WELCOME TO ULANADANS ARYDI

2010, നവംബർ 12, വെള്ളിയാഴ്‌ച

മരുഭൂമിയിലെ ആല്‍മരം

നമ്മുടെ യാത്ര പറച്ചിലുകള്‍
എന്നും പ്രതീക്ഷയുടെ തുരുത്തിലെക്കുള്ള
ഇട വേളകളായിരുന്നു .............
വീണ്ടും കണ്ടു മുട്ടാം എന്ന പ്രതീക്ഷയുടെ
തുരുത്തിലെക്കുള്ള ഇടവേളകള്‍
ഗരുഡവേഗങ്ങള്‍ക്കു മപ്പുറെ
യന്ത്ര വേഗങ്ങളുടെ പക്ഷിച്ചിറകില്‍
നീ നിന്‍റെ ആകാശവും, ഭൂമിയും, സമുദ്രവും
താണ്ടുക
ഞാന്‍ കാത്തിരിക്കാം വീണ്ടും ഒരു ദേശാടനത്തിനായി......

കഴിഞ്ഞ തവണത്തെ ഒത്തു ചേരലിന് ശേഷം പിരിയുന്ന ആ രാത്രിയില്‍ അവന്‍ പറഞ്ഞ വാക്കുകള്‍. വാക്കുകള്‍ തീര്‍ക്കുന്ന വിസ്മയം കൊണ്ട് അവന്‍  എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. അതായിരിക്കാം ഇപ്പോഴും ആ വാക്കുകള്‍ മനസ്സില്‍ മായാതെ നില്കുന്നത്.
ചെമ്പക മരങ്ങള്‍ അതിരിട്ട തണല്‍ വഴികള്‍ പിന്നിട്ടു വലിയ ഇരുമ്പ് ഗേറ്റ് കടന്നു മൂന്നു സൌഹൃദവര്‍ഷങ്ങള്‍ താണ്ടി കലാലയത്തിന്‍റെ പടിയിറങ്ങിയിട്ട് പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വേര്‍പിരിയലിന്‍റെ പ്രവാസം. ഒരാളൊഴികെ ബാകി എല്ലാവരും മരുഭൂമിയില്‍ പൂകാലം തേടി എത്തി. നാട്ടിലേക്കുള്ള അവധി ദിനങ്ങള്‍ അത് കൊണ്ട് തന്നെ ആ ഒരാള്‍ക്ക് കൂടിയുള്ളതാണ്. അവനും അതോരാശ്വാസമാണ്‌.മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അവഗണനയുടെ പൊടി പിടിച്ച ഫയലുകള്‍ നിന്നും ഒരു ആശ്വാസം. ബാകിഉള്ളവര്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും കാണും.മിക്കവാറും വലിയ പെരുന്നാളിന്‍റെ അവധിക്കാകും അത്. വീണ്ടുമൊരു പെരുന്നാള്‍ .എല്ലാവരുടെയും കാതിരിപിനു വിരാമമായി. അവരവരുടെ ആകാശവും ഭൂമിയും സമുദ്രവും താണ്ടി സൌഹൃദത്തിന്‍റെ മരുപച്ചകള്‍ തേടി സൌഹൃദത്തിന്‍റെ പ്രതീക്ഷയുടെ തുരുത്തിലേക്ക് ഒരു യാത്രക്ക് സമയമാരിക്കുന്നു .
മൊബൈല്‍ ശബ്ദം അയാളെ ഓര്‍മകളില്‍ നിന്നുമുണര്‍ത്തി
"ഹലോ അട പറയട " പറഞ്ഞു തീരുന്നതിനു മുന്‍പ് മറു തലക്കല്‍ 
" ഡാ പെരുനാളിന്‍റെ അവധി ഡിക്ലയര്‍ ചെയ്തു , നമുക്കൊരുമിച്ചു കൂടണ്ടേ ?"
"പിന്നെ വേണം  ഞാനും ഇപ്പോള്‍ പഴയ കാര്യങ്ങള്‍ ആലോചിച്ചു ഇരിക്കുവാരുന്നു  .
" ആണോ എങ്കില്‍ ഇത്തവണ നമുക്കു അബുധാബിയില്‍ പോയാലോ അവന്‍മാര്‍ രണ്ടു പേരും ഉണ്ടല്ലോ അവിടെ . പിന്നെ നമ്മുടെ മണവാളന്‍ കുടുംബസ്തനും എത്താം  എന്ന് സമ്മതിച്ചിട്ടുണ്ട് "
"അവന്‍റെ ഭാര്യ എതിര്‍പ്പൊന്നും പറഞ്ഞില്ലേ ?"
"ഇല്ല അവള്‍ സമ്മതിച്ചു "
"അപ്പോള്‍ നമുക്ക് മൂന്നുപേര്‍ക്കും ഒരുമിച്ചു പോകാം അവന്‍ പറയാറുള്ളത് പോലെ നമുക്ക് ആ മരുഭൂമിയിലെ ആല്‍ മരം കാണാന്‍ പോകാം "
" ഒകെ ഡാ അപ്പോള്‍ നാളെ നമ്മള്‍ പോകുന്നു ഞാന്‍ ഇപ്പോള്‍ തന്നെ തിരിക്കുവാ നിന്‍റെ അടുത്തേക്ക് "
"ഒകെ ഡാ ബൈ "
"കച്ചവട തന്ത്രത്തിന്‍റെ പൊയ് മുഖങ്ങള്‍ അഴിച്ചു വക്കാന്‍ സമയമായി" കഴുത്തില്‍ മുറുകിയ ടൈഇയുടെ കുരുക്കഴിക്കുന്നതിനിടെ അവന്‍റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു .
ഓര്‍മകളെ പോലും മരവിപ്പിക്കുന്ന സെര്‍വര്‍ റൂമിന്‍റെ തണുപ്പില്‍ നിന്ന്‍ സൈബര്‍ സ്പേസിന്‍റെ തടവറയില്‍ നിന്നും വരാന്‍ പോകുന്ന സൌഹൃദദിനങ്ങളെ മനസില്‍ കണ്ടു മറു തലക്കല്‍ ഫോണ്‍ കട്ട്‌ ചെയ്തു അവനും യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
രാത്രിയില്‍ അവസാനമയി കുടുംബസ്ഥന്‍ എല്ലാം ഒന്ന് കൂടി ഉറപ്പു വരുത്തി. പാസ്പോര്‍ട്ട് എടുത്തു ബാഗില്‍ വക്കുമ്പോള്‍ അവന്‍ "നിനക്ക് വിഷമമുണ്ടോ?" എന്നവളോട് ചോദിക്കുമ്പോള്‍ ഇല്ല എന്ന മറുപടി ആകണേ എന്ന് ആഗ്രഹിച്ചു.
"കുഴപ്പമില്ല വര്‍ഷത്തില്‍ ഒരിക്കലല്ലേ എല്ലാവര്‍ക്കും കൂടി .............." അത് പറയുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറി .
" ഈ ഫ്രണ്ട്ഷിപ്‌ കണ്ടിട്ടെനിക്ക് അസൂയ തോന്നുന്നു"  അവള്‍ അത് കളിയായിട്ടാണ് പറഞ്ഞതെങ്കിലും അപ്പോള്‍ അസൂയയില്‍ ആ ചുണ്ടുകള്‍ ഒന്ന് കൂടി കൂര്‍ത്തിരുന്നു എന്നവനു തോന്നി.
സൂര്യന്‍റെ പുലരിതുടിപ്പിനും മുന്നേ അവര്‍ മൂന്നു പേരും യാത്ര ആരംഭിച്ചു ...ആയിരം തേര് വിളക്കുകള്‍ നക്ഷത്രങ്ങളായി തെളിഞ്ഞ സായന്തനത്തില്‍ അവര്‍ അഞ്ചു പേരും അങ്ങനെ യാന്ത്രിക ജീവിതത്തിന്‍റെ ക്ഷണികമായ ഇടവേളയില്‍  വീണ്ടും കണ്ടു മുട്ടി.
പതിവ് പോലെയുള്ള കെട്ടിപ്പിടുത്തത്തില്‍ തുടങ്ങി പരസ്പര സ്നേഹത്തിന്‍റെ തമ്മിലടികള്‍ തീര്‍ത്തു കഴിഞ്ഞു പോയ സൌഹൃദവര്‍ഷത്തിന്‍റെ വിരഹത്തിന്‍റെ വിശേഷങ്ങള്‍ പങ്കു വച്ച് അവര്‍ യാത്ര ആരംഭിച്ചു . മരുഭൂമിയിലെ ആല്‍മരം തേടി .
"ഒമാനില്‍ എന്തുണ്ട് വിശേഷം"
 "നിന്‍റെ വൈഫ്‌ എതിര്‍പ്പൊന്നും പറഞ്ഞില്ലേ ? "
ചോദ്യങ്ങള്‍ പ്രാഡോയെക്കാള്‍ വേഗത്തില്‍ പാഞ്ഞു കൊണ്ടിരുന്നു .
"നമ്മുടെ സര്‍ക്കാരുദ്യോഗസ്ഥനും .....പിന്നിവന്‍റെ സ്വാമിയും കൂടി വെണമാരുന്നു".
"ഉം നിന്‍റെ കാശിക്കു പോക്കെന്തായി ?
 റൂവിയിലെ ട്രാഫിക് ബ്ലോകില്‍ ഒരിക്കല്‍ അവനോടു അങ്ങനെ പറയാനാ തോന്നിയത് അവന്‍ അതിപ്പോഴും മറന്നിട്ടില്ല...   "ഭയങ്കര മടുപ്പ് ഈയിടെയായി കാശിക്കു പോകണം എന്നൊരാഗ്രഹം" എന്ന് പറഞ്ഞത്തിനു അവന്‍ അന്ന് നിസംഗമായി "ആണോ നന്നായി എങ്കില്‍ ഞാന്‍ സ്വാമിയുടെ നമ്പര്‍ തരാം ..അവനു നിന്നെ സഹായിക്കാന്‍ പറ്റും "
എന്ന് പറഞ്ഞപ്പോള്‍ അവനെ കളിയാക്കി . " എന്ത് പറഞ്ഞാലും നിന്‍റെ ഒരു സ്വാമി "
സ്വാമി അവന്‍റെ പ്രീ ഡിഗ്രി  മുതല്‍ ഉള്ള സൌഹൃദമാണ് ..സ്വാമിയെക്കുറിച്ച്‌ പറയുമ്പോള്‍ അവന്‍ വാചാലനാകും..അവന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അറിവിന്‍റെ സഹസ്രദല പദ്മങ്ങള്‍ തേടിയുള്ള യാത്രയുടെ ലക്ഷ്യം തേടുന്നവന്‍ ....അതാണ് അവനു സ്വാമി.
"നീ എന്താ ആലോചിചിരിക്കുന്നത്‌ ? മടുപ്പ് ഇത് വരെ മാറിയില്ലേ ?" ഓര്‍മകളുടെ മണല്‍ കാറ്റില്‍ നിന്നുണര്‍ന്നു അവന്‍ പറഞ്ഞു " അന്ന് നീ സ്വാമിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ നിന്നെ കളിയാക്കിയ കാര്യം, എന്തായാലും ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ സ്വാമിയേ കോണ്ടാക്റ്റ് ചെയുന്നുണ്ട്."
അവന്‍ പക്ഷെ ആ മറുപടികേട്ടില്ല. അവന്‍  ആത്മ സുഹൃത്തിന്‍റെ ഓര്‍മയില്‍ അലഞ്ഞു....
ഒരിക്കല്‍ ഗൂഗിള്‍ ടോക്ക്ന്‍റെ ചതുര വിടവിലെ  തണുത്ത കണ്ണാടിചില്ലിനുമപ്പുറം ചാറ്റില്‍  അവനോടു "ദിര്‍ഹംസിന്‍റെയും റിയാലുകളുടെയും മോഹങ്ങളുടെ തടവറയിലേക്ക് പുഴ കടത്തി വിട്ട അല്ല സമുദ്രം കടത്തി വിട്ട ഒരു പൂച്ച കുഞ്ഞാണ് ഞാന്‍ എന്ന് എവിടോ വായിച്ച കവിതയില്‍ ആത്മാശം കണ്ടെത്തി പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ മറുപടി
"ദിര്‍ഹവും  റിയാലും  സന്തോഷം  തരുന്നിടത്തോളം  കാലം  മാത്രം .."
സ്വാമി വിവേകാനന്ദന്‍റെ സന്യാസി ഗീതം എന്ന കവിതയിലെ വരി ഉദ്ധരിച്ചവന്‍ തുടര്‍ന്നു.
"നിന്‍റെ   കയ്യത്രേ  നിന്നെ  ഇഴച്ചും  കൊണ്ടേ  പോകും  കയറില്‍  പിടിക്കുന്നത്‌ ...."
It is your hand only that holds the chain that pulls you all the way...

You are not bound to the chain by the chain itself...
But you are holding the chain with your hand...
What you have to do is to release your hands from the chain... and you are FREE !!!
അതെ അവന് എന്നുമങ്ങനെയെ ചിന്തിക്കനാകുള്ളൂ  ,,അതായിരുന്നു അവന്‍.
"നിന്‍റെ കയ്യത്രേ  നിന്നെ  ഇഴാച്ചും  കൊണ്ടേ  പോകും  കയറില്‍  പിടിക്കുന്നത്‌ ... ആകയാല്‍   ഇവ  വിട്ടു , ധീര  സന്ന്യാസിന്‍   ഭവാന്‍  ഘോഷിക്ക , ഓം  തത് സത്  ഓം "....
അവനില്‍ കൂടിയായിരുന്നു ഞാന്‍ പലതും അറിഞ്ഞതും പഠിച്ചതും...തമോഗര്തങ്ങളെ ക്കുറിച്ച് ഒരിക്കല്‍ ആവന്‍ വാചാലനായത് ..സ്ടീഫാന്‍ ഹോകിങ്ങ്സിനെ ..ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ...ഒരു യോഗിയുടെ ആത്മ കഥ അങ്ങനെ എത്ര പുസ്തകങ്ങള്‍ ആവന്‍ എനിക്ക് പരിചയപ്പെടുത്തി....
"നാശം നല്ല ട്രാഫിക് ബ്ലോക്കാണല്ലോ, ലക്ഷണം കണ്ടിട്ട് വലിയ ആക്സിടെണ്ടാണന്നു തോന്നുന്നു!"അത് പരയുംബോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നവന്‍ അക്ഷമനായി ഹോണ്‍ അടിച്ചു .
മുകളില്‍ നിന്നു അടിച്ചു പരത്തിയ പോലെ റോഡില്‍ തവിട് പൊടിയായി കിടന്ന കാര്‍ പിന്നിട്ടു പോകുമ്പോള്‍ കണ്ട പുറം കാഴ്ചയില്‍ സൌഹൃദത്തിന്‍റെ ഉത്സവാരവങ്ങള്‍ ഒരു നിമിഷം നിലച്ചു.
കാറിനടുത്ത് താഴെ റോഡില്‍ ഒരു പഠാണി ചോര വാര്‍ന ശിരസുമായി  കിടക്കുന്നു.കുറച്ചകലെയായി ഒരു ഒട്ടകം വെയില്‍ തിന്ന വയറുമായി  ചോര തുപ്പി ചിരിച്ചു കിടക്കുന്നു.......
"ഇതിപ്പോ ഫെന്സിങ്ങും കടന്നു ഈ ഒട്ടകം എങ്ങനെ റോഡിലെത്തി ? "
"നല്ല സ്പീഡില്‍ അല്ല വണ്ടി എങ്കില്‍ പോലും ഒട്ടകത്തെ ഇടിച്ചാല്‍ മരണം ഉറപ്പാ "
അപ്രതീക്ഷിതമായ മരണത്തിന്‍റെ കാഴ്ച ബാകിയുള്ളവരെ ഒരു നിമിഷം നിശബ്ദമാകിയപ്പോളും അവനെ ആ ഒട്ടകത്തിന്‍റെ ചിരി അസ്വസ്ഥനാക്കി.
"മരുഭൂമിയിലെ അന്വേഷണതിന്‍റെ പ്രലോഭാനതെക്കാള്‍ നല്ലത് മരണത്തിന്‍റെ സ്വാതന്ത്ര്യമാണന്ന തിരിച്ചറിവാണോ ആ ചിരി " മനസില്‍ ഗംഗയിലെ വരികള്‍ മുഴങ്ങി ...ഒരു തുള്ളി ഒരു തുള്ളി എന്നു കേണാകാശ മരുഭൂമി താണ്ടുന്ന കാറ്റിന്‍റെ ഒട്ടകം . മരുഭൂമിയുടെ ഈ പ്രലോഭനം ഒരിക്കലും തീരാത്ത.. അന്വേഷണതിന്‍റെ ആരംഭമാണോ  , അല്ലാതെന്തുണ്ടിവിടെ ദിര്‍ഹംസുകളുടെ മോഹങ്ങള്‍ തീര്‍ത്ത തടവറയല്ലാതെ...നാടിലെ പോലെ വയലും കൊന്നപ്പൂകളും, തുളസി ചെടിയും അമ്പലമുറ്റവും , ആല്‍തറ ഉം ഇല്ലാത്ത .
"ഇനി എത്ര ദൂരം ഉണ്ട് ?"
ഇരു വഴിക്കും ഇടയില്‍ ഉയര്‍ന്നു നില്‍കുന്ന മണല്‍കൂനകള്‍ക്കിടയില്‍ കൂടി കാറിന്‍റെ വേഗം വര്‍ധിപിച്ചു കൊണ്ട് ഉള്ള ചോദ്യം അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി .
"എത്താറായി. " ദൂരെ ഉയര്‍ന്നു നില്‍കുന്ന മണല്‍ ശില്പങ്ങളില്‍ മിഴികള്‍ ഊന്നി കൊണ്ട് അവന്‍ മറുപടി പറഞ്ഞു. പ്രലോഭനത്തിന്‍റെ  കാറ്റില്‍ മണല്‍ മലകള്‍ മരുപച്ച തേടിപ്പറക്കാന്‍ വെമ്പി ഒന്നിളകിയോ, സൂക്ഷിച്ചു നോക്കി കൊണ്ട് അവന്‍ തുടര്‍ന്നു    " മരുഭൂമി ഒരു പ്രലോഭനമാണ്‌ അന്വേഷണതിന്‍റെ പ്രലോഭനം "
"വാഹ് ...സാഹിത്യം ...ഒന്നും കേട്ടില്ല എന്നു ഞാന്‍ വിചാരിച്ചതെ ഉള്ളു, എത്ര നാളായി ഇത് പോലെ ഒന്ന് കേട്ടിട്ട്"
അവന്‍ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല ചിന്തകള്‍ അന്വേഷണതിന്‍റെ മണല്‍കാട് താണ്ടിക്കൊണ്ടിരുന്നു.
ചെറിയ ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ കെട്ടിടതിന്‍റെ അവശേഷിപ്പിന്‍റെ അടുത്ത് ആകാശത്തിലേക്ക് വേരുകളും ഭൂമിയിലേക്ക്‌ ചില്ലകളും പടര്‍ത്തി ഒരു ആല്‍ മരം അവനെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തി അവന്‍ വിളിച്ചു പറഞ്ഞു "എത്തിപ്പോയി"
അവര്‍ അതിനടുതെതിയപ്പോള്‍ വൃക്ഷ ശിരസ് കാറ്റില്‍ ഒന്നുലഞ്ഞു ...സൌഹൃദത്തിന്‍റെ ഹസ്ത ദാനത്തിനെന്നോണം ചെറിയ ഒരു ചില്ല കാറ്റില്‍ അവര്‍ക്ക് നേരെ ഒന്ന് നീണ്ടു താഴ്ന്നു.
"അപ്പോള്‍ ഇതാണ് നീ പറയാറുള്ള മറു ഭൂമിയിലെ ആല്‍ മരം!"
"ഉം ഇത് തന്നെ ഇഷ്ടമായോ ?"
കൊള്ളാം ഡാ ഗ്രേറ്റ്‌ ! പക്ഷെ ഇതിവിടെ ഇത്രേം വളര്‍ന്നു..അത്ഭുതം! അതും ഈ ഡസെര്‍ടില്‍ "
അ ള്ളാ ഹു    അ  ക്ബ  ര്‍
ബാങ്ക് വിളി മുഴങ്ങുന്നുണ്ടോ ദൂരെയെങ്ങോ ....
മഗ്രിബ്  ബാങ്ക് മുഴങ്ങുന്ന സന്ധ്യയില്‍ വണ്ടിയുടെ ബാകില്‍ നിന്നും എടുത്ത ടെന്റ് വംശ വൃക്ഷത്തിന്‍റെ ചുവട്ടില്‍ ഉറപ്പിക്കുനതിനിടെ അവന്‍ ചെവി ഓര്‍ത്തു .
രാത്രിയുടെ നിഗൂഡതയുടെ സൌന്ദര്യം പേറുന്ന വന്യമായ ആ രാത്രിയില്‍ അവര്‍ അഞ്ചു പേരും ആ കൂടാരത്തില്‍ ഒത്തു കൂടി.
പ്രലോഭനത്തിന്‍റെ എത്രയോ മണല്‍ തിരകള്‍ അടിച്ചിട്ടും ഉറപ്പില്ലാത്ത ഈ മണലില്‍ വേരുകളാഴ്ത്താന്‍ എങ്ങനെ കഴിഞ്ഞു. അന്നാദ്യമായി ഇവിടെ വന്നപ്പോള്‍ തനിക്കും ഇങ്ങനെ ഒരു സംശയം തോന്നിയിരുന്നു .ആദ്യമായി ആല്‍മരത്തിനടുത്ത് എത്തിപെട്ട കഥ അവന്‍ അവര്‍ക്ക് നാല് പേര്‍ക്കും  പറഞ്ഞു കൊടുത്തു.
"ഇന്നത്തെപോലെ തന്നെ ഒരു മഗ്രിബ് സന്ധ്യയില്‍ ആയിരുന്നു ഞാനും ഇവിടെ എത്തിയത്. അന്ന് ഞാനും അവനും മാത്രം ഞങ്ങള്‍ ഇത് പോലെ ഒരു കൂടാരത്തില്‍ ഒരു രാത്രി മുഴുവന്‍ കഥ പറഞ്ഞു സംസാരിച്ചു അങ്ങനെ ....." അവന്‍റെ വാക്കുകള്‍ ശരിയായിരുന്നു എന്നു സമ്മതിക്കും പോലെ കാറ്റില്‍ വൃക്ഷ ശിരസും ഒന്നുലഞ്ഞു തലയാട്ടും പോലെ . അവന്‍ വീണ്ടും തുടര്‍ന്നു..."കടലിന്‍റെ മരുഭൂമിയുടെ കഥ എനിക്ക് പറഞ്ഞു തന്നു ആ രാത്രി മുഴുവന്‍. ഫായിസ് മുഹമ്മദ്‌ അതാണവന്‍റെ പേര്. ഡ്രൈവിങ്ങും മീന്‍ പിടുത്തവുമാണവന്‍റെ ഇഷ്ട വിനോദങ്ങള്‍. നിലയില്ലാത്ത കടലിന്‍റെ ഉള്‍ത്തിരകളിലേക്ക് ഒറ്റയ്ക്ക് ബോട്ടുമായി പോകുന്ന അവന്‍റെ ധൈര്യം എന്നുമെന്നെ അത്ഭുതപ്പെടുത്തിയിരുന്നു അനന്തമായ കടലും മണല്‍ത്തിരകളുടെ മരുഭൂമിയും അവന് സമമായിരുന്നു."
"എങ്കില്‍ നമുക്കവനെയും കൂട്ടമായിരുന്നു" ഇടയ്ക്കു കയറി ഒരുവന്‍ അത് പറഞ്ഞപ്പോള്‍ അവന്‍ തുടര്‍ന്നു ....
" ഉം ഇപ്പോളവന്‍ ഫുജറയില്‍ ദിബ്ബയിലെ മിന പോര്‍ട്ടിന്‍റെ തീരങ്ങളില്‍ എവിടെങ്കിലും ബോട്ടിറക്കുകയായിരിക്കും രാത്രിയുടെ ഏകാന്തതയില്‍ ബോട്ടിന്‍റെ എഞ്ചിന്‍ ഇരംബമായി കടലിലേക്ക് കുതിക്കാന്‍ ......"

അവര്‍ കൂടാരത്തിന്‍റെ പുറത്തിറങ്ങി. പകലില്‍ വെന്തുരുകിയ സ്പടികത്തരികള്‍ ദിര്‍ഹംസ് കായ്ക്കുന്ന വലിയ കോണ്ക്രീറ്റ് മരങ്ങളില്ലാത്ത ...വിജനതയുടെ..ശ്വാദ്വലതയില്‍ ഉറഞ്ഞ ശൈത്യത്തിന്‍റെ കൊടും തണുപ്പാര്‍ന്ന രാത്രിയുടെ അന്ത്യയാമത്തിലും വൃക്ഷ രാജന്‍റെ ശിരസ് കാറ്റിലൊന്നുലഞ്ഞു.......
അവര്‍ വൃക്ഷത്തിന്‍റെ വേരുകളില്‍  തല ചായ്ചിരിന്നു . കഥ കേള്‍ക്കാന്‍ മുത്തശന്‍റെ മടിയില്‍ ഇരിക്കും പോലെ വൃക്ഷന്‍റെ മടിയില്‍ അവര്‍ ഇരുന്നു..
ആയിരം ചത്യുരുഗങ്ങളുടെ പകലും രാത്രിയും ചേര്‍ന്ന ബ്രഹ്മാവിന്‍റെ ദിനരാത്രങ്ങളുടെ മാത്രാ നിമിഷങ്ങളിലോന്നില്‍ വൃക്ഷ രാജന്‍ തന്‍റെ കഥ പറഞ്ഞു തുടങ്ങി ;
"ഞാന്‍ ചത്യുരുഗങ്ങളുടെ ഋതുഭേദങ്ങളുടെ ദിന രാത്രങ്ങളില്‍ ഇല കൊഴിയും വംശ വൃക്ഷം ..വൃക്ഷങ്ങളുടെ രാജാവ്‌ .മഹാ പ്രളയത്തിന്‍റെ സമയം മഹാ വിഷ്ണു എന്‍റെ ഇലയില്‍ കിടന്നിരുന്നുവത്രേ !
ഭഗവത് ഗീതയില്‍ അര്‍ജുനനോടു ഭഗവാന്‍ ശ്രീകൃഷ്ണന്‍ വിഭൂതിയോഗത്തില്‍ എന്നെ പറ്റി പരാമര്‍ശിക്കുന്നുണ്ട് "
അപ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞു തന്ന ഭഗവദ് ഗീത ശ്ലോകം  അവന്‍റെ മനസില്‍ നിറഞ്ഞു
"ആശ്വത്ഥ: സര്‍വ്വ വൃക്ഷാണാം ദേവര്‍ഷീണാം ച നാരദ:
ഗന്ധര്‍വാണാം ചിത്രരഥ : സിദ്ധാനാം കപിലോ മുനി:"
എല്ലാ വൃക്ഷങ്ങളിലും വച്ച് അരയാലും, ദേവര്‍ഷികളില്‍ വച്ചു നാരദനും, ഗന്ധര്‍വന്‍മാരില്‍ വച്ച് ചിത്രരഥനും, സിദ്ധന്‍മാരില്‍ വച്ചു കപില മുനിയും ഞാനാകുന്നു.
വൃക്ഷന്‍ തുടര്‍ന്നു
"വംശ തീരങ്ങളില്‍ ദര്‍ശനങ്ങളുടെ പൊരുളറിഞ്ഞ ഞാന വൃദ്ധര്‍ എന്‍റെ തണലില്‍ ധ്യാന പദ്മാസനത്തിന്‍റെ മൂലാധാരം മുതല്‍ സഹസ്രാര പദ്മങ്ങള്‍ വരെ അറിവിന്‍റെ സഹസ്രദല പദ്മങ്ങള്‍ ധ്യാനിച്ചുണര്‍ത്തിയിരുന്നു. അവിടെ ആ ഭാരത ഭൂമിയില്‍ അവിടെ ആയിരുന്നു എന്‍റെ ഉത്ഭവം.
അന്വേഷണത്തിന്‍റെ പ്രലോഭാനങ്ങളിലോരിക്കല്‍ അധികാരത്തിന്‍റെ സിംഹാസനങ്ങളില്‍ നിന്നും അശോകന്‍  ആത്മ ശാന്തിയുടെ ബുദ്ധനായിമാറിയത് എന്‍റെ മടിയില്‍ എന്‍റെ തണലിലായിരുന്നു.അന്നൊരിക്കല്‍ അശോകന്‍ എന്നെ ആയിരം കുടം പനിനീരാല്‍ അഭിഷേകം ചെയ്തു. ബൌദ്ധത്തിന്‍റെ സാംഖ്യത്തിന്‍റെ നിരീശ്വരദര്‍ശനങ്ങളില്‍ ഞാന്‍ അങ്ങനെ ബോധിവൃക്ഷമായി.
ഭാരത തീരങ്ങളില്‍ ബംഗാള്‍ തൊട്ടു കേരളം വരെ ആശ്വത്ഥാ എന്നും അരളി എന്നും , അരശു എന്നും അരയാലെന്നും ദേശസ്മൃതികളില്‍ എന്നെ പറിച്ചു നട്ടു. ആര്യന്‍ മാരുടെ പവിത്ര വൃക്ഷമാകയാല്‍ എന്നെ ആരിയാല്‍ എന്നും പിന്നെ വാക്കിന്‍റെ പരിണാമചക്രത്തില്‍ ഞാന്‍ അരയാലും ആയി മാറി. എനിക്ക് ചുറ്റും തറ കെട്ടി എന്‍റെ തണലില്‍ അവര്‍ സഭ കൂടി, വിദ്യ അഭ്യസിച്ചു.
പിന്നെ പുരോഹിതന്‍റെയും, രാജാവിന്‍റെയും, വധുവിന്‍റെയും വിശ്വാസിയുടെയും പട്ടമായി എന്‍റെ ഇലകള്‍ അവര്‍ ശിരസിലും കഴുത്തിലും അണിഞ്ഞു. എന്‍റെ ഇലകളുടെ രൂപം സ്വര്‍ണത്തില്‍ ഉരുക്കി അവര്‍ മംഗല്യതിന്‍റെ പവിത്രതയെ താലിയായി അണിഞ്ഞു.
പിന്നെ എന്നോ ചരിത്രാതീത കാലത്തിനപ്പുറം വാണിജ്യ ബന്ധങ്ങളെ ഉറപ്പിക്കാന്‍ ഈ ശ്വാദല ഭൂമിയില്‍ നിന്നും വന്ന ആരബിന്‍റെ സന്തതി പരമ്പരയില്‍ പെട്ട അറബികള്‍ എന്‍റെ വേരുകളാഴ്ന്ന മണ്ണില്‍ എത്തി. അങ്ങനെ വാണിജ്യ യാത്രയുടെ ഒരു പായ്കപ്പലില്‍ എന്‍റെ പൊട്ടിയ പൂന്തോടില്‍ നിന്നു പറന്ന വിത്തുകള്‍ മുളപൊട്ടി അന്വേഷണത്തിന്‍റെ സൂര്യാംശം തേടി വളര്‍ന്നു. എന്‍റെ സഹയാത്രികര്‍ ഉപ്പു വെള്ളത്തിന്‍റെ മടുപ്പില്‍ ഞാന്‍ തളര്‍ന്നുറങ്ങിയപ്പോള്‍  എനിക്ക് അവര്‍ കരുതിയ വെള്ളം പങ്കായി പകുത്തു തന്നു.കടലില്‍ നിന്നു തീരത്തിന്‍റെ അന്വേഷണങ്ങളില്‍ ഞാനും എത്തി അങ്ങനെ ഈ മരുഭൂമിയില്‍. അവര്‍ എന്‍റെ വേരുകള്‍ ഈ മണ്ണില്‍ പാകി യാത്ര തുടര്‍ന്നു. ഉഷ്ണവാതങ്ങളില്‍ ഉരുകിയ മണല്‍ തരികളില്‍ ഞാന്‍ ഒട്ടിച്ചേര്‍ന്നു.വെയിലിന്‍റെ ക്രൂര നഖമാര്‍ന്ന കഴുകനും. വെയില്‍ തിന്നു ഒരുതുള്ളി തേടി അലഞ്ഞ  ഒട്ടകവും എനിക്ക് കൂട്ടായി."

ഓര്‍മകളുടെ ആത്മ കഥനതിന്‍റെ മഹാ പ്രളയത്തില്‍ ആയിരം ചലദലങ്ങള്‍ വിറകൊ
ണ്ടുലഞ്ഞു.കഥകള്‍ കേട്ടു മടിയില്‍ ഇരുന്ന കിടാങ്ങളുടെ നേര്‍ക്ക്‌ വൃക്ഷശിരസ് ഒന്ന് കുനിഞ്ഞു. അനുഹ്രഹിക്കാന്‍ കൈ നീട്ടിയത് പോലെ കാറ്റില്‍ ഒരു കുഞ്ഞു ശിഖരം അവരുടെ നേര്‍ക്ക്‌ ഒന്ന് താണുയര്‍ന്നു .വൃക്ഷ ശിരസില്‍ നിന്നും സജലങ്ങളായ മിഴിയില്‍ നിന്നു എന്ന പോലെ ഒരു മഞ്ഞു തുള്ളി താഴെ വീണു കിടന്ന ആലിലയിലേക്ക് പതിച്ചു. ചത്യുരുഗങ്ങള്‍ക്കുമപ്പുറം അതൊരു മഹാ പ്രളയമായ് ഒഴുകി. അവര്‍ അനന്തതയില്‍ സ്വയമലിഞ്ഞു ഒരു വിഷ്ണു രൂപമാര്‍ന്നു ആ ആലിലയിലേക്ക് ചുരുങ്ങി. ആലില ഒഴുകികൊണ്ടേയിരുന്നു കാലത്തിന്‍റെ അനന്തതയുടെ മഹാപ്രളയ ജലധിയിലേക്ക്....
onn

1 അഭിപ്രായം:

noufal പറഞ്ഞു...

Satheesh, Very nice