന്നു...
കരഞ്ഞു കലങ്ങിയ കണ്ണുകളാല്‍ നോക്കി നന്ദനെ നെഞ്ചോടു ചേര്‍ത്തു നെറുകയില്‍ ഉമ്മവെച്ചു ...അച്ഛന്‍ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നുണ്ടായിരുന്നു ....ഒന്നുമില്ല നന്ദൂ ... മോന്‍ അമ്മയുടെ അടുത്ത് പോയിരിക്കു ...
വേണ്ട നാന്‍ ഇവിടെ ഇരിക്കുവാ...
അടുത്ത് നിന്ന ഒരു വൃദ്ധന്‍ അച്ഛനോടു പറയുന്നുണ്ടായിരുന്നു....
“ന്നാ പിന്നെ എടുക്കുകയല്ലേ ..അസ്തമയത്തിനു മുന്‍പ്.....
ഒരു നിസംഗ ഭാവമായിരുന്നോ അച്ഛനപ്പോള്‍ ....
അച്ഛന്‍റെ ആ നിസംഗത മനസിലാക്കാന്‍ എനിക്കും അച്ചനും ഇടയില്‍ നീണ്ട മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ വേണ്ടി വന്നു...ഓര്‍മകളില്‍ കാലിടറി നന്ദന്‍ മണ്ണില്‍ തളര്‍ന്നിരുന്നു... 
അയാളോര്‍ത്തു ....ഇന്ന് അച്ഛന്‍റെ ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ അര്‍ത്ഥമറിയാതെ പറഞ്ഞ വാക്കുകള്‍ തന്നെ  തേടി എത്തുകയായിരുന്നു ..തനിക്കും അച്ഛനുമിടയില്‍ വര്‍ഷങ്ങളായി തങ്ങി നിന്ന ഒരേയൊരു നിശബ്ദതയുടെ അര്‍ത്ഥമായി.
ഓര്‍മ്മകളിലൂടെ വീണ്ടും..അച്ഛന്‍റെ മടിയില്‍...  വൃദ്ധന്‍റെ ശബ്ദം “ഈ കുട്ടിയെ ആരെങ്കിലും ഒന്ന് എടുത്തു മാറ്റുക...”
“നന്ദു അമ്മയുടെ അടുത്തേക്ക് പോകു” ഏന്നെ എടുത്തു അമ്മയുടെ കൈയിലേക്ക് കൊടുത്തു  മുത്തച്ചന്‍റെ തലക്കല്‍ പിടിച്ചു അച്ഛന്‍ നടന്നു നീങ്ങുബോഴും ഒന്നും മനസിലാകാതെ വിചിത്രമായ കാഴ്ചകളില്‍ അത്ഭുതം കുറി ഞാന്‍ .ഇന്നലെ വരെ കഥകള്‍ പറഞ്ഞു കളിപ്പിച്ചു കൂടെ എപ്പോഴുമുണ്ടായിരുന്ന മുത്തച്ചനെ പുതപ്പിച്ചു കട്ടിലില്‍ പോലും കിടത്താതെ തറയില്‍ കിടത്തി.. പിന്നെ ദാ നാലഞ്ചു പേര്‍ അച്ഛന്‍റെ കൂടെ കൂടി മുത്തച്ചനെ എടുത്തു കൊണ്ട് പോകുന്നു ..കുതറി ഓടി അച്ഛന്‍റെ മുണ്ടിന്‍റെ ഓരം പറ്റികൂടെ നടക്കുമ്പോള്‍ ആരൊക്കെയോ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.. വാശിയായിരുന്നു ..മുത്തച്ചനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നറിയണം..
തടിക്കഷണങ്ങള്‍ക്കു മുകളില്‍ മുത്തച്ചനെ കിടത്തിയപ്പോള്‍ തന്നെ അച്ഛനോട് ശരിക്കും ദേഷ്യം തോന്നി.
പിന്നെമുകളില്‍ വിറകുകഷണങ്ങള്‍ അടുക്കിയപ്പോഴും എന്താണ് നടക്കുന്നതന്നറിയാത്ത കാഴ്ചകാരന്‍റെ  മനസായിരുന്നു .
ഒടുവില്‍ അച്ഛന്‍റെ കയ്യില്‍ ആരോ ഒരു പന്തം കൊടുക്കുമ്പോള്‍ സര്‍വ്വ നിയന്ത്രണങ്ങളും വിട്ട്‌ അലറുകയായിരുന്നു...
“അച്ഛാ വേണ്ട ..വേണ്ട അച്ഛാ ..മുത്തച്ചനെ കത്തിക്കണ്ട.....മുത്തച്ചന്‍ പാവമാ അച്ഛാ.
തീ ആളിപ്പടരുമ്പോള്‍ ശരിക്കും അച്ഛനോട് വെറുപ്പ്‌തോന്നി ...
ആര്‍ത്തുയരുന്ന തീ നാമ്പുകള്‍ കണ്ടു കുഞ്ഞു മനസില്‍ അന്ന് അറിവില്ലാതെ തോന്നിയ വാക്കുകള്‍ ..
കണ്ണുനീര്‍ ഒലിച്ചിറങ്ങി ഉപ്പുരസംപുരണ്ട വാക്കുകള്‍..
“നോക്കിക്കോ ഞാനും വലുതാകുമ്പോ അച്ഛനെയും കത്തിക്കും ഇതുപോലെ “
എല്ലാവരുടെയും നോട്ടം എന്നിലേക്ക് തിരിയുകയായിരുന്നു..
അര്‍ത്ഥമറിയാതെ അന്ന് പറഞ്ഞുപോയ വാക്കിന്‍റെ അര്‍ത്ഥമറിയാന്‍ നീണ്ട മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍.    
അയാള്‍ ആകാശത്തിലേക്കു നോക്കി മണ്ണിന്‍റെ മടിയിലേക്ക് മലര്‍ന്നു കിടന്നു.
ഒരു ഇളം കാറ്റ്‌ അയാളെ തലോടിയകന്നു..എന്നും തന്നെ നോക്കി കണ്ണ് ചിമ്മിയ നക്ഷത്ര മുത്തച്ചനൊപ്പം ഇന്ന് ഒരു പുതിയ നക്ഷത്രം കൂടി...
പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്ന്‍ രണ്ടു നക്ഷത്രങ്ങള്‍ നന്ദനെ നോക്കി പാല്‍നിലാച്ചിരിതൂകി...സ്നേഹത്തിന്‍റെ..വാത്സല്യത്തിന്‍റെ നക്ഷത്രസ്പര്‍ശം അവന്‍റെനെറുകയില്‍ തൊടാതെ തൊട്ടുമ്മവച്ചു ...

                                      
  

2011, മാർച്ച് 8, ചൊവ്വാഴ്ച

അണിയാതെ പോയ ശംഖു വളകള്‍







“ശാഖ   പോള”

ദൂകാന്‍ വാല ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ദൂരെ ആണും പെണ്ണും കൈകോര്‍ത്തു അവരുടെ ലോകത്ത് അങ്ങനെ നടന്നു നീങ്ങുന്നു..പിന്നെയും ഒരുപാടാളുകള്‍.........
കാവിയുമുടുത്തു തല മുണ്ഡനം ചെയ്ത സന്യാസികള്‍ , ഭിക്ഷക്കാര്‍..

ദൂക്കാന്‍ വാല ആള്‍ക്കൂട്ടത്തെ നോക്കി പിന്നെയും ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു

“ശാഖ പോള”



“ശാഖ പോള”





ഒരു നിമിഷം അവന്‍ എന്തോ ആലോചിച്ചു..... നിന്നു എന്നിട്ട് അവളോട്‌ ...

"ശംഖു വള വേണോ നിനക്ക് "
ശംഖു വളയോ ?
അതെന്താ !

കഥയുടെ കടലില്‍ നിന്നും ജന്മാന്തരങ്ങള്‍ക്കപുറത്തു നിന്നും ശങ്ഖുകള്‍ നടക്കാനിറങ്ങി കരയിലേക്ക്..
അവയെ പിന്‍ തുടര്‍ന്നു ചുവന്ന പവിഴപ്പുറ്റുകളും കൂടി .  ജല രാശികളുടെ നീലിച്ച ആഴങ്ങളിലൂടെ ചുവപ്പും വെളുപ്പും ആര്‍ന്ന രണ്ടു നിറങ്ങള്‍ ...  

ഓര്‍മ്മകള്‍ ....പിന്നെയുംഒരുപാട്  നിറങ്ങളായി പെയ്തിറങ്ങി....
 തിരിച്ചറിയാനാവാത്ത നിറങ്ങള്‍ ചേര്‍ന്ന  സുന്ദരമായ ഒരു സ്വപ്നം പോലെ.  



സ്വപ്‌നങ്ങള്‍ തണുത്തുറഞ്ഞ് നീല നിറങ്ങളായി ആകാശത്തില്‍  പടര്‍ന്നത് പോലെ തോന്നി ലക്ഷ്മിക്ക്...
 ആകാശത്തിന്‍റെ താഴ്വരയില്‍ നടക്കാനിറങ്ങിയ മേഘത്തുണ്ടുകള്‍ക്കൊപ്പം താനും സ്വപ്നാടനം ചെയുന്നതു  പോലെ .
.വെള്ള മേഘങ്ങള്‍ നീല നിറമാര്‍ന്ന ശൂന്യതയിലേക്ക് ഉറഞ്ഞത്‌ പോലെ ഒരു പഞ്ഞിതുണ്ടു അലിഞ്ഞു മനസിലേക്ക് ഓര്‍മകളുടെ തണുപ്പായി പടരുന്നത്‌ പോലെ...
ആകാശ ജാലകത്തിലൂടെ  അവള്‍ ഏതോ കഴിഞ്ഞ കാലത്തിന്‍റെ  സ്വപ്നത്തിന്‍റെ സൌന്ദര്യത്തില്‍ മതി മറന്ന്  വിദൂര മേഘങ്ങളിലേക്ക് അലിയുകയായിരുന്നു.പക്ഷി വേഗങ്ങള്‍ക്കുമപ്പുറം ആകാശം പിന്നെയും കനത്തു.
 വെള്ള മേഘങ്ങള്‍ നീല ശൂന്യതയുടെ ആഴങ്ങളില്‍ എവിടെയോ ലയിച്ചു. സ്ഥല സമയ ബോധത്തിനപ്പുറം അവള്‍ അപ്പോഴും അങ്ങനെ തന്നെ ചാരി ഇരിക്കുകയായിരുന്നു. 

"excuse me maam "

കണ്ണ് മിഴിച്ചു നോകുമ്പോള്‍ പുഞ്ചിരിച്ച മുഖവുമായ്   സുന്ദരിയായ എയര്‍ ഹോസ്റ്റെസ് പെണ്‍കുട്ടി.
" tea ...or coffee .."?
tea   please...അത് പറഞ്ഞിട്ടു ലക്ഷ്മി വാച്ചിലേക്ക് നോക്കി
 7.10 ഇനിയും 20 മിനിറ്റ് കൂടി ലാണ്ടിങ്ങിനു .
ചില്ല് ജാലകതിനുമപ്പുറം പുറത്തു യന്ത്രച്ചിരകിന്റെ ഇരമ്പം കേള്‍കാം കാതോര്‍ത്താല്‍ ...



ചായ പകര്‍ന്നു തരുന്ന  എയര്‍ ഹോസ്റ്റെസ് പെണ്‍കുട്ടിയുടെ സുന്ദരമായ മെഴുകുപോലെയുള്ള കൈകള്‍ കണ്ടപ്പോള്‍ അവള്‍ ഓര്‍ത്തു ..പണ്ട് തന്‍റെ കൈയും ഇത് പോലെയായിരുന്നു..ഡോക്ടര്‍ കൃഷ്ണന്‍ നായര്‍  പറഞ്ഞത് ഇപ്പോളും ഓര്‍ക്കുന്നു "റെയര്‍ സ്പീഷീസ്" ആണ് താനെന്നു.തൊട്ടാല്‍ ചുവക്കുന്ന ശരീരം. അന്ന് മുതല്‍ ഈ മുപതഞ്ചാം വയസിലും പിന്നെ ബേബി സോപിന്‍റെ മണമായിരുന്നു ശരീരം മുഴുവനും.അതെ ഉപയോഗിക്കാന്‍ പാടുള്ളൂ അത്രെ.

കൊല്‍ക്കത്തയോട് യാത്ര പറഞ്ഞിട്ടു പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ,ഒരിക്കല്‍ കടുത്ത  ഏകാന്തതയും പിന്നെ ഏറ്റവും സൌഹൃദവും സ്നേഹവും ഒക്കെ സമ്മാനിച്ച  നഗരം..
ചായ ഊതി കുടികുമ്പോള്‍ എന്തോ ഹരി ശങ്കര്‍നെ ഓര്‍മ വന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും ബ്ലാക്ക് ടീയും ആയി ഓഫിസ് കഴിഞ്ഞിട്ടും ഇരിക്കുന്ന അവന്‍റെ ഒപ്പം ഇത് പോലെ  ചായകള്‍ കുടിച്ചു എത്രയോ സന്ധ്യകള്‍ വറ്റിച്ചിട്ടുണ്ട് .

ഹൌറയില്‍ ആദ്യ ഓഫിസ് ദിവസങ്ങള്‍ .  അപരിചിതത്വം മാറി പുതിയസൌഹൃദത്തിന്റെ ആരവങ്ങളില്‍   സഹ പ്രവര്‍ത്തകര്‍ക്കിടയില്‍ ചിരിയുടെയും തമാശകളുടെയും മാലപടക്കങ്ങള്‍ക്ക് തിരി കൊളുതുംബോളും ഉള്ളിലെ മുറിവിന്റെ നീറ്റല്‍ ആരെയും അറിയിക്കേണ്ട എന്നായിരുന്നു.

ആരവങ്ങള്‍ക്കിടയില്‍ എന്നും തനിച്ചായിരുന്നു .ഉള്ളില്‍ കനത്ത ഏകാന്തതായിരുന്നു.


അന്ന് ഓഫിസിലെ ആദ്യ ദിവസം ....എല്ലാരേയും പോലെ അവനെയും
 പരിചയപ്പെട്ടു ....ഹരി...ഹരി ശങ്കര്‍ ..നിഷ്കളങ്കമായ കണ്ണുകള്‍ അളന്നു തിട്ടപെടുത്തിയ
 അവന്‍റെ വാക്കുകള്‍.
അവന്‍ തിരിച്ചു ക്യുബികിളിലെക്ക് മടങ്ങുമ്പോഴും ആ നിഷ്കളങ്കമായ കണ്ണുകള്‍ എന്നിലേക്കാഴ്ന്നിറങ്ങുന്നുണ്ടായിരുന്നു..


ഓര്‍ത്ത് വയ്ക്കാനും പറയാനും ഒന്നുമില്ലാത്ത തുടക്കം പിന്നീടെപ്പോഴോ പതുക്കെ..പതുക്കെ ഞാന്‍ പോലുമറിയാതെ അലിയുകയായിരുന്നു ..അവ ന്‍റെ വാശികള്‍ക്ക്, അവന്‍റെ സ്നേഹത്തിനു വേണ്ടി  നിര്‍ബന്ധങ്ങള്‍ക്ക്മുന്നില്‍.
.മലയാളി ആണെങ്കിലും ഹരി ശങ്കര്‍  ജനിച്ചതും വളര്‍ന്നതും എല്ലാം അവിടെയായിരുന്നു..

ഫ്ലൈറ്റ് ലാന്‍ട്   ചെയുന്നതിന് മുന്പായുള്ള അറിയിപ്പുകള്‍ കേട്ട് സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു വെറുതെ വിണ്ടോവിലൂടെ
താഴേക് നോക്കി ഇരുന്നു .താഴെ ഹൗറ പാലവും ഹുഗ്ലി  നദിയും ഒരു നേര്‍ രേഖപോലെ അവ്യക്തമായി കാണാം.
നഗരവിളക്കുകള്‍ തെളിഞ്ഞു നിന്നിരുന്നു..ഒരായിരം സിഗ്നല്‍ ലൈട്ടുകള്‍ തെളിഞ്ഞു നില്കുന്നത് കണ്ടപ്പോള്‍ ‍ റണ്‍വെയില് ആയിരം നക്ഷത്രങ്ങള്‍ താണിറങ്ങിയത് പോലെ.

വീണ്ടുംഒരിക്കല്‍ കൂടി വരികയാണ്   കൊല്‍ക്കത്ത നഗരത്തിലേക്ക് ...ഓര്‍മകളുടെ കൈവഴിയുടെ തീരത്ത്... ദക്ഷിണേശ്വര കാളി ക്ഷേത്രത്തിലേക്ക്...

 താജ് ബെന്ഗാള്‍ എന്ന് പറഞ്ഞു ടാക്സിയില്‍ കയറി ഇരുന്നപ്പോള്‍ നല്ല ക്ഷീണം തോന്നി
..ഒന്ന് കിടക്കാന്‍ തോന്നി..വൃദ്ധനായ ടാക്സി ഡ്രൈവര്‍ എന്തൊകെയോ പിറു പിറുക്കുന്നുണ്ട് . ഏതോ ഒരു ബെന്ഗാളി പാട്ട് പ്ലേ ചെയുന്നുണ്ട്  വണ്ടിയില്‍
പക്ഷെ  .

രാത്രിയിലും നഗരം സജീവമാണ് മനുഷ്യറിക്ഷകള്‍ .. സൈക്കിള്‍ റിക്ഷകള്‍,
നിസംഗമായ മുഖത്ത് ചിരിയുടെ ചുവന്ന ചായം പുരട്ടിയ ചുണ്ടുമായി,  ജീന്‍സും ടോപും ധരിച്ച യുവതികള്‍ നിരത്തില്‍  വഴിക്കണ്ണുമായി  ആരെയൊക്കെയോ കാത്തു നില്കുന്നത് പോലെ.....

പന്ത്രണ്ടു വര്‍ഷമായി ഇവിടെ നിന്നും പോയിട്ട്...വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ കൊല്‍ക്കത്ത ഇപ്പോഴും അത് പോലെ തന്നെ!

റേസ് കോ ഴ് സും കടന്നു ടാക്സി വിക്ടോറിയ സ്മാരകത്തിന്‍റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ പഴയ ഓര്‍മ്മകള്‍ ...
ഏകര്‍ കണക്കിന് ഭൂമിയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍കുന്ന വിക്ടോറിയ സ്മരാകത്തില്‍ ആദ്യമായ് വരുന്നത് ഹരി ശങ്കറിനൊപ്പമായിരുന്നു..വിക്ടോറിയ ഗാലറിയില്‍.

പിന്നെയും അലഞ്ഞിട്ടുണ്ട് ... കാളീഘട്ടില്‍..ദക്ഷിണേശ്വരകാളിക്ഷേത്രത്തില്‍       ഈ കൊല്‍ക്കത്ത മുഴുവന്‍ അവന്‍റെ കൈയില്‍ കൈ കൈകോര്‍ത്തു  .....

ഇനി വരുമെന്ന് നിനച്ചിരുന്നോ ? അന്ന് മടങ്ങുമ്പോള്‍ ....

ചിലപ്പോഴങ്ങനെയാണ് നമ്മള്‍ ഒരിക്കലും കാണരുത് എന്ന് വിചാരിക്കുന്ന മുഖങ്ങള്‍ വീണ്ടും മനസില്‍ വച്ചെങ്കിലും കണ്ടു മുട്ടും..
ഒരികലും വരരുത് എന്നി വിചാരിക്കുന്നിടത് കറങ്ങിതിരിഞ്ഞു വീണ്ടും അവിടേക്ക് തന്നെ എത്തിപെടും..കാണാന്‍ ആഗ്രഹിക്കുന്ന മുഖങ്ങള്‍ ചിലപ്പോ മനസ്സില്‍ നിന്ന് പോലും മാഞ്ഞു പോകും...

ഹരിശങ്കര്‍ നീ എവിടെയാണ് ...? .
മനസില്‍ ഹരിയെ കാണാന്‍ ശക്തമായ് ആഗ്രഹം തോന്നി ...

"ദീദി ..."

ടാക്സി വാലയുടെ വിളിയില്‍ ഉണര്‍ന്നപോള്‍ മുന്‍പില്‍  താജ് ബെന്ഗാള്‍ 
ദീപങ്ങളില്‍ കുളിച്ചു ആകാശത്തേക്ക് തലയുയര്‍ത്തി നില്കുന്നു .. 

താജ്ന്‍റെ റിസപ്ഷനിലെ കണ്ണാടി ചുമരില്‍ ലോകത്തെ എല്ലാ സമയങ്ങളും തൂങ്ങി കിടപുണ്ടായിരുന്നു കാര്‍ഡു സ്വാപ്പ് ചയ്തു മുറിയില്‍ കയറുമ്പോഴേക്കും റൂം ബോയ്‌ ഡിന്നര്‍ മെനുവുമായ് എത്തി ..പ്രത്യേകിച്ച് ഒന്നും കഴികണംന്നു തോന്നാഞ്ഞതിനാല്‍ നന്ദി പൂര്‍വം ഒന്നും വേണ്ടഎന്നറിയിച്ചു ..




ഇനി ഒന്ന് കുളിക്കണം ....

തണുത്ത വെള്ളത്തില്‍ കുളിച്ചപ്പോ എല്ലാ ക്ഷീണവും പമ്പ കടന്ന പോലെ ..
ഓറഞ്ചു വിരിപിട്ട ഗ്ലാസ് ചുമരിനുമപ്പുറം..ദൂരെ എവിടെയോ കാളിഘട്ട്‌...

മനസില്‍ കാളിഘട്ടിന്‍റെ ഓര്‍മ്മകള്‍ ..ഹരിശങ്കര്‍ പറഞ്ഞു തന്ന കഥ
ഓര്‍മയില്‍ കാളിഘട്ടും , ഹരിശങ്കറും ആ സന്ധ്യയും ചുവന്നു തുടുത്തു..

സന്ധ്യ കനത്തു ..രാത്രി ഇരുണ്ടു..രാത്രി തളര്‍ന്നു ...ഇരുട്ട് വിയര്‍ത്തു
ഹരി ...
ലക്ഷ്മി ..
എന്തോ...പറ
ഇനിം കഥ പറ
എന്ത്  കഥ ?
കാളീ ഘട്ടിന്‍റെ 
ഉം ..

ഇരുട്ടില്‍ ഹരിയുടെ ചൂടില്‍  ..മന്വന്തരങ്ങള്‍ക്കപുറം
ഒരു ശിവ താണ്ഡവം .
സതീ ദേവിയുടെ ദേഹ ത്യാഗത്തിനു ശേഷം താണ്ഡവത്തില്‍   
സതീ ദേവിയുടെ ശരീരം അമ്പത്തിരണ്ടു ഭാഗങ്ങളായി ഓരോ ദിക്കിലേക്ക് ചിതറി വീണുവത്രേ !
ദേവിയുടെ വലതു കാല്‍ വിരല്‍ വീണത് കാളീഘട്ടത്തിലായിരുന്നത്രേ .....!
പിന്നെയും ഒരു പാട് സന്ധ്യകള്‍ ചുവന്നു തുടുത്തു....

താജ് ബെന്ഗാളിന്‍റെ കണ്ണാടിചില്ലിനുമാപ്പുറം നഗരവിളക്കുകള്‍ക്കുമപ്പുറം രാത്രിയുടെ നീല ശൂന്യതയ്ക്കും അപ്പുറം ഓര്‍മ്മകള്‍ ലക്ഷ്മിയെ പിന്നെയും കൂട്ടി കൊണ്ട് പൊയ് കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മകളിലെക്ക്  ....

നീണ്ടു മെലിഞ്ഞ കൈവിരലുകളില്‍ നോട്ടം വഴുതി വീണപ്പോള്‍ ഉള്ളില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നു   ...മുപ്പത്തഞ്ചു വര്‍ഷത്തെ... കാലത്തിന്‍റെ അടയാളങ്ങള്‍ ...ഒരു പാട് രേഖകള്‍... വിദ്യാഭാസ രേഖ മംഗല്യ രേഖ ആയുര്‍ രേഖ... ചിന്തകള്‍ ഒരു നേര്‍ത്ത നെടുവീര്‍പ്പിലലിഞ്ഞു..

"ലക്ഷ്മി.."

 
"എന്തോ" ...

"ശംഖുപുഷ്പം " ഹരി പറഞ്ഞു
 "എന്താ ?"
നിന്‍റെ കണ്ണുകള്‍ ..
"ഉം "

ലക്ഷ്മിയുടെ  മനോഹരമായ മിഴിയിതളില്‍ ഓര്‍മയുടെ ഒരു തുള്ളി പൊടിഞ്ഞു...
അവളോര്‍ത്തു ..അങ്ങ് ദൂരെ മതില്‍ കെട്ടിനകത്ത്‌...ഓര്‍മകളുറങ്ങുന്ന...വീട്ടു മുറ്റത്ത്‌..ഒരു നീല ശംഖു പുഷ്പത്തിന്‍റെ ഇതള്‍ ഒരൊറ്റ തുള്ളിയുടെ നനവില്‍ അലിഞ്ഞിട്ടുണ്ടാകും...അവള്‍ വെറുതെ ഓര്‍ത്തു മമ്മയെ പപ്പയെ ഓര്‍മകളുടെ വീടിന്റെ മുറ്റത്തെ ശംഖുപുഷ്പത്തെ 

ദൂരെ സ്ഥലരാശിയുടെ ശൂന്യതക്കുമപ്പുറം പ്രകാശവര്‍ഷങ്ങളിലൂടെ ഒരു ഒറ്റ നക്ഷത്രം കണ്ണില്‍ കുരുങ്ങിയത് പോലെ ...
ഭൂമിയിലെ ബന്ധനങ്ങളുടെ പവിത്രമായ ഭ്രമണപഥത്തില്‍ നിന്നും ഒറ്റപെട്ടു പോയ ഒരു പകല്‍ നക്ഷത്രം....

മനസില്‍ എന്നോ കേട്ട് മറന്ന ഒരു പാട്ടോഴുകിയെത്തി

"ആകാശ മേടയില്‍ നീ മാന്‍പേട ആയ് ഉയര്‍ന്നാല്‍
തിങ്കള്‍ കൊതുംബുമായ് വരും
വിദൂര മേഘമായ് ഞാന്‍
കരയാതെ കണ്ണുറങ്ങ് മാറോടു ചേര്‍ന്നുറങ്ങ്"

പപ്പയുടെ ഓര്‍മ്മകള്‍ ..സുരക്ഷിതത്വത്തിന്റെ ഓര്‍മ്മകള്‍
എന്ന്നാണ് അതാദ്യമായ് നഷ്ടപെട്ടത് ...പപ്പാ പോകുന്നതിനും മുന്‍പ്
ഇത് പോലെ സ്വപ്ങ്ങള്‍ കണ്ടു നിലാവിലലിഞ്ഞ ഒരു രാത്രി
അന്ന് പപ്പക്ക് ഉത്തര്‍പ്രദേശിലായിരുന്നു അന്ന് ജോലി....
ബനാറസ്‌ ടെമ്പിള്‍ കാണിക്കാന്‍ കൊണ്ട് പോകാം എന്ന് കുറെ നാളായി പറഞ്ഞു കൊതിപ്പിക്കുവാണ്..ഒടുവില്‍ നാളെ ഓഗസ്റ്റ്‌ പതിനഞ്ചു.

പപ്പാ സമ്മതിച്ചിരിക്കുന്നു..
നാളെ കൊണ്ട് പോകാമന്നു..
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസു മുഴുവന്‍ സന്തോഷമായിരുന്നു ..
ഓഗസ്റ്റ്‌ പതിനാലു ..അര്‍ദ്ധ രാത്രി ...
ഒരു രാഷ്ട്രത്തിന് മുഴുവന്‍  സ്വാതന്ത്ര്യം കിട്ട്ടിയ രാത്രി അന്നായിരുന്നു എന്‍റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപെട്ടത് ..

ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ് മുഴുവന്‍ സ്വപ്നമായിരുന്നു ..സന്തോഷമായിരുന്നു ..അപ്പുവും സന്തോഷതിലായിരുന്നു ....

രാത്രി എപ്പോഴോ അടി വയറ്റില്‍ വേദന പടര്‍ന്നു കയറിയത് പോലെ ..
മനസിലും ശരീരതിലുമാകെ ഒരു വല്ലാത്ത അസ്വസ്ഥത ...

കുറെ തിരഞ്ഞും മറിഞ്ഞും കിടന്നു നോക്കി കുറയുന്നില്ല .ഇടക്കെപോഴോ ഇരുട്ടില്‍ ഒരുപാടു ചുരുളുകളില്‍ ...പിന്നെ ഒരുപാടു നിറങ്ങളായി നിവരുന്ന പോലെ .പച്ചയും വെള്ളയും കുംകുമവും ഒടുവില്‍ ചുവപ്പ് മാത്രമായി ...

ലൈറ്റ് ഇട്ടുനോക്കിയപ്പോ ബെഡ് ഷീറ്റിലെ പച്ചയും വെള്ളയും കലര്‍ന്ന പൂക്കള്‍ക്കിടയില്‍ ഒരു പുതിയ ചുവന്ന പൂവ് കൂടി ...

മമ്മിയെ വിളിച്ചപ്പോ
കെട്ടി പിടിച്ചു ഉമ്മ വച്ച്
" പേടിച്ചു പോയോ എന്‍റെ കുട്ടി മിടുക്കത്തി ആണെന്ന് കാണിച്ചു തന്നതല്ലേ"
നെറ്റിയില്‍ മമ്മിയുടെ ചുണ്ടുകള്‍ ഉമ്മയായ് പൊതിയുമ്പോള്‍ നാണത്താല്‍ കൂമ്പിയടഞ്ഞു പോയി  കണ്ണുകള്‍ ...
അന്നായിരുന്നു ആദ്യമായും അവസാനയും പപ്പയുടെ കണ്ണുകള്‍ നിറഞ്ഞു കണ്ടത് .

"എന്‍റെ മോളൂന്‍റെ സ്വാതന്ത്ര്യം നഷ്ടപെട്ടല്ലോ ?"
അത് പറയുമ്പോള്‍ പപ്പയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ശബ്ദം ഇടറുന്നുണ്ടായിരുന്നു .

പെണ്മക്കളെ സ്നേഹിക്കുന്ന എല്ലാ അച്ഛന്മാരുടെയുംകണ്ണുകള്‍  നിറയുന്ന ഒരു പകലോ രാത്രിയോ അത് പോലെയുണ്ടാകുമന്നു മനസിലാക്കാന്‍
പിന്നെയും എടുത്തു വര്‍ഷങ്ങള്‍ ..


പിന്നെ ഒരിക്കലും പപ്പയുടെ നെഞ്ചത്ത് ചാടി കയറി ഇരുനിട്ടില്ല .ഉണ്ണി ഏട്ടന്റെയും അപ്പുന്റെയം കൂടെ കളിക്കാന്‍ പോയിട്ടില്ല.

പിറ്റേ ദിവസം ബനാറസ് ടെമ്പിള്‍ കാണാന്‍ പോകാഞ്ഞതിന്റെ സങ്കടം അപ്പുന്റെ വാകുകളില്‍ ഉണ്ടാരുന്നു.

"ഈ ചേച്ചിക്ക് പനി ഒന്നുമില്ല നെറ്റിക് ചൂടില്ല ..നമുക്ക് പോകാം "

എന്നു പറഞ്ഞു എന്നോട് കുറുമ്പ് കാട്ടാന്‍ വന്നത് എല്ലാം ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു...

പിന്നെ .പതുക്കെ ഞാന്‍ ഏകാന്തകളെ സ്വപ്നങ്ങളെ ഓറഞ്ചു നിറമുള്ള മൈലാഞ്ചി നിറത്തെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു .

പച്ച ചാണകം എന്നു പറഞ്ഞു കളിയാക്കുമായിരുന്നു പപ്പ..മൈലാഞ്ചി പൊതിഞ്ഞ വിരലുകള്‍ നോകി കൂര്പിച്ച ചുണ്ടുകള്‍

വിടര്‍ത്തി ഞാന്‍ കരയാന്‍ തുടങ്ങുമ്പോള്‍ " എന്‍റെ കുഞ്ഞു കരയണ്ട കേട്ടോ"

എന്നു പറഞ്ഞു ചോറു വാരി തരുമായിരുന്നു .

പിന്നെ അമ്മയെയും    അപ്പുനേം എന്നേം തനിച്ചാകി പപ്പ പൊയി ഒരു ഒറ്റ നക്ഷത്രമായ്...

പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം  മൈലാഞ്ചി ഇട്ടതു കല്യാണത്തിന്റെ തലേ ദിവസമായിരുന്നു.

ചാണക പച്ച പോലെ ഉള്ള മൈലാഞ്ചി പൊതിഞ്ഞ വിരലുകള്‍ നിലവില്‍ ഉണക്കാനിട്ടു കാത്തിരുന്ന രാത്രി..നിറയെ സ്വപ്നങ്ങളും

പ്രതീക്ഷകളും നിറഞ്ഞ രാത്രി ആയിരുന്നു .

ആ സ്വപ്നത്തിന്റെ ഉറക്കം ഉണരുന്നത് ഏകാന്തതയുടെ ..സ്വാതന്ത്ര്യത്തിന്റെ അറുതിയിലേക്കാണന്നു

അറിയാമാരുന്നു..എങ്കിലും അത് എല്ലാവരുടേം ജീവിതത്തില്‍ ഉള്ളതുപോലെ സുഖകരമായ അറുതി ആയിരികുമെന്നെ കരുതി ഉള്ളു..

പക്ഷെ കരിന്തിരി കത്തിയ നിലവിളകിന്‍ തിരി‍ പോലെ സ്വപ്‌നങ്ങള്‍ കരിഞ്ഞ നിറമായിരുന്നു പിന്നെ ..
പിന്നെയും  ഒരുപാട് നിറങ്ങള്‍ പട്ടിന്റെ നിറം , മഞ്ഞ താലി ചരടില്‍ കണ്ട സ്വപ്ങ്ങളുടെ നിറം പക്ഷെ എല്ലാം
ക്ലാവ് പിടിച്ച നിലവിളകില്‍ അലിഞ്ഞ കരിന്തിരി കറുപ്പിന്റെ നിറമാവുകയായിരുന്നു.
നിറയെ സ്വപ്‌നങ്ങള്‍ പൂത്ത രാത്രിയുടെ കാത്തിരിപ്പില്‍ ചുവന്നു കലങ്ങിയ അരുണിന്റെ  കണ്ണുകളില്‍ എല്ലാ സ്വപ്നങ്ങളും നിറം മങ്ങുകയായിരുന്നു .

ആദ്യ രാത്രിയില്‍ കാത്തിരുന്നു കണ്ണില്‍ പടര്‍ന്ന ഇരുട്ടിന്റെ നിറം മായ്ചു കൊണ്ട് ചുവന്നു കലങ്ങിയ കണ്ണുകളുമായി അരുണ്‍  വേച്ചു, വേച്ചു വന്നപ്പോള്‍ ശരിക്കും മനസു പിടഞ്ഞു പൊയ് ...ആദ്യ ദിവസം തന്നെ ഇങ്ങനെ അപ്പോള്‍ .....

"ഉറങ്ങണോ.."?

അത് കേട്ടപ്പോള്‍ ആ ചുവന്നു കലങ്ങിയ കണ്ണുകളില്‍ നോക്കി ഇത്രയും നേരം എങ്കി പിന്നെ കാത്തിരിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ എന്ന് ചോദികാനാണ് തോന്നിയത് ..പക്ഷെ ...

"ഉം " എന്ന് മാത്രം മൂളി തലകുനിച്ചിരുന്നു...
അപ്പോളെകും അയാള്‍ മറിഞ്ഞിട്ടുണ്ടായിരുന്നു കിടക്കയിലേക്ക് ....

കൂര്‍കം വലിച്ചിരുന്ന അരുണിനെ  നോക്കി ഒരുപാടു നേരം ഇരുന്നു എന്തൊകെയോ ആലോചിച്ചു പൊയ് ..ഇതായിരുന്നോ ഞാന്‍ കാത്തു വച്ച സങ്കല്‍പം ...
ലൈറ്റ് ഓഫ് ചയ്തു അരുണിന്റെ അടുത്ത് കിടകുമ്പോള്‍ അതുവരെയുണ്ടായിരുന്ന കാഴ്ച്ചകളത്രയും മറച്ചു കൊണ്ട് ഒരു തുള്ളി ഉരുണ്ടു ബെഡ് ഷീറ്റിലലിഞ്ഞു ...

ചുവന്നു കലങ്ങിയ കണ്ണുകളോട് കൂടിയല്ലാതെ അരുണിനെ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചത്‌ മണ്ടത്തരമായിരുന്നു
എന്ന് മനസിലായി പിന്നീടുള്ള  രാത്രികളില്‍ ...
അയാള്‍ക് വേണ്ടിയുള്ള ചടങ്ങ് മാത്രമായിരുന്നു പിന്നീടാവ ര്‍ത്തിക്കപെട്ടത്‌ ശരീരം മാത്രം ...മനസുഎങ്ങോ  വിദൂരതയിലയിരുന്നു നിലാവിന്റെ നീല നിറങ്ങളില്‍ ....അയാള്‍ അറിഞ്ഞത് എന്നെയല്ലയിരുന്നു ..ശവത്തെ ആയിരുന്നു . ജീവനില്ലാത്ത ശരീരത്തെ മാത്രം .

അയാള്‍ക്കാത് ഒരു പ്രശ്നമേ അല്ലാരുന്നു..സ്ത്രീയെ മനസിലാക്കാന്‍ കഴിയാത്ത പുരുഷ ത്വത്തിന്റെ പ്രതീകമായിരുന്നു അയാള്‍.
സ്ത്രീയ്കും  ആഗ്രഹങ്ങളും സ്വപ്നങ്ങളും  പ്രതീക്ഷകളും ഉണ്ടന്ന് അയാള്‍ക്ക്‌  മനസിലാക്കാന്‍ തല്പര്യമില്ലരുന്നു.
സൌഹൃദങ്ങളെയും, ബന്ധങ്ങളെയും എല്ലാം നീ ഒരേ കണ്ണില്‍ കൂടിയായിരുന്നു 
കണ്ടത്..ഒടുവില്‍ സഹി കെട്ടിട്ടും പിടച്ചു നിന്നത് ആ താലിചരടിന്റെ പവിത്രതയെ മാത്രം ഓര്‍ത്തായിരുന്നു 

അല്ലെങ്കില്‍ നിന്‍റെ  സ്വാര്‍തത ഒലിച്ചിറങ്ങുമ്പോഴും  പാതി വഴിയില്‍ ഉണര്‍ത്തി ഉറങ്ങാന്‍ വിധികപ്പെട്ട സ്ത്രീത്വം എന്നെ നിന്‍റെ 
ഇരുട്ട്മുറിയില്‍ നിന്ന് ഓടി പോയെനേം .സ്നേഹത്തിനു സൌഹൃദത്തിനും നീ കണ്ടത് ഒരര്‍ത്ഥം മാത്രമായിരുന്നു .
കാരണം സ്വാര്തമായ നിന്റെ കലങ്ങിയ കാഴ്ച മാത്രമായിരുന്നു.നിന്‍റെ അറിവ് കേടുകള്‍ക്ക് കാലം എങ്കിലും 
നിന്നോട് പൊറുക്കട്ടെ  അരുണ്‍ ഇനി ഒരിക്കലും എന്‍റെ  ഓര്‍മകളില്‍ പോലും നീ കടന്നു വരാതിരിക്കട്ടെ.

ന്‍റെര്‍കോംന്‍റെ ശബ്ദം ലക്ഷ്മിയെ ഓര്‍മകളില്‍ നിന്നും തിരിച്ചു കൊണ്ട് വന്നു.ഹോട്ടല്‍ പരിചാരകന്‍ വിളിച്ചതായിരുന്നു.നന്ദി പറഞ്ഞു ഫോണ്‍ വച്ച് ലക്ഷ്മി കിടന്നു...

നാളെ ദക്ഷിണേശ്വരകാളി ക്ഷേത്രത്തില്‍ പോകണം ആ ശംഖു വളകള്‍ ഒരികലും
അണിയാതെ പോയ ശംഖു വളകള്‍ അത് അവിടെ ഗംഗ നദിയുടെ കൈവഴിയില്‍ ഹൂഗ്ലി നദിയില്‍ ഓര്‍മകളുടെ തീരത്ത് നിമഞ്ജനം ചെയണം.
കണ്ണുകള്‍ അടച്ചിട്ടും ഹരി ശങ്കറിന്‍റെ  നിഷ്കളങ്കമായ ആ കണ്ണുകള്‍ എന്നിലേക്ക്‌ തന്നെ നോകി ഇരിക്കുന്നത് പോലെ .നിഷ്കളങ്കമായ ആ നോട്ടവും ആ കണ്ണുകളും പതുക്കെ ഇരുട്ടിലെവിടെയോ ലയിച്ചു...ശൂന്യതയുടെ ആഴങ്ങളിലെക്ക്ക്.


ഇരുട്ടുണര്‍ന്നു. സ്ഫടികപാളികളില്‍ കൂടി വജ്ര രശ്മി പോലെ വെളിച്ചം കണ്ണിലേക്കു പടര്‍ന്നു .ഓര്‍മകളുടെ അവസാനം ഇരുട്ടില്‍ എപ്പോളോ അറിയാതെ ഉറങ്ങി പോവുകയായിരുന്നു . ഇന്നലെ  സന്ധ്യയില്‍  നീലയായ് കറുപ്പായി  പടര്‍ന്ന  ഓര്‍മകളുടെ  ഇരുട്ട്   മാഞ്ഞു .
ആദ്യം തന്നെ റിസപ്ഷനില്‍ വിളിച്ചു 8 മണിക് ഒരു ടാക്സി ഏര്‍പ്പാടാക്കി. സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു.
വിസ്തരിച്ചു ഒന്ന് കുളിക്കണം.


ഷവറിലെ വെള്ളം മഴയായി പെയ്തിറങ്ങി ..മഴ  ഒരു ഒറ്റ തുള്ളിയായി ചുരുങ്ങി
കണ്ണാടിക്ക് മുന്‍പില്‍ മുടി കോതി ഉണക്കുമ്പോള്‍  സീമന്ത രേഖയില്‍ എന്നോ മാഞ്ഞ ചുവപ്പിനെ അവള്‍ വെറുതെ ഓര്‍ത്തു.

ചുവപ്പ് ഏറ്റവും ഇഷ്ടമുള്ള നിറം. സിന്ദൂരത്തിന്‍റെ ശംഖു വളയുടെ നിറം ചുവന്ന പട്ടു സാരി ബാഗില്‍ നിന്ന് എടുത്തു വക്കുമ്പോള്‍ ലക്ഷ്മി ഓര്‍ത്തു ഹരി ശങ്കറിന് ഒരുപാടിഷ്ടമായിരുന്നു ചുവന്ന പട്ടു സാരി..
എന്നിട്ടും  എല്ലാ ഇഷ്ടങ്ങളില്‍ നിന്നും നിനക്കെങ്ങനെ ഓടി ഒളിക്കാന്‍ കഴിഞ്ഞു എന്തായിരുന്നു നിന്‍റെ പ്രശ്നം .ഹരി  നീ എന്തിനു എന്നില്‍ നിന്ന് ഓടി മറഞ്ഞു..

അസ്തമിക്കാന്‍ വേണ്ടി ഉദിക്കുന്ന സൂര്യനെ പ്രണയിച്ച..
കൊഴിയുവാന്‍ വേണ്ടി വിടരുന്ന പൂവിനെ,  പ്രണയത്തെ , നൈമിഷികമായ ഈ ജീവിതത്തെ അത്രമാത്രം ഇഷ്ടപെട്ട നിനക്കെങ്ങനെ കഴിയും...

ഒരികലും ഉടയാതെ ഞാന്‍ സൂക്ഷിച്ചു വച്ച  ആ ശംഖു വളകള്‍ ഇപ്പോഴും ഭദ്രമായി അതെന്‍റെ കയില്‍ തന്നെ ഉണ്ട് ഒരിക്കല്‍ നീ അതണിയിച്ചു തരുന്ന നിമിഷത്തിനായി കാത്തു വച്ച , അണിയാതെ പോയ ശംഖു വളകള്‍....

ഓര്‍മയില്‍ രണ്ടു വളകള്‍ തെളിഞ്ഞു..ചുവപ്പും വെളുപ്പുമാര്‍ന്ന രണ്ടു വളകള്‍ ..ശംഖു വളകള്‍.

ദക്ഷിണേശ്വര്‍ ക്ഷേത്രത്തില്‍ അന്ന് ഹരി ശങ്കറിനൊപ്പം..




“ശാഖ പോള”








ബംഗാളി ഭാഷയില്‍ ദൂകാന്‍ വാല ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ദൂരെ ആണും പെണ്ണും കൈകോര്‍ത്തു അവരുടെ ലോകത്ത് അങ്ങനെ നടന്നു നീങ്ങുന്നു..പിന്നെയും ഒരുപാടാളുകള്‍..


“ശാഖ പോള”













ദൂകാന്‍ വാല പിന്നെയും ഉറക്കെ വിളിച്ചു കൊണ്ടിരുന്നു..
ഒരു നിമിഷം ഹരി എന്തോ ആലോചിച്ചു എന്നിട്ട്
" ശംഖു വള വേണോ നിനക്ക്..?"


ശംഖു വളയോ..! അതെന്താ ?
ചുവപ്പും വെളുപ്പുമാര്‍ന്ന രണ്ടു വളകള്‍ കടക്കാരന്‍ പൊതിഞ്ഞു തന്നു .
ഹരീ ..
"ഉം "


എന്താ ശംഖു വളകളുടെ കഥ


"ഇപ്പൊ കഥ പറയാനുള്ള മൂഡല്ല."
ശനിയാഴ്ചകളുടെ രാത്രി തളരുംബോഴേ അവനു കഥ പറയാനുള്ള മൂടാകൂ.


പിന്നെടെത്രയോ ശനിയാഴ്ചകള്‍ തളര്‍ന്നു കഥ പറഞ്ഞു ഹരിയോടൊപ്പം പുലര്ന്നിട്ടുണ്ട്.


ഒരിക്കലും ആരുടെ മുന്നിലും തുറക്കാത്ത അടഞ്ഞ പുസ്തകമായി ഇരുന്നപ്പോഴും..ഹരിയുടെ നിര്‍ബന്ധത്തിനും വാശികള്‍ക്കും മുന്‍പില്‍ എങ്ങനെ കീഴടങ്ങാന്‍ കഴിഞ്ഞു...


വിയര്‍പ്പു പൊടിഞ്ഞ കണ്ണുകള്‍ കൂമ്പിയടഞ്ഞ ഇരുട്ടില്‍ അവന്‍ ചോദിക്കുകയും ചെയ്തു...


"ലക്ഷ്മി.."
എന്തോ ..
"നിനക്കെന്നോട് സ്നേഹമുണ്ടോ?
ഉം പിന്നില്ലാതെ അല്ലെങ്കില്‍ .....


ഹരീ ..
എന്താ


"നീയെന്താ ഇങ്ങനെ തുറിച്ചു നോക്കുന്നത് ..?"
ഞാന്‍ നിന്നെ കാണുകയായിരുന്നു...
ഈ കണ്ണുകളില്‍ മാത്രം നോക്കി ഇരികുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു ..അസ്തമയങ്ങളെ ...പൂ വിരിയുന്ന നിമിഷത്തിന്റെ ഇടവേളയെ..എല്ലാം മറക്കുന്നു ഞാന്‍ എല്ലാം .


ഉം പോടാ ..


"ലക്ഷ്മി "
എന്താ ..
"ഞാന്‍ ഒളിചോടട്ടെ ..നിന്നില്‍ നിന്ന് ."
അതെന്താ മടുത്തോ ..?
"അറിയില്ല "..
പക്ഷെ ഈ ആവര്‍ത്തനങ്ങള്‍ എന്നും മടുപിച്ചിട്ടെ ഉള്ളു
"അപ്പോള്‍ ഞാനും ആവര്‍ത്തനമല്ലെ ..? അപ്പോള്‍ എന്നയുംമടുക്കും നിനക്ക് .."


അറിയില്ല ചിലപ്പോള്‍ ...


ലക്ഷ്മി
"ഉം "
നിനക്കെന്നെ സ്നേഹിക്കാന്‍ കഴിയുമോ ?
ഉം
എനിക്ക് നിന്നെ സ്നേഹിക്കാന്‍ ..നീ എന്നെ സ്നേഹിക്കണം എന്നില്ല.
ഉം
ലക്ഷ്മി
"എന്തോ "
ആഹാ ആ വിളി കേള്‍ക്കല്‍ കേള്‍ക്കാന്‍ എന്ത് രസം.
ഉം
അങ്ങനെയെ വിളി കേള്‍ക്കാവു എന്ന് പപ്പാ പഠിപ്പിച്ചതാ ..


"ഹരീ"
എന്താ ..


"ഇനി കഥ പറയാനുള്ള മൂടായില്ലേ
പറ ശംഖു വളകളുടെ കഥ പറ..
ഇപ്പൊ അതെന്റെ കൈയിലണിയിച്ചു തരുമോ......


ഇപ്പോഴല്ല പിന്നീടൊരിക്കല്‍
സമയമാകട്ടെ...ഒരിക്കല്‍ ഞാനത് അണിയിച്ചു തരുന്നുണ്ട്.
"ഉം "


എങ്കില്‍ കഥ പറ ...


ഉം




കഥയില്‍ നിന്നും കഥയുടെ കടലില്‍ നിന്നും ജന്മാന്തരങ്ങള്‍ക്കപുറത്തു നിന്നും ശങ്ഖുകള്‍ നടക്കാനിറങ്ങി കരയിലേക്ക്..
അവയെ പിന്‍ തുടര്‍ന്നു ചുവന്ന പവിഴപ്പുറ്റുകളും കൂടി പുറകെ.കടല്‍ കടന്നു ജലരാശികളുടെ ആഴപരപ്പിലൂടെ നദിയിലൂടെ ഒടുവില്‍ അവര്‍ ഒരു കരയുടെ തീരത്തടിഞ്ഞു അപോഴെകും ശങ്ഖും പവിഴവും കാലദൈ ര്‍ ഖ്യങ്ങളിലൂടെ പൊടിഞ്ഞു രണ്ടു വളകളായി കരയ്കടിഞ്ഞു.


ആ നദിക്കരയിലും ഉണ്ടായിരുന്നു ഒരു ഹരിയും ലക്ഷ്മിയും..അവരുടെ വിവാഹ സമ്മാനമായി ഏഴു സ്ത്രീകള്‍ അത് മഞ്ഞളില്‍ മുക്കി വിവാഹ ദിവസം അവളുടെ കയില്‍ അണിഞ്ഞു ...




"ഏഴ് സ്ത്രീകളോ" ?
"അതെ "
ഹരി തുടര്‍ന്ന് ഏഴു സ്ത്രീകള്‍ വിവാഹിതകളായ ഏഴു സ്ത്രീകള്‍ ..അവര്‍ ദേവത മാരായിരുന്നത്രേ ...


അങ്ങനെ ആ കഥയുടെ തുടര്‍ച്ചായി മനസു കൊണ്ടത്ര അടുത്തവര്‍ വിവാഹ ശേഷം ശംഖു വളകള്‍ അണിയുന്ന ആചാരം ഇന്നും കൊല്കതയില്‍ തുടര്‍ന്നു പോന്നു ....


അപ്പോള്‍ എന്റെ കയില്‍ എന്നാ ഇട്ടു തരുന്നേ


"ഒരിക്കല്‍ നിന്നില്‍ നിന്നോളിചോടിയില്ലങ്കില്‍  "


പക്ഷെ നീ എന്നില്‍ നിന്ന് മാത്രമല്ല നിന്നില്‍ നിന്നല്ലേ ഹരി ഓടിപ്പോയത് ...


ലക്ഷ്മി ശംഖു വളകള്‍ കയില്‍ പിടിച്ചു ഇരിക്കാന്‍ തുടങ്ങിയിട്ട് സമയമേറെ കഴിഞ്ഞിരുന്നു.
ലക്ഷ്മി തീരുമാനികുകയായിരുന്നു


ഹരീ നീ വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നത് വെറുതെ ആണെന്നറിയാമായിരുന്നു
പക്ഷെ ഇനി എനിക്ക് കാത്തിരിക്കാന്‍ വയ്യ ..ഒരികലും അണിയാതെ പോയ ഈ ശംഖു വളകൊപം നിന്റെ ഓര്‍മകളെയും ഞാന്‍ ഒഴുക്കുകയാണ് ..ഗംഗ നദിയുടെ കൈവഴിയില്‍ ..ഹൂഗ്ലി നദിയില്‍ നമ്മുടെ
സന്ധ്യകള്‍ക്കൊപ്പം ചുവന്നു തുടുത്ത ദക്ഷിണേശ്വര ക്ഷേത്ര ത്തിന്റെ തീരത്ത് ..
ഹരീ ഞാന്‍ വരികയാണ്..


മനുഷ്യ റിക്ഷകള്‍ കൊല്‍ക്കത്തയുടെ മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച് നന്നേ കുറവാണ് താജ് ബെന്ഗാള്‍ സ്ഥിതി ചെയുന്ന അലി പൂര്
ഏരിയയില്‍..
ടാക്സി മിഷനറി ഓഫ് ചാരിറ്റിയുടെ മുഖ്യ ഭവനവും കടന്നു ഓടി ക്കൊണ്ടിരുന്നപോള്‍ മനസില്‍ മദറിന്റെ മുഖം തെളിഞ്ഞു വന്നു
സ്നേഹത്തിന്റെ, സഹനത്തിന്റെ , കാരുണ്യത്തിന്റെ മുഖം..മദര്‍ തെരേസ ..
ഇപ്പോള്‍ ഞാനും എല്ലാം സഹിക്കാന്‍ പഠിച്ചു ..ക്ഷമിക്കാന്‍ പഠിച്ചു
ടാക്സിയുടെ വിണ്ടോവിലൂടെ കടന്നു വന്ന തണുത്ത കാറ്റ് ലക്ഷ്മിയുടെ മനസിനെയും തണുപ്പിച്ചു..

വഴിയരികില്‍ ആളുകള്‍ കുളികുകയും ഭക്ഷണം കഴിക്കയും ചെയുന്നുണ്ട് ..
ടാക്സി പിന്നെയും കുറെ ദൂരം പിന്നിട്ടപോഴേക്കും വൃത്തിയുള്ള റോഡുകളും ആഡംബരത്തില്‍ തല ഉയര്‍ത്തി നില്‍കുന്ന ബഹുനില കെട്ടിടങ്ങളും ..സുന്ദരമായ നഗര കാഴ്ചകള്‍ ലക്ഷ്മിയിലൂടെ  പുറകോട്ടു മറഞ്ഞു കൊണ്ടിരുന്നു....


ദൂരെ വിവേകാനന്ദ പാലത്തിനു താഴെ കുറച്ചകലെ ദക്ഷിണേശ്വര്‍ ക്ഷേത്രം കാണാം..ശ്രീ രാമകൃഷ്ണ പരമ ഹംസര്‍ ദേവിയെ നേരില്‍ കണ്ടു പൂജിച്ച സ്ഥലം .അന്ന് ഹരി പറഞ്ഞു തന്നതോര്‍ത്തു..
ഭാവതാരിണി കാളിയാണ്‌ മുഖ്യ പ്രതിഷ്ഠ ..പിന്നെ    പരമശിവന്‍റെ  പന്ത്രണ്ടു   വിധത്തിലുള്ള പ്രതിഷ്ഠകളും , രാധ കൃഷ്ണ ക്ഷേത്രവും.റാണി മോഷ്മിയാ ണത്രെ ദക്ഷിണേശ്വര ക്ഷേത്രം സ്ഥാപിച്ചത് .

ഹൂഗ്ലി നദിയുടെ തീരത്ത് ബോട്ട് കാത്തു നിന്നപോള്‍ ഓര്‍മയില്‍ പുണ്യമായ് ഗംഗ കടന്നു വന്നു.സ്മ്രിതിയില്‍ പോലും പുണ്യം തളിക്കുന്ന ഗംഗ...
ഹൂഗ്ലി നദി ഗംഗയുടെ ശാഖയാണ് കൈ വഴി.. ദര്‍ശനത്തിനു മുന്‍പ് ആളുകള്‍ ഹൂഗ്ലി നദിയില്‍ സ്നാനം ചെയ്യുന്നു.ഗംഗയുടെ പുണ്യം ഹൂഗ്ലിയിലും കിട്ടുമോ...!

ബോട്ടിനായി നദിയുടെ തീരത്ത് കാത്തു നില്‍കുമ്പോള്‍ ദൂരെ ജലപ്പരപിനോട് തൊട്ടുയര്‍ന്നു വരുന്ന കുംകുമ സൂര്യന്‍ മനോഹരമായ കാഴ്ചായിരുന്നു.

പായക്കപ്പലിന്‍റെ ചെറിയ പതിപ്പായ ഒരു ചരക്കു വള്ളം ഷാള്‍ പുതച്ച ഒരു വൃദ്ധന്‍ അതിലിരുന്നു ഏതോ പാട്ടിന്‍റെ ഈണവും മൂളി പോകുന്നുണ്ടായിരുന്നു.

ബോട്ടില്‍ കയറി പറ്റി ഇരിപ്പുറപ്പിക്കുമ്പോള്‍ ..നനുത്ത സ്പര്‍ശമുള്ള ഒരു കാറ്റ് മനസിലും തട്ടിയത് പോലെ ...ബോട്ട് മുന്നോട്ടു ഓടി ക്കൊണ്ടിരുന്നു ...അല്ല ഒഴുകുകയായിരുന്നു ...ജല പാളികളെ മുറിച്ചു കൊണ്ട്.
എതിര്‍ വശത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു..അച്ഛന്‍ മകള്‍ക് എല്ലാം വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു.
മോങ്ക് ക്വാര്‍ട്ടെര്സ് ,പിന്നെയും മുന്നോട്ട് പോയപ്പോള്‍  സന്യാസികളെ  അടക്കം ചയ്ത സ്ഥലം ..ഇത് ശാരദ ദേവിയുടെ സമാധി സ്ഥലം.
ഇപ്പോള്‍ ഹൌറ പാലം കാണാം ..വണ്ടികള്‍ തലങ്ങും വിലങ്ങും പോയ്‌ക്കൊണ്ടിരിക്കുന്നു..
നദിയില്‍ ഒരു പാട് ബോട്ടുകള്‍ ...
കരയില്‍ നിറയെ മരങ്ങള്‍ക്ക് നടുവില്‍ മകുടങ്ങള്‍ കാണാം ....ദക്ഷിണേശ്വര ക്ഷേത്രത്തിന്‍റെ  മകുടങ്ങള്‍ ....

ഗംഗാ നദിയുടെ കൈ വഴിയില്‍ ഹൂഗ്ലി നദിയില്‍ കാലും മുഖവും കഴുകി പടവിലേക്ക് കയറുമ്പോള്‍  മനസ് ശാന്തമായത് പോലെ ...

മനസ് ...മനസിലാണ് എല്ലാ യുദ്ധങ്ങളും ആരംഭികുന്നത്..മോഹങ്ങളും മോഹ ഭംഗങ്ങങ്ങളും ..

ശംഖു  വിളികളാല്‍ മുഖരിതമായ അന്തരീക്ഷം ..കര്‍പൂരത്തിന്‍റെ ഗന്ധം...

ദര്‍ശനം കഴിഞ്ഞു വെറുതെ കുറെ നേരം അവിടെ ഇരുന്നു ....മടുത്തപ്പോള്‍ കുറെ നടന്നു ..
ഒരിക്കല്‍ ഹരിയുടെ കൈ പിടിച്ചു  നടന്നു കണ്ട കാഴ്ചകള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ...
കാഴ്ചകള്‍ എപ്പോഴും അങ്ങനെയാണ് ..വഴികളും ...ആദ്യം പിച്ചവെച്ചു നടക്കുമ്പോള്‍ കാഴ്ചയും വഴിയും ശരിക്കും ആസ്വദിക്കാന്‍ കഴിയാറില്ല ..പിന്നെ സ്വയം ഒറ്റയ്ക്ക് നടക്കാന്‍ പഠികുമ്പോള്‍ ..അഹംകാരത്തിന്റെ കാഴ്ചയില്‍ സ്വയം മറക്കുന്നു ..പിന്നെ ഒറ്റക്കുള്ള യാത്രകള്‍ മടുക്കുമ്പോള്‍ ഒരു കൂട്ടിനായി തിരയുമ്പോള്‍ മറയ്ക്കപെടുന്ന കാഴ്ച 
ഒടുവില്‍ വീണ്ടും കാഴ്ചകള്‍ പെരുകി ഓര്‍മകളാകുമ്പോള്‍ ഏകാന്തമായ യാത്രകളില്‍ ഇതുപോലെ ....അപ്പോഴല്ലേ കാഴ്ചകള്‍ ശരിക്കും ആസ്വദിക്കാന്‍ പറ്റുക..ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കെട്ടുപാടുകള്‍ ഒന്നുമില്ലാതെ സ്വതന്ത്രമായ കാഴ്ചകള്‍ ...ഹ്രസ്വ ദൂര കാഴ്ചകളില്‍ നിന്ന് ദീര്‍ഘ ദൂര കാഴ്ച്ചകളിലെക്കുള്ള പരിണാമം ...
നടന്നു നടന്നു ശ്രീ രാമകൃഷ്ണ പരമഹംസര്‍ ഉപയോഗിച്ച മുറിയുടെ അടുതെത്തി ..എല്ലാം അത് പോലെ സൂക്ഷിച്ചിരിക്കുന്നു .പിന്നെയും നടന്നു ..വെറുതെ 

നഹാബത് ..ശാരദ ദേവിയുടെ താമസ സ്ഥലമായിരുന്നു പണ്ട് താഴത്തെ നിലയില്‍ അവര്‍ക്കായി ഒരുക്കിയ പ്രത്യേക പൂജ മുറിയും ..
ദാഹം തോന്നിയപ്പോള്‍ ഊണ് മുറയില്‍ കയറി , അവിടെ തറയില്‍ ചമ്രം പടഞ്ഞിരുന്നു തളികയില്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു ..തല മുന്ധനം ചയ്തു കാവിയുടുത്ത സന്യാസിമാര്‍..
വെള്ളം കുടിച്ചു ഒരുപാടു ..ദാഹം തീരുവോളം..

തരിച്ചു നടന്നു മാര്‍ബിള്‍ പാകിയ തറയില്‍ വെറുതെ ആള്‍കൂട്ടത്തെ നോക്കിയിരുന്നു.
നീണ്ടു മെലിഞ്ഞ ഒരു സന്യാസി എതിരെ നടന്നു വരുന്നു നീണ്ടുയര്‍ന്ന മൂക്ക് .
അലക്ഷ്യമായ നോട്ടം ..പക്ഷെ ആ കണ്ണുകളില്‍ ശാന്തതയുണ്ടായിരുന്നു..
ആ കണ്ണുകളില്‍ നോക്കി ഇരുന്നപ്പോള്‍ മനസില്‍ ശാന്തത തോന്നി..

"ലക്ഷ്മി ..."
ആരോ സ്നേഹത്തോടെ വിളിക്കുന്ന പോലെ 
സന്യാസിയുടെ പുറകെ നടന്നെത്താന്‍ ശ്രമിച്ചു ..

തോന്നലായിരുന്നു ആരും വിളിച്ചില്ല .എല്ലാ തോന്നലും ..മോഹങ്ങളും , ചിന്തകളും മോഹ ഭംഗങ്ങളും ..എല്ലാം മനസിന്‍റെ തോന്നല്‍ മാത്രമായിരുന്നു.


പകച്ചു സന്യാസിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ..അയാള്‍ ഒന്നു ചിരിച്ചു ..നിഷ്കളങ്കവും ..നിര്‍മ്മലവുമായ പുഞ്ചിരി...


അയാള്‍ ദൂരെ ഒരു കാവി നിറമായി മറയുമ്പോഴും മനസില്‍ ആ നിര്‍മ്മലമായ പുഞ്ചിരി പടര്‍ത്തിയ സ്വസ്ഥതയുടെ ..സുഖം..


ആ സുഖത്തില്‍ എത്ര നേരം അങ്ങനെ ഇരുന്നു എന്നോര്‍മയില്ല .കണ്ണ് തുറന്നപ്പോള്‍ വെയില്‍ ആറിയിരുന്നു..വീണ്ടും ഒരു സന്ധ്യ ...
ശംഖു വളകള്‍ ..കയില്‍ പിടച്ചു അങ്ങനെ ...ഇരുന്നത് മാത്രം ഓര്‍മയുണ്ട് ..


പടവുകള്‍ താണ്ടി ആളൊഴിഞ്ഞ തീരത്തേക്ക് നടന്നു ...മനസില്‍ ശാന്തമായ ശൂന്യത ...സൂര്യന്‍ കാവിയും കുങ്കുമവും കലര്‍ന്ന് ഹൂഗ്ലിയിലേക്ക് പതുക്കെ ലയിച്ചു കൊണ്ടിരുന്നു ...


ജന്മാന്തരങ്ങളിലൂടെ...ജലരാശികളുടെ ഉള്‍പരപ്പിലെക്ക് രണ്ടു വളകള്‍ ഒഴുകികൊണ്ടേ ഇരുന്നു ..ചുവപ്പും വെളുപ്പുമാര്‍ന്ന രണ്ടു വളകള്‍ .ശംഖു  വളകള്‍....  






.