WELCOME TO ULANADANS ARYDI

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

കുഞ്ഞൂട്ടന്‍സ് കഥകള്‍

നേരം തെറ്റി വന്ന ഒരു മഞ്ഞു തുള്ളി ഉരുണ്ടു കാഴ്ച്ചയെ മറച്ചു അനേകായിരം ഓര്‍മചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു ....ഒരായിരം കുനിയന്‍ഉറുമ്പുകള്‍ പോലെ  ഓര്‍മ്മകള്‍ മനസിലേക്ക് ഇരച്ചു കയറി ....
ആരോ ഒരിക്കല്‍ പറഞ്ഞത് പോലെ ....." മഞ്ഞു വീണ ഫ്രെയിംമിനുള്ളില്‍  നമ്മുടെ ആ ക്യാമ്പസ്‌ ഫോക്കസ് ഔട്ട്‌ ആയ ഒരു ചിത്രം പോലെ  ........."
സെന്‍റ്.ബെര്‍ക്മാന്‍സ് ..കോളേജ് എന്ന എസ്.ബി . കോളേജ്


കോട്ടയം ജില്ലയില്‍ നിന്ന് 20  കിലോ മീറ്റര്‍ തെക്കും തിരുവല്ലയില്‍ നിന്ന് 7  കിലോ മീറ്റര്‍ വടക്കും മാറി സ്ഥിതി ചെയ്യുന്ന ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സഹോദരങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന പട്ടണം ...റോഡ്‌ റയില്‍ ജല ഗതാഗത ഭൂപടങ്ങളില്‍ സജീവ സാനിധ്യമുള്ള , നെല്ലറയായ കുട്ടനാടിനറെയും ഹൈ റേഞ്ച് ന്റേം ഗേറ്റ് വേ ആയ , ബ്രിട്ടീഷ്‌ കടന്നു കയറ്റത്തിനും മുന്‍പേ  അറിയപ്പെടുന്ന കച്ചവട കേന്ദ്രമായ ചങ്ങനാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ....ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന  പ്രതീക്ഷ നിര്‍ഭരമായ ഭാവി കാലം സമ്മാനിച്ച കലാലയ മുത്തശി.......
എസ്. ബി ലേക്കുള്ള യാത്രകളില്‍ ഒരിക്കലെങ്കിലും ഒന്ന് ദാഹം തീര്‍ക്കാനോ, അല്ലെങ്കില്‍ അറിഞ്ഞോ അറിയാതെയോ വിനയപ്പന്‍സ് കടയില്‍ കയരാതവര്‍ ചുരുക്കമാണ് ...എസ് ബി ഉടെ കാന്റീന്‍ എക്കാള്‍ പ്രാധാന്യ മര്‍ഹിക്കുന്ന ഓര്‍മകള്‍ ..കഥകള്‍ വിനയപ്പന്‍സ് കടയ്ക്കു പറയാനുണ്ടാകും ....
വലിയ പഴക്കുലകള്‍ക്കും ,മിട്ടായി പാട്ടകള്‍ക്കും പിന്നെ സിഗരറ്റും മറ്റു ചില ടച്ചിങ്ങ്സ് ഡിഷുകളും നിറച്ച കണ്ണാടി കൂടിനും ഇടയില്‍ കൂടി പിരിച്ചതോ ,പിരിക്കാതതോ എന്ന് സംശയം തോന്നിപ്പിക്കുന്ന വലിയ കപ്പട മീശക്കാരന്‍ ഇതാണ് വിനയപ്പന്‍ ചേട്ടന്‍ .. അല്പം ചട്ടമ്പി ലുക്ക്‌ ഉണ്ടെങ്കിലും പേര് പോലെ തന്നെ ആള്‍ വിനയം ഉള്ളവനാ...  ആ തല പുറത്തേക്കിട്ടു എന്നാ വേണം മോനെ എന്ന് ചോദിക്കുമ്പോള്‍ തികട്ടി വരുന്ന മണം ഏതു ബ്രാന്റിന്റെയ എന്ന് തിരിച്ചറിയാന്‍ പറ്റാതെ വരുന്ന കാഴ്ചക്കാരന്‍ അകത്തു കയറിയാലോ അടുക്കി വച്ച സോഡാ ട്രേ കള്‍ക്കിടയിലൂടെ കര്‍ട്ടന്‍ നീകിയാല്‍ വിശാലമായ ഒരു ചെറിയ ലോകം ...ഇതാണ് വിനയ്പ്പന്‍സ് ക്ലാസ്സ്‌ റൂം .............

ഒരു ചെറിയ മുറി ...സിഗരറ്റ് ന്റെ നീല പുകച്ചുരുലുകളിലൂടെ മുകളിലെ ചെറിയ ജനലിലൂടെ അരിച്ചിറങ്ങുന്ന‍ വെയിലിന്റെ ചതുര വെളിച്ചം പതിപിച്ച തറയില്‍ നിറയെ സിഗരറ്റ് കുറ്റികള്‍..പിന്നെ ഒരു ഡസ്ക് ഉം 2 ബെഞ്ചുകളും ...ചിലര്‍ക്കൊകെ ഇത് ക്ലാസ്സ്‌ റൂമിനെ ക്കള്‍ വലിയ ഓര്‍മയായിരിക്കും ...ഇവിടെ ..ഈ ബെന്ചിലിരുന്നു ..ഈ ഡിസ്കില്‍ വച്ചായിരിക്കും അവര്‍ റെക്കോര്‍ഡ്‌ ബുകുകള്‍ ..ഹോം വര്‍ക്ക് ക്കളും ഒക്കെ ചെയ്തത് ..പരീക്ഷകള്‍ക്ക് കോപ്പി അടിക്കാനുള്ള ചുരുളുകള്‍ ഉണ്ടാക്കിയത് ...
ഇവിടെ ഇരിന്നായിരിക്കണം ഓരോ എസ് . ബി ക്കാരനും അറിവില്ലായ്മയുടെ , പകയുടെ ..രാഷ്ട്രീയ വടി വാളുകള്‍ക്ക് മൂര്‍ച്ച കൂട്ടിയത് ...വിപ്ലവ വീര്യം തുളുമ്പുന്ന ആ മുദ്രാവാക്യങ്ങള്‍ രചിച്ചത് ...വിനയ്പ്പന്‍ കൊടുത്ത സിഗരറ്റ് ന്റെ പുകയൂതിയയിരിക്കും ...പിന്നെ ആദ്യമായി കരളിന്‍ കയത്തില്‍ ച്ചുഴിക്കുത് വീഴ്ത്തി സിരകളില്‍ പടര്‍ന്നു കയറിയ ലഹരിയെ അറിഞ്ഞത് ...ആദ്യ പ്രണയം പറയാനുള്ള അവസാന തയ്യാറെടുപ്പുകള്‍ ..അങ്ങനെ എന്തൊക്കെ കഥകള്‍ പറയാനുണ്ടാകും ഈ വിനയപ്പന്‍സ് ക്ലാസ് റൂമിന് .
തുളസി കറ പുരണ്ട പാന്‍ പരാഗ് മണമുള്ള ഈ നാലു ചുവരുകളില്‍ അവര്‍ എത്ര വാളുകള്‍ ചാരി  കാണും     .ഇങ്ങനെയൊക്കെ ഉള്ള വിനയപ്പന്‍സ് ക്ലാസ് റൂമില്‍ നിന്നും റോഡ്‌ മുറിച്ചു കടന്നാല്‍ പച്ച പുതച്ച വിശാലമായ കളിസ്ഥലങ്ങള്‍ ഉള്ള ..ഒരുപാട് മരമുതച്ചന്‍ മാര്‍ ഉള്ള എസ് ബിയുടെ മനോഹരമായ ക്യാമ്പസ്‌ ലേക്കുള്ള വലിയ പ്രവേശന കവാടം കാണാം ..........


ഒരു പാട് പേരെ ജീവിതത്തിന്റെ ...പ്രശസ്തിഉടെ ..അധികാരത്തിന്റെ കൊടുമുടിയിലേക്ക് ആനയിച്ച ഈ പ്രവേശന കവാടത്തിനു പറയാനുണ്ടാകും ഒരുപാട് കഥകള്‍ ....................................................................


                         
88 വര്‍ഷത്തെ കഥകള്‍ ,അമേരിക്കയിലും ,യുറോപ്പിലും,ഓസ്ട്രേലിയയിലും തൊട്ടു ഇങ്ങു മിഡില്‍ ഈസ്റ്റ്‌ വരെ പ്രവാസ ജീവിതത്തിന്റെ കടല്‍കടന്നു എത്തിയവരുടെ കഥകള്‍ പിന്നെ ഒരു പാട് പേര്‍ ..ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി ശ്രീ .ഉമ്മന്‍ ചാണ്ടി , ചീഫ് ജസ്റ്റിസ്‌ ശ്രീ.സിറിയക് തോമസ്‌ , ഐ എ എസ് ഇല്‍റാങ്ക് നേടിയ ശ്രീ രാജു നാരായണ സ്വാമി ഐ എ എസ് ,രാജു നാരായണ സ്വാമി IAS ന്റെ ക്ലാസ്സ്‌ മേറ്റ്‌ ...നിത്യഹരിത നായകന്‍ പ്രേം നസീര്‍ താമസിച്ച പ്രസ്തമായ നുമന്‍സ് ഹോസ്റ്റല്‍ ലിലെ ആ പതിമൂന്നാം നമ്പര്‍ മുറയില്‍ താമസിക്കാന്‍ ഭാഗ്യം കിട്ടിയ ..മലയാളി ഉടെ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് ആയ ഒരു ലക്ഷത്തില്‍ പരം അംഗങ്ങളുള്ള ലോകത്തിലെ തന്നെ  ഏറ്റവും വലിയ പ്രാദേശിക നെറ്റ് വര്‍ക്ക് ആയ കൂട്ടത്തിന്റെ അട്മിനിസ്ട്രടോര്‍ ..എഴുത്തിനെ ..ഓര്‍മകളെ ..അക്ഷരങ്ങളെ സ്നേഹിക്കുന്ന ...ശ്രീ ജ്യോതിയെട്ടന്‍, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ .നാരായണപണിക്കര്‍  ശ്രീ  പ്രേം നസീര്‍,  അങ്ങനെ എത്ര എത്ര പേരുകള്‍ .

കാല യവനികക്കുള്ളില്‍ മറഞ്ഞ മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ ആദ്യമായി അഭിനയ കലയിലേക്ക് കാലൂന്നിയത് പ്രശസ്തമായ ഷേക്ക്‌സ്പിയര്‍ നാടകമായ വെനീസിലെ വ്യാപാരി യിലെ ഷയിലോക് ആയി , എസ്.ബി. യുടെ  ഷേക്ക്‌സ്പിയര്‍ തിയേറ്റര്‍ ഇല്‍ ആയിരുന്നു .

ഷേക്ക്‌സ്പിയര്‍ തിയേറ്റര്‍
പിന്നെ നാടന്‍ പാട്ടുകള്‍ പാടി ഓര്‍മകളുടെ ഇലപൊഴിച്ചു നില്‍കുന്ന കരിയിലകള്‍ തൂത്തു വാരി എസ് . ബി യെ സേവിച്ച മറിയാമ്മ ചേടത്തി ..പിന്നീടു അതെ കോളേജില്‍ തന്നെ വിദ്യാര്‍ത്ഥികളെ ആ ചാമ്പ  മരത്തിന്റെ ചുവട്ടില്‍ നാടന്‍ പാട്ടുകള്‍ പഠിപ്പിച്ചു അദ്യാപികയുടെ വേഷ മിട്ട കോളേജ് ..അങ്ങനെ പെരെടുത്താല്‍ തീരാത്ത എത്ര പേര്‍ വന്നു പോയ കലാലയം ....

മാണിക്യം പെണ്ണ് എന്ന പുസ്തകം ഇറങ്ങുന്നതിനും മുന്‍പ് , പ്രഫസര്‍ സെബാസ്ട്യന്‍ വട്ടമറ്റം സര്‍ കണ്ടെത്തുന്നതിനും മുന്‍പ് കയില്‍ ഒരു കുട്ടയും ചൂലുമായ് അതി രാവിലെ എസ്. ബി ഉടെ ക്യാമ്പസ്‌ മുഴുവന്‍ നടന്നു അതിരാവിലെ അവര്‍ മനസു നിറഞ്ഞു പാടിയ നാടന്‍ പാട്ടുകളുടെ പഴമയുടെ ആ ഈണം അതിന്റെ ഊഷ്മളത ആദ്യമായി അറിഞ്ഞത് എസ്.ബി ഉടെ ആ മുത്തച്ഛന്‍ മരങ്ങള്‍ ആയിരിക്കും ..ആളൊഴിഞ്ഞ ആ ക്ലാസ് മുറികളയിരിക്കും...ഇതെല്ലം ഓരോ എസ് ബി ക്കാരനും അഭിമാനത്തോടെ ഓര്‍ക്കാനുള്ള കഥകള്‍ .
ജയരാജിന്റെ കരുണം എന്ന മലയാള സിനിമയില്‍ പാട്ട് പാടിയ മറിയാമ്മ ചേടത്തി,കേരള ഫോല്ക് ലോര്‍ അകാദമി ഫെലോ ഷിപ്‌ നല്‍കി ആദരിച്ച മറിയാമ്മ ചേടത്തി...2008 ഓഗസ്റ്റ്‌ 31 നു ആ നാടന്‍ പാട്ടുകള്‍ നിലച്ചു ...
പക്ഷെ ഇതില്‍ ഇനി പറയാന്‍ പോകുന്ന കഥകള്‍ അവരുടെയല്ല ..ഓരോ എസ്. ബി കാരനേം അവനാക്കി മാറ്റിയ ആ പ്രിയ കലാലയം സമ്മാനിച്ച അനുഗ്രഹമായ ആ നിലക്കാത്ത സൌഹൃദത്തിന്റെ കഥ ..........
കാലത്തിന്റെ മഹാ പ്രവാഹത്തിലെക്ക് ..ജീവിതത്തിന്റെ കയ്പുനീരിലേക്ക് ആ വലിയ ഇരുമ്പ് ഗേറ്റ് ഉം കവാടവും കടന്നു ..ആ ചെമ്പക മരങ്ങളെ ഒരികല്‍ കൂടി കണ്‍ നിറച്ചു വിനയപ്പന്‍സ് ക്ലാസ് റൂമില്‍ അവസാനമയി ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നിലക്കാത്ത സൌഹൃദങ്ങളുടെ ആരവങ്ങളുടെ കാലത്തേ ...മഞ്ഞു കാലത്തേ ...പ്രണയ കാലത്തേ മനസില്‍ മാംബൂ  പൂത്ത കാലത്തെ.. അവസാനമായി ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്തു മടങ്ങിയവരുടെ കഥ ...............
ജീവിതത്തിന്റെ റിയാലിസ്ടിക് ഫ്രെയിംമുകളായി മാറിയവര്‍ പിന്നീട് സമയം കിട്ടിയാപ്പോളൊക്കെ പല പല വേദികളില്‍ ഒത്തു കൂടിയവര്‍ ...ട്രെയിനുകളിലും ..ബസിലും ...കോഫീ ഹൌസുകളിലും ..ഓര്‍മകളുടെ ഓര്‍ക്കുട്ട് മരങ്ങളിലും ...ചാറ്റ് റൂമുകളിലും പ്രവാസത്തിന്റെ ഫൈവ് സ്റ്റാര്‍ സ്യുടുകള്‍ തൊട്ടു ..ആറടി ബെഡ് സ്പേസ്കളില്‍ വരെ ചര്‍ച്ച ചെയ്ത കഥകള്‍ ......ഒരിക്കലും നിലക്കാത്ത സൌഹൃദത്തിന്റെ കഥകള്‍ ...കുഞ്ഞൂട്ടന്‍സ് കഥകള്‍.....

9 അഭിപ്രായങ്ങൾ:

Mathai പറഞ്ഞു...

kalakki mone Satheesha..onnu Campus-il poyi vannathupole..keep going... :)

സതീഷ്‌ കുമാര്‍. എസ്‌ പറഞ്ഞു...

അതെ നിന്റെ ഈ വാകില്‍ കൂടി ഈ അഭിപ്രായ പ്രകടനത്തില്‍ കൂടി എനിക്ക് കേള്‍ക്കാം അങ്ങ് ദൂരെ എസ്. ബി ഉടെ ക്ലാസ്സ്‌ മുറികളുടെ ...നിലക്കാത്ത ആരവങ്ങള്‍ ...യുവത്വത്തിന്റെ ഉത്സവങ്ങള്‍

joseph പറഞ്ഞു...

hello satheesh adipoli ayitud. manasine thattunna reethiyilulla avatharanam. kazhinga kalagalilekulla thirich pok. epo SB yil ninnum class kazhingu vannapoloru thonnal.

Noushad ALi പറഞ്ഞു...

Kollam, enikishtamayi....
Ella vida ashamsakal nerunnu

Jerin Joseph പറഞ്ഞു...

മച്ചാ , നന്നാവുന്നുണ്ട് കേട്ടോ .....

എഴുതി തെളിയുക !!!!!!!

Thaha പറഞ്ഞു...

Mr Satheesh Pandalam... nannayi!! orikkal koodi ellavareyum kandu samsarikkuvan oru aagraham.. Oru othukoodal??? "Re-Unioun"..

Vivek Mohan P പറഞ്ഞു...

arikil undaayittum ariyyathe poya prathibha..nammalude othucheralil orikkal polum "kathakal" oru vishayam ayirunnilla. satheeshetta, oru kalaakarane kevalam oru kazhchayil ariyuvaan kazhiyyilla enna paramaartham njan manassilaakkunnu...

Vivek Mohan P പറഞ്ഞു...

oru Thrissur style
" assallayitnd........."

sanchari പറഞ്ഞു...

അതി മനോഹരം സതീഷേ..ഇനി എനിക്ക് കുറെ നേരം തനിച്ചിരിക്കാം!
എന്നെ ഓര്‍ക്കുനുണ്ടോ എന്നറിയില്ല. ഒരു ഫെലിക്സ് . "മോനായി" എന്നാ ചെല്ലപ്പേരില്‍ ഞാനും കറങ്ങി തെളിഞ്ഞ കാലമായിരുന്നു എസ്.ബി. എന്ത് പറയാന്‍? ഇന്ന് ഒത്തിരി ദൂരെ ഒരു കോണില്‍ , ഒറ്റയ്കിരുന്നു നനച്ചു വളര്‍ത്താന്‍ കുറെ ഓര്‍മ്മ ചിപ്പുകള്‍ തന്നിട്ട് എന്നില്‍ നിന്ന് മറഞ്ഞു പോയ പഴയ കൊട്ടാരം! ഓര്‍ക്കുകയും കയ്ക്കുകയും മധുരിമയില്‍ ഇന്നും ഒറ്റയ്ക്ക് നുണയാന്‍ ഞാനും എന്നെ പോലെ ഒത്തിരി പേരും പാടുപെടുകയും ചെയുന്ന നുറുങ്ങു സന്തോഷങ്ങളിലെയ്ക്ക് അളിയന്‍ ഒരു ടോര്‍ച്ചടിച്ചു കാണിച്ചു. ഒത്തിരി നന്ദി അളിയാ!