WELCOME TO ULANADANS ARYDI

2012, നവംബർ 14, ബുധനാഴ്‌ച

മേഘ ങ്ങള്‍ അടയാളപ്പെടുത്തുന്നത്
ഒരു ദിവസത്തിന്റെ മുഴുവന്‍ വഴികളും അലഞ്ഞു തീര്ത്ത കാലുകള്‍ മട്ടുപ്പാവില്‍ തൂക്കിയിട്ടു ഞാന്‍ മേഘങ്ങളുടെ ആകാശ എഴുത്തുകളെ വായിച്ചുകൊണ്ടിരുന്നു എന്റെ കാഴ്ചകള്‍ മേഘങ്ങളില്‍ കോര്‍ത്തു .മേഘങ്ങള്‍ നുലിഴകീറി ആകാശത്തിന്റെ ക്യാന്‍വാസില്‍ മാറ്റിയും തിരുത്തിയും അടയാളപ്പെട്ടു കൊണ്ടേ ഇരുന്നു ..

മേഘങ്ങള്‍ ഒരു പൂച്ചയുടെ രൂപമായിക്കഴിഞ്ഞിരുന്നു അപ്പോള്‍ ഓര്‍മയില്‍ ഒരു പൂച്ച എരി ഞ്ഞു വിളിച്ചു
മ്യാവു മ്വ്യാവ് എന്ന ഒരു കൊച്ചു കാറ്റ് മേഘങ്ങളെ തഴുകി പോയ പോലെ അത് അങ്ങ് സോമാലിയില്‍ നിന്ന് നില വിളിക്കാന്‍ പോലുമാകാതെ തളര്‍ന്ന്‍ കിടന്ന ഒരു കുഞ്ഞിന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ രൂപം എന്നിലേക്ക്‌ എറിഞ്ഞു തന്നു . അതിനു രണ്ടിനുമപ്പുറം ഒരു ത്രിമാനത എന്റെ നോട്ടത്തിനു കൈവന്ന പോലെ ഞാനെന്തോ ആത്മഹത്യക്ക് ശ്രമിച്ചു . ഒരു പക്ഷെ മരണം കാത്തിരിക്കുന്ന കഴുകന്റെ വിശപ്പില്‍ നിന്നും ആ കുഞ്ഞിന്റെ മരണത്തെ ഒറ്റ് കൊടുത്ത ഫോട്ടൊഗ്രാഫെര്‍ ആയി ഒരു നിമിഷം ഞാന്‍ താദാത്മ്യം പ്രാപിച്ചത് കൊണ്ടാകാം .

രാവിലെ ഒന്നും കഴിക്കാതെ പാഞ്ഞ ഓര്‍മ്മ എന്നിലേക്ക്‌ ഇരച്ചുവന്നു മേഘങ്ങളുടെ അടയാളപ്പെടുത്തലിനപ്പുറം ഉച്ച വെയിലിന്റെ തീപ്പൊള്ലലിന്റെ മേഘങ്ങല്ല്ല്ക് താഴെ ഒരു മരുഭൂമിയില്‍ നിര്‍ത്തി.അവിടെ ആകെ ഒരു ചെറിയ ഗ്രോസെറി മാത്രമായിരുന്നു ഉള്ളത് ഞാന്‍ അതിനകത്തേക്ക് കയറുമ്പോള്‍ കാത്ത് നില്‍ക്കനരുമില്ലാത്ത എനിക്കുവേണ്ടി ഒരു പൂച്ച കാത്തു നില്പുണ്ടായിരുന്നു ഞങ്ങളെ രണ്ടുപേരെയും ഒരേ വികാരമായിരുന്നു നയിച്ചത് വിശപ്പ്‌ ...

വിജനമായ മരുഭുഉമിയില്‍ നിന്ന് അവിടെ എത്തിച്ചു തന്ന സുഹൃത്ത് വരുന്നതെ വരെ കാത്തിരുന്നെ പറ്റു മറ്റു ടാക്സി ഒന്നും കിട്ടില്ല എന്ന് തിര്ച്ചറിഞ്ഞതു .ഞാന്‍ എന്റെ കൈയിലിരുന്ന ബ്രഡു കഴിക്കാനായി എടുത്തതും വിശപ്പിന്റെ പിടച്ചിലില്‍ പൂച്ച ഒരിറ്റു ദയക്ക് വേണ്ടി കരഞ്ഞു കൊണ്ടേ ഇരുന്നു . ഞാന്‍ അത് കാണാത്ത പോലെ ഷോപ്പിനകത്തു പോയി അത് കഴിച്ചു . തിരച്ചു പുറത്തു വന്നപ്പോള്‍ പൂച്ച എന്നെ കാത്തു നില്പുണ്ടായിരുന്നു ..എന്റെ വിശപ്പടങ്ങിയപ്പോള്‍ പൂച്ചയുടെ വിശപ്പിനെ പറ്റി ഞാന്‍ ആലോച്ചനാ മഗ്നനായി.

ഒന്നര ദിര്‍ഹംസ് മുടക്കി പൂച്ചക്കും ഒരു ബ്രഡിന കഷണം വാങ്ങികൊടുക്കമാന്നു കരുതി ഞാന്‍ കടയുടെ വാതിലില്‍ ആലോചിച്ചു നിന്നപ്പോള്‍ അതെന്റെ കാല്‍ച്ചുവട്ടില്‍ കരഞ്ഞു നിക്കുകയായിരുന്നു
ഞാന്‍ അകത്തു കയറി കടയുടമയോട് ഒരു ബ്രഡാവശ്യപെട്ടു കൊണ്ട് ചിര്ച്ചു കൊണ്ട് പറഞ്ഞു പൂച്ച വിശന്നാണന്നു തോന്നുന്നു അതിനു കൊടുത്തേക്കാം എന്ന് പറഞ്ഞപ്പോള്‍

അയാളുടെ മുഖം മാറി

"എന്റെ പൊന്നു സാറേ പൂച്ചക്ക് അതുകൊടുതാല്‍ അതവിടെ ഒക്കെ ആക്കും ഇത് വേറെ കമ്പനിയുടെ ക്യാമ്ബാ പൂച്ച അവിടൊക്കെ അഴുക്കകിയാല്‍ എനിക്കാകും അവര്‍ പിഴ അടിക്കുക അത് കൊണ്ട് പൂച്ചക്ക് കൊടുക്കനനങ്കില്‍ ..................." അയാള്‍ മുഴുമിപിച്ചില്ല


ഞാന്‍ നിരാശനായി പുറത്തിറങ്ങി

ചില നിമിഷങ്ങളില്‍ മനസു മാത്രം പോര അതിനു പ്രവര്‍ത്തിക്കാന്‍ കഴ്യുന്ന സാഹചര്യം കൂടി ഉണ്ടന്കിലെ സഹായിക്കാന്‍ കഴിയു .

പൂച്ചയെയുമ് വിശപ്പിനേയും മറന്നു ഞാന്‍ വീണ്ടും ചിന്തകളില്‍ നിന്ന് എന്റെ മട്ടുപ്പാവിലേക്ക്‌ മടങ്ങി വന്നു .

ആകാശത്ത് മേഘങ്ങള്‍ പിന്നെയും പുതിയ രൂപങ്ങള്‍ വരച്ചു കൊണ്ടേ ഇരുന്നു
പൂച്ച വിഷയം മറക്കാന്‍ ആയി ഞാന്‍ മേഘങ്ങളില്‍ കണ്ണ്‍ നട്ടിരുന്നു

സന്ധ്യയുടെ വിഷാദം വറ്റാത്ത ആകാശം ചെമ്പ് നിരമാര്‍ന്നു..
ഞാന്‍ വിഇണ്ടും പഞ്ഞി മെഘങ്ങളിലേക്ക് കണ്ണൂന്നിയിരുന്നു .
മേഘം കാറ്റിന്റെ കര വിര്തില്‍ ഒരു നമ്പൂതിരി ചിത്രത്തെ ഓര്‍മിപ്പിക്കുന്ന സ്ത്രീരൂപം പോലെ വിടര്‍ന്നു അഴിഞ്ഞ മുടികള്‍ നമ്പൂതിരികണക്കൊത്ത്ത സ്ത്രീ ശരീരം ഞാന്‍ കാഴ്ചയുടെ ആസുരതയില്‍ ഒരു കാഴ്ചക്കാരനായി നിക്കുമ്പോഴും എന്റെ മനസിന്റെ ആകാശത്ത് ഒരു പൂച്ച പിന്നെയും മാറിയും മറിഞ്ഞും തെളിഞ്ഞു കൊണ്ടേ ഇരുന്നു പഞ്ഞി മേഘങ്ങളുടെ വിടവിലൂടെ രാത്രിയുടെ നിറമുള്ള മരുഭൂമിയുടെ എല്ലാ തീയും ഏറ്റ് വാങ്ങിയ വെയില്‍ നിറമുള്ള കണ്ണ്‍ കളോട് കൂടിയ ഒരു കറുത്ത പൂച്ച .4 അഭിപ്രായങ്ങൾ:

saleem kunnamkulam പറഞ്ഞു...

മേഘങ്ങള്‍ അടയാളപെടുതുന്നത് നന്നായിട്ടുണ്ട്മ . കുഞ്ഞിന്റെ മരണത്തിന്നു കാത്തുനില്‍ക്കുന്ന കഴുകന്റെ ആ കണ്ണുകള്‍

മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല അല്ലെ ? ഭക്ഷണത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്ന പൂച്ചയുടെ കണ്ണുകള്‍ക്കും

ആ കഴുകന്റെ കണ്ണുകള്‍ക്കും ഒരേ ഭാവാമല്ലേ

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...


ഈ ഭൂമിക്കു അവകാശി മനുഷ്യന്‍ മാത്രമല്ല എന്ന സത്യം താങ്കള്‍ കാണിച്ചു തന്നു ഈ പോസ്റ്റിലുടെ ,താങ്കളില്‍ മനുഷ്യനും അപ്പുറം എല്ലാ ജീവജാലങ്ങള്‍ക്കും ഉള്ള സ്നേഹം തെളിയിച്ചു

Pavithran പറഞ്ഞു...

".... ചില നിമിഷങ്ങളില്‍ മനസു മാത്രം പോര അതിനു പ്രവര്‍ത്തിക്കാന്‍ കഴ്യുന്ന സാഹചര്യം കൂടി ഉണ്ടന്കിലെ സഹായിക്കാന്‍ കഴിയു ..."

മനുഷ്യനും അവന്റെ ഉള്ളിലുള്ള സമത്വബോധവും സാഹചര്യങ്ങള്‍ അവനില്‍ അടിച്ചേല്‍പ്പിക്കുന്ന നിസ്സഹായതയും മനോഹരമായി പറഞ്ഞു വയ്ക്കുന്ന കഥ. സതീഷ്‌, ആശംസകള്‍ !

Thara Aneesh പറഞ്ഞു...

kollam