WELCOME TO ULANADANS ARYDI

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

കുഞ്ഞൂട്ടന്‍സ് കഥകള്‍ - 2

നടുമുറ്റവും നാരായണക്കിളികളും കൂട് കൂട്ടിയ പഴയ കലാലയത്തിന്‍റെ ....ത്രിമൂര്‍ത്തികള്‍ എന്ന് വിളിക്കപ്പെട്ട സൌഹൃദത്തിന്‍റെ ഓര്‍മകള്‍ക്കൊപ്പം , ആദ്യമായി വിപ്ലവവും, സ്വാതന്ത്ര്യവും, പ്രണയവും, കവിതയും, പിന്നെ സ്നേഹത്തിന്‍റെ ഒരു തുണ്ണ്ട് ചോക്ലേറ്റ് കഷണങ്ങളെ ആരും കാണാതെ ബാഗില്‍ ഒളിപ്പിച്ചു വച്ച് തന്ന സ്നേഹം സമ്മാനിച്ച പഴയ കലാലയത്തിന്‍റെ ഓര്‍മകള്‍ക്കൊപ്പം..ഓര്‍മയിലെ നനഞ്ഞ  ശംഖുപുഷ്പങ്ങള്‍ ക്കൊപ്പം ..പുതിയ ഒരു കാലത്തിലേക്കുള്ള ...ജീവിതത്തിന്‍റെ യൌവനത്തിന്‍റെ ആഘോഷത്തിലെക്കുള്ള ഒരു യാത്രയുടെ ആരംഭമായിരുന്നു അത് .പഴയ ഓര്‍മകളുടെ റിവേഴ്സ് ഗിയറില്‍ ..മഞ്ഞും വെയിലും കരിമഷി കറുപ്പ് പടര്‍ത്തിയ ചങ്ങനാശ്ശേരി റോഡിലൂടെ ഒരു പ്രഭാതം..പഴയ ഓര്‍മകളല്ലാതെ ആരും കൂട്ടിനില്ലാത്ത യാത്ര ..പുതിയ ലോകത്തിലേക്ക്‌, സൌഹൃദത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്‌............
വലിയ വീട്ടിലെ കുട്ടികളൊക്കെ ഉണ്ടാകും, അവര്‍ക്കിതൊരു തമാശയാകും പക്ഷെ മോന് അങ്ങനെയാകരുത് എന്ന അച്ഛന്‍റെ ഉപദേശത്തിന്‍റെ പൊരുളറിയാതെ ഉള്ള യാത്ര. "വിശക്കുന്നില്ലേ എന്തെങ്കിലും കഴിക്കാം " എന്ന് പറഞ്ഞ അച്ഛന്‍റെ പിറകെ ബസ്‌ സ്റ്റാന്‍ഡി നെതിര്‍ വശത്തുള്ള ഇന്ത്യന്‍ കോഫീ ഹൌസിലേക്ക് നടക്കുമ്പോഴും ;ആദ്യമായി സ്കൂളിലേക്ക് കൈ പിടിച്ചു നടത്തിയ മുത്തശിയുടെ പിന്നെ അച്ഛനും അമ്മയ്ക്കും പെങ്ങള്‍ക്കും വേണ്ടി അടുത്ത അവധിക്കാലം വരെ നീണ്ട കാത്തിരിപ്പുകളുടെ...ഓര്‍മയിലെന്നോ പടര്‍ന്നു പന്തലിച്ച വലിയ യുക്കാലി മരത്തിന്‍റെ ഒക്കെ ഓര്‍മ്മകള്‍ അവനിലപ്പോഴുമുണ്ടായിരുന്നു...

സെന്‍റ് ബെര്‍ക്മാന്സിന്‍റെ ആകശതെക്കുയര്‍ന്നുനിന്ന വലിയ ഗോപുരത്തിന്‍റെ മുകളിലുള്ള തിരു രൂപം മഴയുടെ ഓര്‍മപ്പെടുത്തലിന്‍റെ വരവറിയിച്ച കാറ്റില്‍ ഉലയാതെ അപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു....പെയ്യാതെ പോയ മഴയുടെ ഓടി ഒളിക്കലില്‍ കുപിതരായ മേഘ പാളികള്‍ പരസ്പരം പകയുടെ വെള്ളിടികള്‍ ആഞ്ഞു വെട്ടി .മഞ്ഞു പുതച്ച ഭൂമിയിലേക്ക്‌ അടര്‍ന്നു വീണ ഒരു മിന്നല്‍ പിണര്‍  ഗോപുരത്തിന്‍റെ മുകളിലേക്കുയര്‍ന്നു നിന്ന മിന്നല്‍ രക്ഷാ ചാലകത്തില്‍ പതിച്ചു ആയിരം നക്ഷത്ര തരികളായി എസ് ബി യുടെ മണ്‍തരികളിലൂടെ ഓരോ പുല്‍ തുംബിലെക്കും പടര്‍ന്നു.പ്രപഞ്ചത്തിന്‍റെ, അനന്തമായ ആകാശത്തിന്‍റെ രാസവേഗങ്ങളില്‍ ...... മഞ്ഞിന്‍റെ, പുലരിയുടെ സുഖ സുഷു പ്തിയിലാണ്ട പുല്‍ക്കൊടിതുംബുകള്‍ വെട്ടി  വിറച്ചു...

 

                                                      
എസ്. ബി . യുടെ കവാടത്തിലൂടെ കവാടത്തിലൂടെ വലിയ ഇരുമ്പ് ഗേറ്റും കടന്നു മുന്നോട്ടു ചെന്നപ്പോള്‍ ചെമ്പക മരങ്ങള്‍ അതിരിട്ടു തണല്‍ വിരിച്ചു നിന്ന നടവഴിയുടെ അകലെ ആളൊഴിഞ്ഞ കല്‍ബഞ്ചു കളില്‍..ആരുടെയൊക്കെയോ ഓര്‍മകള്‍ അതിലിരുപ്പുന്ടന്നു അവനു തോന്നി.ഹെല്‍മറ്റ് വച്ച ഒരു യുവാവുമായി യമഹ ബൈക്ക് പുക പടര്‍ത്തി അത് വഴി ഇരമ്പി പാഞ്ഞു അവനെയും കടന്നു പോയി .പിന്നെയും ബൈക്കിലും കാറിലും, കാല്‍ നടയായും ഒരു പാട് പേര്‍ കടന്നു പോയി.യുവത്വത്തിന്‍റെ ആ വലിയ ആള്‍ക്കൂട്ടത്തില്‍ സ്വയം ഒറ്റപ്പെട്ടത് പോലെ തോന്നി അവന്‌.വലിയ കാന്നന്‍ ബാള്‍ മരത്തിന്‍റെ ചുവട്ടിലുള്ള ഷെഡില്‍ നിറയെ ബൈക്കുകള്‍ ഉണ്ടായിരുന്നു ഒറ്റപ്പെട്ട ഒരു സൈക്കിള്‍ ഉം ഉണ്ടായിരുന്നു.സുവോളജി ബ്ലോകിന്‍റെ മുന്നിലേക്ക്‌ കല്‍പടവുകള്‍ ഇറങ്ങുമ്പോള്‍ മുന്നില്‍ വലിയ ഞാവല്‍ മരം അത് നിറയെ ഞാവല്‍ പ്പഴങ്ങള്‍ ആയിരുന്നു അത് പൊഴിഞ്ഞു മുറ്റമാകെ ഞാവല്‍ പ്പഴങ്ങള്‍ ചിതറിക്കിടന്നിരുന്നു. ജീവന്‍റെ മഹാ മൌനങ്ങള്‍ പേറുന്ന ഒരായിരം ഞാവല്‍ കുരു അവയിലുറങ്ങി ക്കിടക്കുന്നത് പോലെ അവന്‌ തോന്നി. സയന്‍സ് ബ്ലോകില്‍ തട്ടി ഒഴുകി വന്ന അമ്ല ഗണ്ഡം മണക്കുന്ന കാറ്റില്‍  പടര്‍ന്ന ഞാവല്‍പ്പഴങ്ങളുടെ സുഗന്ന്തംഅവനെ ഉണ്മെഷവാനക്കി ...
ഞാവല്‍ മരത്തിന്‍റെ ചുവട്ടില്‍ വൃദ്ധനായ ഒരു മനുഷ്യന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ചു പൂട്ട്‌ സുരക്ഷിതമാണോ എന്നുറപ്പ് വരുത്തി മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുത്തു. " എല്ലാം ഒക്കെ അല്ലെ മാത്യു ചേട്ടാ " ? എന്ന് ചോദിച്ചു കയിലിരുന്ന താക്കോല്‍ കൂട്ടം വൃദ്ധനെ ഏല്പിച്ചു MC -J മുന്നോട്ട് നടന്നു.വൃദ്ധന്‍ കതകു തുറന്നു വേദിയുടെ ക്രമീകരണവും സദസിലെ സീറ്റുകളും അവസാനമായി ഒന്ന് കൂടെ വീക്ഷിച്ചു "സാറേ എല്ലാം റെഡി ആണ് " എന്ന് പറഞ്ഞു പുറത്തെക്കിറങ്ങി.
പത്തു മണി ആയപ്പോളേക്കും സദസ് നിറഞ്ഞു. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ രണ്ടു ഭാഗത്തായി ഇരിപ്പുറപ്പിച്ചു . വേദിയില്‍ പ്രിന്സിപ്പലച്ചനും , MC - J യും പിന്നെ വൈദികന്‍ മാരായ രണ്ടു അദ്യാപകന്മാരും ഉണ്ടായിരുന്നു. സെന്‍റ് ബെര്‍ക്മാന്‍സ് ന്‍റെ പഴമയും ചരിത്രവും വിശദീകരിച്ച്, ക്യാമ്പസിലെ കര്‍ശനമായ അച്ചടക്കത്തെയും, പാലിക്കാതിരുന്നാലുള്ള ശിക്ഷയെയും ഓര്‍മിപ്പിച്ചു പ്രിസിപ്പലച്ചനെ സ്വാഗതം ചെയ്തു MC - J  വേദിയുടെ വശത്തേക്ക് മാറി നിന്ന് സദസിനെ വീക്ഷിച്ചു കൊണ്ടിരുന്നു.
ഡിയര്‍ സ്ടുടെന്റ്സ് ആന്‍ഡ്‌ പെരെന്റ്സ് എന്ന് സംബോദന ചെയ്തു കൊണ്ടുള്ള പ്രിന്സിപ്പലച്ചന്‍ടെ ശബ്ദം മൈകിലൂടെ വേദിയിലേക്ക് ഒഴുകി. നിലക്കാത്ത കര ഘോഷമെറ്റ് വാങ്ങി ക്കൊണ്ട് പ്രിസിപലച്ചന്‍ തിരകെ ഇരിപ്പുറപ്പിച്ചപ്പോള്‍ MC - J മഹാത്മാ ഗാന്ധി യുണിവേര്ഴ്സിട്യുടെ കീഴിലുള്ള ബി .സി .എ കോഴ്സ് ന്‍റെ സിലബസും മറ്റും വിശദീകരിച്ച് ഒടുവില്‍ ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആകാം എന്ന ചോദ്യം സദസ് നു നേരെ എറിഞ്ഞു. ഒരു നിമിഷം മൌനത്തിലണ്ട വേദിയും സദസും ചില ചോദ്യോത്തരങ്ങള്‍ പങ്കു വച്ചു. ഒടുവില്‍ ക്ലാസ് തുടങ്ങുന്ന ദിനവും പ്രഖ്യാപിച്ചതിനു ശേഷം " ഞാന്‍ MC - J ഇവിടിരിക്കുന്ന ചില മിടുക്കികളോടും, മിടുക്കന്‍ മാരോടും ഒരു കാര്യം ക്ലാസ് തുടങ്ങുന്നതിനു മുന്‍പല്ലാതെ ഒരു ദിവസം പോലും അതിന്‍റെ പേരും പറഞ്ഞ് ആരെയും ഈ ക്യാമ്പസ്‌ ഇല്‍ കാണാന്‍ ഇട വരരുത് " എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് സദസിനെ പിരിച്ചു വിട്ടതായി പ്രഖ്യാപിചപ്പോള്‍ MC - J സാറിന്‍റെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിക്കു ക്രൂരമായ ഒരു പകയുടെ ച്ചായ ഉണ്ടായിരുന്നോ എന്ന് ചിലര്‍ക്കൊക്കെ തോന്നിയോ? ഏയ്‌ വെറും തോന്നല്‍ മാത്രമായിരിക്കാം............

4 അഭിപ്രായങ്ങൾ:

cEEsHA പറഞ്ഞു...

എഴുത്ത് നന്നാവുന്നു കൂട്ടുകാരാ..!

ഇനിയും തുടരട്ടെ...! ആശംസകള്‍...!

rageshrevinath പറഞ്ഞു...

eniiku eshtappettu ninte bhasha .kollamedo.

rageshrevinath പറഞ്ഞു...

kollam gambhiramayirikunnu

Lijo പറഞ്ഞു...

Beautiful Boss !!!!!!!