WELCOME TO ULANADANS ARYDI

2010, ഡിസംബർ 27, തിങ്കളാഴ്‌ച

പ്രതീക്ഷകളുടെ ഒരായിരം പുതുവത്സരാശംസകള്‍ !

ഓര്‍മ്മകള്‍ മഞ്ഞായി ഡിസംബറിനൊപ്പം എന്നിലേക്ക്‌ പെയ്തിറങ്ങുന്നു . മഞ്ഞു പെയുന്ന സുന്ദരമായ ഈ ഡിസംബറിന്റെ അവസാന രാത്രിയുടെ നഷ്ടം എന്‍റെയും നഷ്ടമാണന്നു ഞാനറിയുന്നു ഇതെന്‍റെ അവസാനത്തെ ഡിസംബര്‍  . അക്കമിട്ട ചതുരങ്ങളില്‍ അവര്‍ ദിനരാത്രങ്ങള്‍ എണ്ണിത്തീര്‍കുകയിരുന്നു.എന്നി ലൂടെ
എണ്ണിതീര്‍ത്തത് എന്നെയായിരുന്നു, ഓര്‍മക്കെടുകളെ ഓര്‍മയുടെ ഡയറി താളുകളില്‍ 
എഴുതിയിട്ടത്എന്നെയായിരുന്നു,  എന്നിലൂടെ അവര്‍ നെയ്ത ഓര്‍മകളുടെ ദിനങ്ങളായിരുന്നു  .വര്‍ഷങ്ങള്‍ കാലങ്ങളായി അവരിലേക്ക്   പെയ്തിറങ്ങുന്നത് മരണത്തിന്റെ വാര്‍ധക്യത്തിലെക്കാണന്നറിഞ്ഞിട്ടും അവര്‍ പിന്നെയും പുതു വര്‍ഷങ്ങള്‍ ആഖൊഷിച്ചു കൊണ്ടിരുന്നു .
ഓര്‍മ്മകള്‍ എന്‍റെ മനസില്‍ മഞ്ഞായി പടരുന്നു. എല്ലാ ഓര്‍മകളും മഞ്ഞായി കൊഴിയുന്നത് ഡിസമ്പറിലേക്കാണ് കഴിഞ്ഞ ഡിസംബര്‍ന്‍റെ മഞ്ഞു പെയുന്ന രാത്രി .ഓര്‍മയുടെ മഞ്ഞു മൂടിയ വഴികള്‍ എല്ലാം അവസാനിക്കുന്നത് ഡിസംബറിലെക്കാണ് പ്രണയത്തിന്റെ മൂര്‍ത്ത രൂപം പോലെ മഞ്ഞില്‍ ഉരുകിയ ഡിസംബര്‍ ന്‍റെ അവസാന  മെഴുകുതിരി വെളിച്ചം കെടുത്തി അവര്‍ ആരംഭ്ങ്ങളുടെ ദൈവമായ ജാനസിന്‍റെ ജനുവരിയിലേക്ക് കടന്നു വന്നത് .അന്നായിരുന്നു എന്‍റെ ജനനം. അടര്‍ന്നു പോയ മാസങ്ങളെ ഓര്‍ത്തു വിലപിച്ച 2009 ന്‍റെ വേദന അവര്‍ക്കൊപ്പം ഞാനും കണ്ടില്ല അവസാന അക്കത്തില്‍ നിന്നും അവര്‍ വന്നത് എന്നിലെക്കായിരുന്നു .അത് ആഖോഷത്തിന്‍റെ രാത്രിയായിരുന്നു .ആയിരം വര്‍ണങ്ങള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ക്കൊപ്പം പെയ്തിറങ്ങിയ ഡിസംബറിന്‍റെ അവസാന രാത്രി.

പുതുമണ്ണിന്‍റെ ഗന്ധം പോലെ പുതിയ പുസ്തകത്തിന്‍റെ അച്ചടി മഷി ഗന്ധം പോലെ ...എന്നെയും എന്‍റെ ഗന്ധതെയും അവര്‍ ചുവരില്‍ തൂകിയതന്നയിരുന്നു.
കടന്നു പോയ ഓരോ ഋതുവിലും അടര്‍ന്നു വീണത്‌ ഞാനായിരുന്നു അടര്‍ത്തിയെടുത്തത് എന്നെയായിരുന്നു.ജൂണിന്‍റെ മഴയില്‍ കുതിര്‍ന്നത്‌ ഞാനായിരുന്നു . കാലവര്‍ഷത്തിന്റെ നേരം തെറ്റിയെത്തിയ മഴയില്‍ ഒലിച്ചു പോയതും ഞാനായിരുന്നു അടര്ന്നടര്‍ന്നു ഒരു ഭ്രമണ  ചക്രത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഡിസംബറിന്റെ അവസാന മഞ്ഞിനും മുന്‍പ് എന്‍റെ അവസാന താളും അടര്‍ന്നു വീഴും.

ഞാന്‍ 2010..ഇനി നിങ്ങളുടെ ചുവരുകളില്‍ ഞാനുണ്ടാകില്ല ഇനി എന്‍റെ ദിനരാത്രങ്ങളില്ല. ഡിസംബറിന്റെ അവസാന മഞ്ഞിനൊപ്പം ഞാനും നിങ്ങളുടെ ഓര്‍മകളില്‍ നിന്നും ഒലിച്ചു പോകും . എങ്കിലും ഞാന്‍ ജീവിക്കും . ആരുടെ ഒക്കെയോ ഓര്‍മകളില്‍ .ഓര്‍മകേടുകളെ ഓര്‍മയായ്‌ കുറിച്ചിട്ട ഡയറി താളുകളില്‍ .
നഷ്ടബോധത്തിന്റെ , കണക്കെടുപുകളുടെ ഈ അവസാന ദിനങ്ങളില്‍  നിങ്ങളുടെ പ്രതീക്ഷകളുടെ കാത്തിരിപ്പിലൂടെ  ഞാന്‍ അറിയുന്നു ഇതെന്റെ അവസാന വാക്കുകളാണന്ന്‍.
പ്രിയ ഡിസംബര്‍ ഇതെന്റെ ഒടുവിലത്തെ വാക്കുകളാണ് ഒടുവിലത്തെ പ്രണയമാണ്.ഞാനറിയുന്നു അവസാന മഞ്ഞും അടര്‍ന്നു വീഴുമ്പോള്‍ നീ  കാത്തിരിക്കും വീണ്ടും ഒരു ഋതു ഭേദതിനായി .അപ്പോളേക്കും ഞാന്‍ മരണത്തിലേക്കടര്‍ന്നു വീണിരിക്കും.എങ്കിലും ഡിസംബര്‍ നിനക്ക് വേണ്ടി നിന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന 2011 നു വേണ്ടി, ഞാന്‍ നേരട്ടെ ..കാത്തിര്പിന്റെ, പ്രതീക്ഷകളുടെ ഒരായിരം പുതുവത്സരാശംസകള്‍ !

5 അഭിപ്രായങ്ങൾ:

Jerin Joseph പറഞ്ഞു...

നന്നാവുന്നുണ്ട് , എഴുതുക ഇനിയും .... 2011 ല്‍ കൂടുതല്‍ നന്നായി എഴുതാന്‍ താങ്കളെ ദൈവം അനുന്ഗ്രഹിക്കട്ടെ .... ഒരു നല്ല പുതുവര്‍ഷം നിങ്ങള്‍ക്കായി ആശംസിക്കുന്നു !!!!!!!

Unknown പറഞ്ഞു...

MAY THE NEW YEAR'S SUN RISE WITH
LOTS OF HAPPINESS FOR YOU .........

മറ്റൊരാള്‍ | GG പറഞ്ഞു...

Hi There...
Good flow in Writing.. Keep it Up.

Here are some suggestions:

Align the text properly(Words are scattered here and there) for easy reading/ Also change the size of Font.

Wishing you an Happy and Prosperous Year 2011 !!!!


With Warm Regards

കുഞ്ഞൻ പറഞ്ഞു...

പ്രണയം വരികളിൽ നനുത്ത മഞ്ഞുകണം പോലെ...ജീവിതത്തിലെ എല്ലാ ദിവസങ്ങളും എല്ലാ നിമിഷവും സുന്ദരവും ആഹ്ലാദകരവുമാകട്ടെ, ദുഖങ്ങളുണ്ടാകുകയാണെങ്കിൽ അത് നല്ലതിനുവേണ്ടിയായിത്തീരട്ടെ...

ente lokam പറഞ്ഞു...

എങ്കിലും ഞാന്‍ ജീവിക്കും.പലരുടെയും
ഓര്‍മകളില്‍.
ഒരു വര്ഷം ഒരിക്കലും മരിക്കുന്നില്ല.ദുഖവും
സന്തോഷവും പ്രത്യാശയും നിരാശയും ഓരോ നിമിഷങ്ങള്‍ തോറും മനുഷ്യനെ കൂടെപ്പിരപ്പായി ആയി അനുഗമിക്കുമ്പോള്‍ എങ്ങനെ വര്‍ഷങ്ങള്‍ക്കക്ക് മരിക്കാന്‍ ആവും? ആശംസകള്‍..
നല്ലൊരു പുതു വര്ഷം നേരുന്നു..