കടപ്പാട് : മലയാള മനോരമ ദിനപ്പത്രം |
WELCOME TO ULANADANS ARYDI
2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച
ടിന്റു മോനെ സ്വന്തമാക്കാന്‍ സ്വകാര്യ കമ്പനി ; പ്രതിഷേധവുമായ് ബ്ലോഗ് ലോകം
ഇന്നത്തെ മലയാള മനോരമയില്‍ കണ്ട വാര്‍ത്ത ആണ് ഈ പോസ്റ്റിന്റെ പ്രചോദനം പിന്നെ ബൂലോകത്തെ പ്രശസ്തനായ ബെര്‍ലി ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടതു വായിക്കുകയും ചെയ്തിര്ന്നു.മലയാളികളുടെ ഇഷ്ട താരമായ ഒരു ഇ- കാരക്റ്റര്‍ . കോളേജ് ഇല്‍പഠിക്കുന്ന കാലത്തെ ടിന്റുമോന്‍ കഥകള്‍ കേട്ടിരുന്നു അടുത്ത കാലത്ത്ട്യായ് സുഹൃത്തുക്കള്‍ ഒരു മിച്ചു കൂടുമ്പോള്‍ , ജോലിക്കിടയിലുള്ള ലഞ്ച് ബ്രെകുകളില്‍ ഒക്കെ ഒരു ടിന്റു മോന്‍ കഥ എങ്കിലും ചര്‍ച്ച ചെയ്യാത്ത അവസരം ഉണ്ടോ എന്ന് സംശയമാണ് .എന്തായാലും കച്ചവട കണ്ണുകള്‍ ടിന്റുമോനെയും വേട്ടയാടാന്‍ തുടങ്ങുന്നു ...ടിന്റുമോന്‍ പറയുന്നത് പോലെ ടിന്റു മോനോടാ കളി . ആ വാര്‍ത്ത വായിക്കാത്തവര്‍ക്കായി ഇതാ ആ പത്രത്തുണ്ട്
2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച
കുഞ്ഞൂട്ടന്‍സ് കഥകള്‍ - 2
നടുമുറ്റവും നാരായണക്കിളികളും കൂട് കൂട്ടിയ പഴയ കലാലയത്തിന്‍റെ ....ത്രിമൂര്‍ത്തികള്‍ എന്ന് വിളിക്കപ്പെട്ട സൌഹൃദത്തിന്‍റെ ഓര്‍മകള്‍ക്കൊപ്പം , ആദ്യമായി വിപ്ലവവും, സ്വാതന്ത്ര്യവും, പ്രണയവും, കവിതയും, പിന്നെ സ്നേഹത്തിന്‍റെ ഒരു തുണ്ണ്ട് ചോക്ലേറ്റ് കഷണങ്ങളെ ആരും കാണാതെ ബാഗില്‍ ഒളിപ്പിച്ചു വച്ച് തന്ന സ്നേഹം സമ്മാനിച്ച പഴയ കലാലയത്തിന്‍റെ ഓര്‍മകള്‍ക്കൊപ്പം..ഓര്‍മയിലെ നനഞ്ഞ ശംഖുപുഷ്പങ്ങള്‍ ക്കൊപ്പം ..പുതിയ ഒരു കാലത്തിലേക്കുള്ള ...ജീവിതത്തിന്‍റെ യൌവനത്തിന്‍റെ ആഘോഷത്തിലെക്കുള്ള ഒരു യാത്രയുടെ ആരംഭമായിരുന്നു അത് .പഴയ ഓര്‍മകളുടെ റിവേഴ്സ് ഗിയറില്‍ ..മഞ്ഞും വെയിലും കരിമഷി കറുപ്പ് പടര്‍ത്തിയ ചങ്ങനാശ്ശേരി റോഡിലൂടെ ഒരു പ്രഭാതം..പഴയ ഓര്‍മകളല്ലാതെ ആരും കൂട്ടിനില്ലാത്ത യാത്ര ..പുതിയ ലോകത്തിലേക്ക്, സൌഹൃദത്തിലേക്കുള്ള ആദ്യ കാല്‍വയ്പ്............
വലിയ വീട്ടിലെ കുട്ടികളൊക്കെ ഉണ്ടാകും, അവര്‍ക്കിതൊരു തമാശയാകും പക്ഷെ മോന് അങ്ങനെയാകരുത് എന്ന അച്ഛന്‍റെ ഉപദേശത്തിന്‍റെ പൊരുളറിയാതെ ഉള്ള യാത്ര. "വിശക്കുന്നില്ലേ എന്തെങ്കിലും കഴിക്കാം " എന്ന് പറഞ്ഞ അച്ഛന്‍റെ പിറകെ ബസ് സ്റ്റാന്‍ഡി നെതിര്‍ വശത്തുള്ള ഇന്ത്യന്‍ കോഫീ ഹൌസിലേക്ക് നടക്കുമ്പോഴും ;ആദ്യമായി സ്കൂളിലേക്ക് കൈ പിടിച്ചു നടത്തിയ മുത്തശിയുടെ പിന്നെ അച്ഛനും അമ്മയ്ക്കും പെങ്ങള്‍ക്കും വേണ്ടി അടുത്ത അവധിക്കാലം വരെ നീണ്ട കാത്തിരിപ്പുകളുടെ...ഓര്‍മയിലെന്നോ പടര്‍ന്നു പന്തലിച്ച വലിയ യുക്കാലി മരത്തിന്‍റെ ഒക്കെ ഓര്‍മ്മകള്‍ അവനിലപ്പോഴുമുണ്ടായിരുന്നു...
സെന്‍റ് ബെര്‍ക്മാന്സിന്‍റെ ആകശതെക്കുയര്‍ന്നുനിന്ന വലിയ ഗോപുരത്തിന്‍റെ മുകളിലുള്ള തിരു രൂപം മഴയുടെ ഓര്‍മപ്പെടുത്തലിന്‍റെ വരവറിയിച്ച കാറ്റില്‍ ഉലയാതെ അപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു....പെയ്യാതെ പോയ മഴയുടെ ഓടി ഒളിക്കലില്‍ കുപിതരായ മേഘ പാളികള്‍ പരസ്പരം പകയുടെ വെള്ളിടികള്‍ ആഞ്ഞു വെട്ടി .മഞ്ഞു പുതച്ച ഭൂമിയിലേക്ക് അടര്‍ന്നു വീണ ഒരു മിന്നല്‍ പിണര്‍ ഗോപുരത്തിന്‍റെ മുകളിലേക്കുയര്‍ന്നു നിന്ന മിന്നല്‍ രക്ഷാ ചാലകത്തില്‍ പതിച്ചു ആയിരം നക്ഷത്ര തരികളായി എസ് ബി യുടെ മണ്‍തരികളിലൂടെ ഓരോ പുല്‍ തുംബിലെക്കും പടര്‍ന്നു.പ്രപഞ്ചത്തിന്‍റെ, അനന്തമായ ആകാശത്തിന്‍റെ രാസവേഗങ്ങളില്‍ ...... മഞ്ഞിന്‍റെ, പുലരിയുടെ സുഖ സുഷു പ്തിയിലാണ്ട പുല്‍ക്കൊടിതുംബുകള്‍ വെട്ടി വിറച്ചു...
എസ്. ബി . യുടെ കവാടത്തിലൂടെ കവാടത്തിലൂടെ വലിയ ഇരുമ്പ് ഗേറ്റും കടന്നു മുന്നോട്ടു ചെന്നപ്പോള്‍ ചെമ്പക മരങ്ങള്‍ അതിരിട്ടു തണല്‍ വിരിച്ചു നിന്ന നടവഴിയുടെ അകലെ ആളൊഴിഞ്ഞ കല്‍ബഞ്ചു കളില്‍..ആരുടെയൊക്കെയോ ഓര്‍മകള്‍ അതിലിരുപ്പുന്ടന്നു അവനു തോന്നി.ഹെല്‍മറ്റ് വച്ച ഒരു യുവാവുമായി യമഹ ബൈക്ക് പുക പടര്‍ത്തി അത് വഴി ഇരമ്പി പാഞ്ഞു അവനെയും കടന്നു പോയി .പിന്നെയും ബൈക്കിലും കാറിലും, കാല്‍ നടയായും ഒരു പാട് പേര്‍ കടന്നു പോയി.യുവത്വത്തിന്‍റെ ആ വലിയ ആള്‍ക്കൂട്ടത്തില്‍ സ്വയം ഒറ്റപ്പെട്ടത് പോലെ തോന്നി അവന്.വലിയ കാന്നന്‍ ബാള്‍ മരത്തിന്‍റെ ചുവട്ടിലുള്ള ഷെഡില്‍ നിറയെ ബൈക്കുകള്‍ ഉണ്ടായിരുന്നു ഒറ്റപ്പെട്ട ഒരു സൈക്കിള്‍ ഉം ഉണ്ടായിരുന്നു.സുവോളജി ബ്ലോകിന്‍റെ മുന്നിലേക്ക് കല്‍പടവുകള്‍ ഇറങ്ങുമ്പോള്‍ മുന്നില്‍ വലിയ ഞാവല്‍ മരം അത് നിറയെ ഞാവല്‍ പ്പഴങ്ങള്‍ ആയിരുന്നു അത് പൊഴിഞ്ഞു മുറ്റമാകെ ഞാവല്‍ പ്പഴങ്ങള്‍ ചിതറിക്കിടന്നിരുന്നു. ജീവന്‍റെ മഹാ മൌനങ്ങള്‍ പേറുന്ന ഒരായിരം ഞാവല്‍ കുരു അവയിലുറങ്ങി ക്കിടക്കുന്നത് പോലെ അവന് തോന്നി. സയന്‍സ് ബ്ലോകില്‍ തട്ടി ഒഴുകി വന്ന അമ്ല ഗണ്ഡം മണക്കുന്ന കാറ്റില്‍ പടര്‍ന്ന ഞാവല്‍പ്പഴങ്ങളുടെ സുഗന്ന്തംഅവനെ ഉണ്മെഷവാനക്കി ...
ഞാവല്‍ മരത്തിന്‍റെ ചുവട്ടില്‍ വൃദ്ധനായ ഒരു മനുഷ്യന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ചു പൂട്ട് സുരക്ഷിതമാണോ എന്നുറപ്പ് വരുത്തി മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുത്തു. " എല്ലാം ഒക്കെ അല്ലെ മാത്യു ചേട്ടാ " ? എന്ന് ചോദിച്ചു കയിലിരുന്ന താക്കോല്‍ കൂട്ടം വൃദ്ധനെ ഏല്പിച്ചു MC -J മുന്നോട്ട് നടന്നു.വൃദ്ധന്‍ കതകു തുറന്നു വേദിയുടെ ക്രമീകരണവും സദസിലെ സീറ്റുകളും അവസാനമായി ഒന്ന് കൂടെ വീക്ഷിച്ചു "സാറേ എല്ലാം റെഡി ആണ് " എന്ന് പറഞ്ഞു പുറത്തെക്കിറങ്ങി.
പത്തു മണി ആയപ്പോളേക്കും സദസ് നിറഞ്ഞു. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ രണ്ടു ഭാഗത്തായി ഇരിപ്പുറപ്പിച്ചു . വേദിയില്‍ പ്രിന്സിപ്പലച്ചനും , MC - J യും പിന്നെ വൈദികന്‍ മാരായ രണ്ടു അദ്യാപകന്മാരും ഉണ്ടായിരുന്നു. സെന്‍റ് ബെര്‍ക്മാന്‍സ് ന്‍റെ പഴമയും ചരിത്രവും വിശദീകരിച്ച്, ക്യാമ്പസിലെ കര്‍ശനമായ അച്ചടക്കത്തെയും, പാലിക്കാതിരുന്നാലുള്ള ശിക്ഷയെയും ഓര്‍മിപ്പിച്ചു പ്രിസിപ്പലച്ചനെ സ്വാഗതം ചെയ്തു MC - J വേദിയുടെ വശത്തേക്ക് മാറി നിന്ന് സദസിനെ വീക്ഷിച്ചു കൊണ്ടിരുന്നു.
ഡിയര്‍ സ്ടുടെന്റ്സ് ആന്‍ഡ് പെരെന്റ്സ് എന്ന് സംബോദന ചെയ്തു കൊണ്ടുള്ള പ്രിന്സിപ്പലച്ചന്‍ടെ ശബ്ദം മൈകിലൂടെ വേദിയിലേക്ക് ഒഴുകി. നിലക്കാത്ത കര ഘോഷമെറ്റ് വാങ്ങി ക്കൊണ്ട് പ്രിസിപലച്ചന്‍ തിരകെ ഇരിപ്പുറപ്പിച്ചപ്പോള്‍ MC - J മഹാത്മാ ഗാന്ധി യുണിവേര്ഴ്സിട്യുടെ കീഴിലുള്ള ബി .സി .എ കോഴ്സ് ന്‍റെ സിലബസും മറ്റും വിശദീകരിച്ച് ഒടുവില്‍ ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആകാം എന്ന ചോദ്യം സദസ് നു നേരെ എറിഞ്ഞു. ഒരു നിമിഷം മൌനത്തിലണ്ട വേദിയും സദസും ചില ചോദ്യോത്തരങ്ങള്‍ പങ്കു വച്ചു. ഒടുവില്‍ ക്ലാസ് തുടങ്ങുന്ന ദിനവും പ്രഖ്യാപിച്ചതിനു ശേഷം " ഞാന്‍ MC - J ഇവിടിരിക്കുന്ന ചില മിടുക്കികളോടും, മിടുക്കന്‍ മാരോടും ഒരു കാര്യം ക്ലാസ് തുടങ്ങുന്നതിനു മുന്‍പല്ലാതെ ഒരു ദിവസം പോലും അതിന്‍റെ പേരും പറഞ്ഞ് ആരെയും ഈ ക്യാമ്പസ് ഇല്‍ കാണാന്‍ ഇട വരരുത് " എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് സദസിനെ പിരിച്ചു വിട്ടതായി പ്രഖ്യാപിചപ്പോള്‍ MC - J സാറിന്‍റെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിക്കു ക്രൂരമായ ഒരു പകയുടെ ച്ചായ ഉണ്ടായിരുന്നോ എന്ന് ചിലര്‍ക്കൊക്കെ തോന്നിയോ? ഏയ് വെറും തോന്നല്‍ മാത്രമായിരിക്കാം............
ലേബലുകള്‍:
കുഞ്ഞൂട്ടന്‍സ് കഥകള്‍
2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച
കഥയുടെ കാലവും ..കഥാ പാത്രത്തെയും തേടിയുള്ള യാത്ര
കഴിഞ്ഞ ഒരാഴ്ചയായി ഒരു അന്വേഷണത്തിലായിരുന്നു......കഥയുടെ കാലവും ..കഥാ പാത്രത്തെയും തേടിയുള്ള യാത്ര ..പഴയ ക്യാമ്പസ് ജീവിതം ...അതിന്റെ ഓര്‍മ്മകള്‍ തമാശകള്‍ ഒക്കെ ചേര്‍ത്ത് എഴുതാന്‍ തുടങ്ങിയപ്പോള്‍ മനസില്‍ ആ ഉത്സവകാലം മാത്രമായിരുന്നു .ഞങ്ങള്‍ ആറു സുഹൃത്തുകളുടെ ഓര്‍മകളില്‍ ഉള്ള കഥയായിരുന്നു ..പക്ഷെ ഈന്ത പ്പഴങ്ങള്‍ പൊഴിഞ്ഞ കാറ്റിന്റെ കരിയില അനക്കങ്ങല്‍ക്കിടയിലെവിടെയോ വച്ച് അറിയാതെ അയാള്‍ മനസിന്റെ ആഴങ്ങളിലേക്ക് ഇടിച്ചിരങ്ങുകയായിരുന്നു ...അയാള്‍ തെളിച്ച വഴികളിലൂടെ മനസ് പാഞ്ഞു ..അങ്ങനെ ...കാഡ്..കാം പ്രിന്റെര്‍ന്റെ ത്രീ ദയമേന്ഷേന്‍ അളവുകല്കിടയില്‍ ...ഒരു ഇടവേളയില്‍ ...ഞാന്‍ പതുക്കെ അയാളെ ..തേടിയലഞ്ഞു ....ഓര്‍കുട്ടും ..ഫേസ് ബൂകുമൊക്കെ വിട്ടു ..മലയാളികളുടെ സൌഹൃടക്കൂട്ടമായ ..കൂട്ടത്തില്‍ (ww.koottam.com)ഒരു ഡിസ്കഷന്‍ ഇട്ടു ...അവിടെ ..എനിക്ക് പഴയ പ്രശ്തരായ ചില എസ് ബിയന്‍ മാരെ കണ്ടെത്താന്‍ പറ്റിശ്രീ രാജു നാരായണ സ്വാമി IAS ന്റെ ക്ലാസ്സ് മേറ്റ് ...നിത്യഹരിത നായകന്‍ പ്രേം നസീര്‍ താമസിച്ച പ്രസ്തമായ നുമന്‍സ് ഹോസ്റ്റല്‍ ലിലെ ആ പതിമൂന്നാം നമ്പര്‍ മുറയില്‍ താമസിക്കാന്‍ ഭാഗ്യം കിട്ടിയ ..മലയാളി ഉടെ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് അയ ഒരു ലക്ഷത്തില്‍ പരം അംഗങ്ങളുള്ള കൂട്ടം എന്ന ഏറ്റവും വലിയ പ്രാദേശിക നെറ്റ് വര്‍ക്ക് ആയ കൂട്ടത്തിന്റെ അട്മിനിസ്ട്രടോര്‍ ..എഴുത്തിനെ ..ഓര്‍മകളെ ..അക്ഷരങ്ങളെ സ്നേഹിക്കുന്ന ...ശ്രീ ജ്യോതിയെട്ടനെയും ...കൂട്ടത്തിലെ തന്നെ അന്ഗവും ..ബൂലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും പഴയ എസ്..ബി ക്കാരനും ആയ ..ചന്ദ്രു വിനെയും കണ്ടുമുട്ടി ...അവരിലൂടെ അന്വേഷണം നീണ്ടു ..അതിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ആണിത് ...വിശദമായ ഡിസ്കഷന്‍ ഈ ലിങ്കില്‍ ലഭ്യമാണ് .
2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച
കുഞ്ഞൂട്ടന്‍സ് കഥകള്‍ - 1
കഥയും കാലവും ഒന്നായിതീര്‍ന്നു ......വാക്കുകള്‍ക്കും മൌനത്തിനും ഇടയിലുള്ള ചില നിമിഷങ്ങള്‍ ഒരു കവിത പോലെ മനോഹരമാണ് ....വാക്കുകളുടെ നിശബ്ദതക്കും ..സ്നേഹത്തിന്റെ മൌനതിനുമിടയില്‍ അവര്‍ 6 പേര്‍ അവരുടെ കഥ തേടിയിറങ്ങി ..........
6 ബോഗികള്‍ കൂട്ടിയിണക്കിയ ഒരു സൌഹൃദത്തീവണ്ടി..."എന്ത് വന്നാലും നിനക്ക് നീ മാത്രമല്ല ഞങ്ങള്‍ 5 പേരില്ലേ " എന്ന് പരസ്പരം സൌഹൃദത്തിന്റെ നേര്‍ത്ത മഴനൂലുകളാല്‍ കെട്ടിയിട്ട അനന്തമായ സൌഹൃദത്തിന്റെ ഒരിക്കലും നിലക്കാത്ത തീവണ്ടി .....ഒരു ആന്റി ക്ലോക്ക് വൈസ് ചലനം പോലെ
ഒരിക്കലും തുരുമ്പിക്കാത്ത കാലത്തിന്റെ ...ഓര്‍മകളുടെ ഇരുമ്പ് പാളത്തിലൂടെ പാഞ്ഞു പോയി .....
എറണാകുളത്തു നിന്നും വന്ന ഒരു ട്രെയിന്‍ ചങ്ങനാശേരി റെയില്‍ വെ സ്ടഷനും കടന്നു ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നു .ട്രാന്‍സ്പോര്‍ട്ട് ബസ് സ്ടാന്ടില്‍ നിന്നും പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും വിദ്യാര്‍ഥികള്‍ തിരക്കിട്ട് പുറത്തേക്ക് നീങ്ങി .
റെയില്‍ വെ സ്ടഷന് പുറത്തു കാത്തു കിടന്ന ഒരു ഓട്ടോറിക്ഷ ഇല്‍ കാഴ്ചയില്‍ 35 വയസു തോന്നിക്കുന്ന ഒരു കഷണ്ടി തലയന്‍ കയിലിരുന്ന സ്യൂട്ട് കേസ് അകത്തേക്കിട്ടു തിരക്കിട്ട് ചാടി കയറി. എവിടെക്കാ എന്നാ റിക്ഷകാരന്റെ ചോദ്യത്തിനും അയാള്‍ ചിരിച്ചു കൊണ്ട് എസ്. ബി കോളേജ് ലേക്ക് എന്ന് പറഞ്ഞപ്പോള്‍ രിക്ഷക്കരനില്‍ ആ ചിരി പരിഹാസതിന്റെതാണോ , ക്രൂരമാണോ അതോ സാധാരണമായ ചിരിയാണോ എന്ന എന്ന ആശയക്കുഴപ്പം ഉണ്ടാക്കി .വിയര്‍പ്പു പൊടിഞ്ഞ കഷണ്ടി തലയില്‍ അയാള്‍ അപ്പോളും വിരലുകള്‍ ഓടിച്ചു കൊണ്ടിരിക്കുകയാരുന്നു റിക്ഷ എസ് ബിയുടെ വലിയ ഗേറ്റ് കടന്നു ...റോഡില്‍ വീണു കിടന്ന ഒരു ചെമ്പക പൂവിനെ അരച്ച് അഡ്മിനിസ്ട്രേഷന്‍ ബ്ലോകിന്റെ അടിയിലൂടെ ന്യുമന്‍ ഹോസ്റ്റല്‍ ന്റെ മുന്‍പില്‍ നിര്‍ത്തി ............
MC-J എറണാകുളത് എന്തുന്ടെടോ വിശേഷം എന്ന ചോദ്യത്തിന് എന്ന പറയാനടോ എന്ന് മാത്രം മറുപടി പറഞ്ഞു, താകോലുംതാഴും കതകില്‍ തന്നെ ഇട്ടു അയാള്‍ ന്യൂ മാന്‍ ഹോസ്ടലിലെ തന്റെ മുറിയിലേക്ക് കയറി.Be a GentleMen of Newman എന്ന ഹോസ്റെലിന്റെ ബോര്‍ഡില്‍ തട്ടി എവിടെനിന്നോ കാറ്റില്‍ പറന്നു വന്ന ഒരു കരിയില താഴേക്ക് വീണു.മുറിയിലെ കണ്ണാടി ചില്ലിട്ട തടി അലമാരകള്‍ നിറയെ തടിച്ച പുസ്തകങ്ങളായിരുന്നു ..അതില്‍ മാത്ത മാറ്റിക്സ് ഉം , സ്ടാടിസ്ടിക്സും..ഒക്കെ വീര്‍പ്പുമുട്ടി ക്കിടന്നു. കയില്‍ ഇരുന്ന ഡയറിയില്‍ ..നേരത്തെ തയാറാക്കി വച്ചിരുന്ന പേപ്പറും, താക്കോല്‍ കൂട്ടവും എടുത്തു മുറിപൂട്ടി..ക്യാമ്പസ് ന്റെ ഇടനാഴ്യിലൂടെ മുന്നോട്ട് ന്നടന്നു ....
MC-J എറണാകുളത് എന്തുന്ടെടോ വിശേഷം എന്ന ചോദ്യത്തിന് എന്ന പറയാനടോ എന്ന് മാത്രം മറുപടി പറഞ്ഞു, താകോലുംതാഴും കതകില്‍ തന്നെ ഇട്ടു അയാള്‍ ന്യൂ മാന്‍ ഹോസ്ടലിലെ തന്റെ മുറിയിലേക്ക് കയറി.Be a GentleMen of Newman എന്ന ഹോസ്റെലിന്റെ ബോര്‍ഡില്‍ തട്ടി എവിടെനിന്നോ കാറ്റില്‍ പറന്നു വന്ന ഒരു കരിയില താഴേക്ക് വീണു.മുറിയിലെ കണ്ണാടി ചില്ലിട്ട തടി അലമാരകള്‍ നിറയെ തടിച്ച പുസ്തകങ്ങളായിരുന്നു ..അതില്‍ മാത്ത മാറ്റിക്സ് ഉം , സ്ടാടിസ്ടിക്സും..ഒക്കെ വീര്‍പ്പുമുട്ടി ക്കിടന്നു. കയില്‍ ഇരുന്ന ഡയറിയില്‍ ..നേരത്തെ തയാറാക്കി വച്ചിരുന്ന പേപ്പറും, താക്കോല്‍ കൂട്ടവും എടുത്തു മുറിപൂട്ടി..ക്യാമ്പസ് ന്റെ ഇടനാഴ്യിലൂടെ മുന്നോട്ട് ന്നടന്നു ....
ലേബലുകള്‍:
കുഞ്ഞൂട്ടന്‍സ് കഥകള്‍
2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച
കുഞ്ഞൂട്ടന്‍സ് കഥകള്‍
നേരം തെറ്റി വന്ന ഒരു മഞ്ഞു തുള്ളി ഉരുണ്ടു കാഴ്ച്ചയെ മറച്ചു അനേകായിരം ഓര്‍മചിത്രങ്ങള്‍ മനസ്സില്‍ തെളിഞ്ഞു ....ഒരായിരം കുനിയന്‍ഉറുമ്പുകള്‍ പോലെ ഓര്‍മ്മകള്‍ മനസിലേക്ക് ഇരച്ചു കയറി ....
ആരോ ഒരിക്കല്‍ പറഞ്ഞത് പോലെ ....." മഞ്ഞു വീണ ഫ്രെയിംമിനുള്ളില്‍ നമ്മുടെ ആ ക്യാമ്പസ് ഫോക്കസ് ഔട്ട് ആയ ഒരു ചിത്രം പോലെ ........."
സെന്‍റ്.ബെര്‍ക്മാന്‍സ് ..കോളേജ് എന്ന എസ്.ബി . കോളേജ്

ആരോ ഒരിക്കല്‍ പറഞ്ഞത് പോലെ ....." മഞ്ഞു വീണ ഫ്രെയിംമിനുള്ളില്‍ നമ്മുടെ ആ ക്യാമ്പസ് ഫോക്കസ് ഔട്ട് ആയ ഒരു ചിത്രം പോലെ ........."
സെന്‍റ്.ബെര്‍ക്മാന്‍സ് ..കോളേജ് എന്ന എസ്.ബി . കോളേജ്
കോട്ടയം ജില്ലയില്‍ നിന്ന് 20 കിലോ മീറ്റര്‍ തെക്കും തിരുവല്ലയില്‍ നിന്ന് 7 കിലോ മീറ്റര്‍ വടക്കും മാറി സ്ഥിതി ചെയ്യുന്ന ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സഹോദരങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന പട്ടണം ...റോഡ് റയില്‍ ജല ഗതാഗത ഭൂപടങ്ങളില്‍ സജീവ സാനിധ്യമുള്ള , നെല്ലറയായ കുട്ടനാടിനറെയും ഹൈ റേഞ്ച് ന്റേം ഗേറ്റ് വേ ആയ , ബ്രിട്ടീഷ് കടന്നു കയറ്റത്തിനും മുന്‍പേ അറിയപ്പെടുന്ന കച്ചവട കേന്ദ്രമായ ചങ്ങനാശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ....ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്ന പ്രതീക്ഷ നിര്‍ഭരമായ ഭാവി കാലം സമ്മാനിച്ച കലാലയ മുത്തശി.......
എസ്. ബി ലേക്കുള്ള യാത്രകളില്‍ ഒരിക്കലെങ്കിലും ഒന്ന് ദാഹം തീര്‍ക്കാനോ, അല്ലെങ്കില്‍ അറിഞ്ഞോ അറിയാതെയോ വിനയപ്പന്‍സ് കടയില്‍ കയരാതവര്‍ ചുരുക്കമാണ് ...എസ് ബി ഉടെ കാന്റീന്‍ എക്കാള്‍ പ്രാധാന്യ മര്‍ഹിക്കുന്ന ഓര്‍മകള്‍ ..കഥകള്‍ വിനയപ്പന്‍സ് കടയ്ക്കു പറയാനുണ്ടാകും ....
വലിയ പഴക്കുലകള്‍ക്കും ,മിട്ടായി പാട്ടകള്‍ക്കും പിന്നെ സിഗരറ്റും മറ്റു ചില ടച്ചിങ്ങ്സ് ഡിഷുകളും നിറച്ച കണ്ണാടി കൂടിനും ഇടയില്‍ കൂടി പിരിച്ചതോ ,പിരിക്കാതതോ എന്ന് സംശയം തോന്നിപ്പിക്കുന്ന വലിയ കപ്പട മീശക്കാരന്‍ ഇതാണ് വിനയപ്പന്‍ ചേട്ടന്‍ .. അല്പം ചട്ടമ്പി ലുക്ക് ഉണ്ടെങ്കിലും പേര് പോലെ തന്നെ ആള്‍ വിനയം ഉള്ളവനാ... ആ തല പുറത്തേക്കിട്ടു എന്നാ വേണം മോനെ എന്ന് ചോദിക്കുമ്പോള്‍ തികട്ടി വരുന്ന മണം ഏതു ബ്രാന്റിന്റെയ എന്ന് തിരിച്ചറിയാന്‍ പറ്റാതെ വരുന്ന കാഴ്ചക്കാരന്‍ അകത്തു കയറിയാലോ അടുക്കി വച്ച സോഡാ ട്രേ കള്‍ക്കിടയിലൂടെ കര്‍ട്ടന്‍ നീകിയാല്‍ വിശാലമായ ഒരു ചെറിയ ലോകം ...ഇതാണ് വിനയ്പ്പന്‍സ് ക്ലാസ്സ് റൂം .............
ഒരു ചെറിയ മുറി ...സിഗരറ്റ് ന്റെ നീല പുകച്ചുരുലുകളിലൂടെ മുകളിലെ ചെറിയ ജനലിലൂടെ അരിച്ചിറങ്ങുന്ന വെയിലിന്റെ ചതുര വെളിച്ചം പതിപിച്ച തറയില്‍ നിറയെ സിഗരറ്റ് കുറ്റികള്‍..പിന്നെ ഒരു ഡസ്ക് ഉം 2 ബെഞ്ചുകളും ...ചിലര്‍ക്കൊകെ ഇത് ക്ലാസ്സ് റൂമിനെ ക്കള്‍ വലിയ ഓര്‍മയായിരിക്കും ...ഇവിടെ ..ഈ ബെന്ചിലിരുന്നു ..ഈ ഡിസ്കില്‍ വച്ചായിരിക്കും അവര്‍ റെക്കോര്‍ഡ് ബുകുകള്‍ ..ഹോം വര്‍ക്ക് ക്കളും ഒക്കെ ചെയ്തത് ..പരീക്ഷകള്‍ക്ക് കോപ്പി അടിക്കാനുള്ള ചുരുളുകള്‍ ഉണ്ടാക്കിയത് ...
ഇവിടെ ഇരിന്നായിരിക്കണം ഓരോ എസ് . ബി ക്കാരനും അറിവില്ലായ്മയുടെ , പകയുടെ ..രാഷ്ട്രീയ വടി വാളുകള്‍ക്ക് മൂര്‍ച്ച കൂട്ടിയത് ...വിപ്ലവ വീര്യം തുളുമ്പുന്ന ആ മുദ്രാവാക്യങ്ങള്‍ രചിച്ചത് ...വിനയ്പ്പന്‍ കൊടുത്ത സിഗരറ്റ് ന്റെ പുകയൂതിയയിരിക്കും ...പിന്നെ ആദ്യമായി കരളിന്‍ കയത്തില്‍ ച്ചുഴിക്കുത് വീഴ്ത്തി സിരകളില്‍ പടര്‍ന്നു കയറിയ ലഹരിയെ അറിഞ്ഞത് ...ആദ്യ പ്രണയം പറയാനുള്ള അവസാന തയ്യാറെടുപ്പുകള്‍ ..അങ്ങനെ എന്തൊക്കെ കഥകള്‍ പറയാനുണ്ടാകും ഈ വിനയപ്പന്‍സ് ക്ലാസ് റൂമിന് .
തുളസി കറ പുരണ്ട പാന്‍ പരാഗ് മണമുള്ള ഈ നാലു ചുവരുകളില്‍ അവര്‍ എത്ര വാളുകള്‍ ചാരി കാണും .ഇങ്ങനെയൊക്കെ ഉള്ള വിനയപ്പന്‍സ് ക്ലാസ് റൂമില്‍ നിന്നും റോഡ് മുറിച്ചു കടന്നാല്‍ പച്ച പുതച്ച വിശാലമായ കളിസ്ഥലങ്ങള്‍ ഉള്ള ..ഒരുപാട് മരമുതച്ചന്‍ മാര്‍ ഉള്ള എസ് ബിയുടെ മനോഹരമായ ക്യാമ്പസ് ലേക്കുള്ള വലിയ പ്രവേശന കവാടം കാണാം ..........
ഒരു പാട് പേരെ ജീവിതത്തിന്റെ ...പ്രശസ്തിഉടെ ..അധികാരത്തിന്റെ കൊടുമുടിയിലേക്ക് ആനയിച്ച ഈ പ്രവേശന കവാടത്തിനു പറയാനുണ്ടാകും ഒരുപാട് കഥകള്‍ ....................................................................

88 വര്‍ഷത്തെ കഥകള്‍ ,അമേരിക്കയിലും ,യുറോപ്പിലും,ഓസ്ട്രേലിയയിലും തൊട്ടു ഇങ്ങു മിഡില്‍ ഈസ്റ്റ് വരെ പ്രവാസ ജീവിതത്തിന്റെ കടല്‍കടന്നു എത്തിയവരുടെ കഥകള്‍ പിന്നെ ഒരു പാട് പേര്‍ ..ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രി ശ്രീ .ഉമ്മന്‍ ചാണ്ടി , ചീഫ് ജസ്റ്റിസ് ശ്രീ.സിറിയക് തോമസ് , ഐ എ എസ് ഇല്‍റാങ്ക് നേടിയ ശ്രീ രാജു നാരായണ സ്വാമി ഐ എ എസ് ,രാജു നാരായണ സ്വാമി IAS ന്റെ ക്ലാസ്സ് മേറ്റ് ...നിത്യഹരിത നായകന്‍ പ്രേം നസീര്‍ താമസിച്ച പ്രസ്തമായ നുമന്‍സ് ഹോസ്റ്റല്‍ ലിലെ ആ പതിമൂന്നാം നമ്പര്‍ മുറയില്‍ താമസിക്കാന്‍ ഭാഗ്യം കിട്ടിയ ..മലയാളി ഉടെ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് ആയ ഒരു ലക്ഷത്തില്‍ പരം അംഗങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രാദേശിക നെറ്റ് വര്‍ക്ക് ആയ കൂട്ടത്തിന്റെ അട്മിനിസ്ട്രടോര്‍ ..എഴുത്തിനെ ..ഓര്‍മകളെ ..അക്ഷരങ്ങളെ സ്നേഹിക്കുന്ന ...ശ്രീ ജ്യോതിയെട്ടന്‍, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ .നാരായണപണിക്കര്‍ ശ്രീ പ്രേം നസീര്‍, അങ്ങനെ എത്ര എത്ര പേരുകള്‍ .
കാല യവനികക്കുള്ളില്‍ മറഞ്ഞ മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ ആദ്യമായി അഭിനയ കലയിലേക്ക് കാലൂന്നിയത് പ്രശസ്തമായ ഷേക്ക്‌സ്പിയര്‍ നാടകമായ വെനീസിലെ വ്യാപാരി യിലെ ഷയിലോക് ആയി , എസ്.ബി. യുടെ ഷേക്ക്‌സ്പിയര്‍ തിയേറ്റര്‍ ഇല്‍ ആയിരുന്നു .
പിന്നെ നാടന്‍ പാട്ടുകള്‍ പാടി ഓര്‍മകളുടെ ഇലപൊഴിച്ചു നില്‍കുന്ന കരിയിലകള്‍ തൂത്തു വാരി എസ് . ബി യെ സേവിച്ച മറിയാമ്മ ചേടത്തി ..പിന്നീടു അതെ കോളേജില്‍ തന്നെ വിദ്യാര്‍ത്ഥികളെ ആ ചാമ്പ മരത്തിന്റെ ചുവട്ടില്‍ നാടന്‍ പാട്ടുകള്‍ പഠിപ്പിച്ചു അദ്യാപികയുടെ വേഷ മിട്ട കോളേജ് ..അങ്ങനെ പെരെടുത്താല്‍ തീരാത്ത എത്ര പേര്‍ വന്നു പോയ കലാലയം ....
മാണിക്യം പെണ്ണ് എന്ന പുസ്തകം ഇറങ്ങുന്നതിനും മുന്‍പ് , പ്രഫസര്‍ സെബാസ്ട്യന്‍ വട്ടമറ്റം സര്‍ കണ്ടെത്തുന്നതിനും മുന്‍പ് കയില്‍ ഒരു കുട്ടയും ചൂലുമായ് അതി രാവിലെ എസ്. ബി ഉടെ ക്യാമ്പസ് മുഴുവന്‍ നടന്നു അതിരാവിലെ അവര്‍ മനസു നിറഞ്ഞു പാടിയ നാടന്‍ പാട്ടുകളുടെ പഴമയുടെ ആ ഈണം അതിന്റെ ഊഷ്മളത ആദ്യമായി അറിഞ്ഞത് എസ്.ബി ഉടെ ആ മുത്തച്ഛന്‍ മരങ്ങള്‍ ആയിരിക്കും ..ആളൊഴിഞ്ഞ ആ ക്ലാസ് മുറികളയിരിക്കും...ഇതെല്ലം ഓരോ എസ് ബി ക്കാരനും അഭിമാനത്തോടെ ഓര്‍ക്കാനുള്ള കഥകള്‍ .
ജയരാജിന്റെ കരുണം എന്ന മലയാള സിനിമയില്‍ പാട്ട് പാടിയ മറിയാമ്മ ചേടത്തി,കേരള ഫോല്ക് ലോര്‍ അകാദമി ഫെലോ ഷിപ് നല്‍കി ആദരിച്ച മറിയാമ്മ ചേടത്തി...2008 ഓഗസ്റ്റ് 31 നു ആ നാടന്‍ പാട്ടുകള്‍ നിലച്ചു ...
പക്ഷെ ഇതില്‍ ഇനി പറയാന്‍ പോകുന്ന കഥകള്‍ അവരുടെയല്ല ..ഓരോ എസ്. ബി കാരനേം അവനാക്കി മാറ്റിയ ആ പ്രിയ കലാലയം സമ്മാനിച്ച അനുഗ്രഹമായ ആ നിലക്കാത്ത സൌഹൃദത്തിന്റെ കഥ ..........
കാലത്തിന്റെ മഹാ പ്രവാഹത്തിലെക്ക് ..ജീവിതത്തിന്റെ കയ്പുനീരിലേക്ക് ആ വലിയ ഇരുമ്പ് ഗേറ്റ് ഉം കവാടവും കടന്നു ..ആ ചെമ്പക മരങ്ങളെ ഒരികല്‍ കൂടി കണ്‍ നിറച്ചു വിനയപ്പന്‍സ് ക്ലാസ് റൂമില്‍ അവസാനമയി ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നിലക്കാത്ത സൌഹൃദങ്ങളുടെ ആരവങ്ങളുടെ കാലത്തേ ...മഞ്ഞു കാലത്തേ ...പ്രണയ കാലത്തേ മനസില്‍ മാംബൂ പൂത്ത കാലത്തെ.. അവസാനമായി ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്തു മടങ്ങിയവരുടെ കഥ ...............
ജീവിതത്തിന്റെ റിയാലിസ്ടിക് ഫ്രെയിംമുകളായി മാറിയവര്‍ പിന്നീട് സമയം കിട്ടിയാപ്പോളൊക്കെ പല പല വേദികളില്‍ ഒത്തു കൂടിയവര്‍ ...ട്രെയിനുകളിലും ..ബസിലും ...കോഫീ ഹൌസുകളിലും ..ഓര്‍മകളുടെ ഓര്‍ക്കുട്ട് മരങ്ങളിലും ...ചാറ്റ് റൂമുകളിലും പ്രവാസത്തിന്റെ ഫൈവ് സ്റ്റാര്‍ സ്യുടുകള്‍ തൊട്ടു ..ആറടി ബെഡ് സ്പേസ്കളില്‍ വരെ ചര്‍ച്ച ചെയ്ത കഥകള്‍ ......ഒരിക്കലും നിലക്കാത്ത സൌഹൃദത്തിന്റെ കഥകള്‍ ...കുഞ്ഞൂട്ടന്‍സ് കഥകള്‍.....
കാല യവനികക്കുള്ളില്‍ മറഞ്ഞ മലയാള സിനിമയുടെ നിത്യ ഹരിത നായകന്‍ ശ്രീ പ്രേം നസീര്‍ ആദ്യമായി അഭിനയ കലയിലേക്ക് കാലൂന്നിയത് പ്രശസ്തമായ ഷേക്ക്‌സ്പിയര്‍ നാടകമായ വെനീസിലെ വ്യാപാരി യിലെ ഷയിലോക് ആയി , എസ്.ബി. യുടെ ഷേക്ക്‌സ്പിയര്‍ തിയേറ്റര്‍ ഇല്‍ ആയിരുന്നു .
![]() |
ഷേക്ക്‌സ്പിയര്‍ തിയേറ്റര്‍ |
മാണിക്യം പെണ്ണ് എന്ന പുസ്തകം ഇറങ്ങുന്നതിനും മുന്‍പ് , പ്രഫസര്‍ സെബാസ്ട്യന്‍ വട്ടമറ്റം സര്‍ കണ്ടെത്തുന്നതിനും മുന്‍പ് കയില്‍ ഒരു കുട്ടയും ചൂലുമായ് അതി രാവിലെ എസ്. ബി ഉടെ ക്യാമ്പസ് മുഴുവന്‍ നടന്നു അതിരാവിലെ അവര്‍ മനസു നിറഞ്ഞു പാടിയ നാടന്‍ പാട്ടുകളുടെ പഴമയുടെ ആ ഈണം അതിന്റെ ഊഷ്മളത ആദ്യമായി അറിഞ്ഞത് എസ്.ബി ഉടെ ആ മുത്തച്ഛന്‍ മരങ്ങള്‍ ആയിരിക്കും ..ആളൊഴിഞ്ഞ ആ ക്ലാസ് മുറികളയിരിക്കും...ഇതെല്ലം ഓരോ എസ് ബി ക്കാരനും അഭിമാനത്തോടെ ഓര്‍ക്കാനുള്ള കഥകള്‍ .
ജയരാജിന്റെ കരുണം എന്ന മലയാള സിനിമയില്‍ പാട്ട് പാടിയ മറിയാമ്മ ചേടത്തി,കേരള ഫോല്ക് ലോര്‍ അകാദമി ഫെലോ ഷിപ് നല്‍കി ആദരിച്ച മറിയാമ്മ ചേടത്തി...2008 ഓഗസ്റ്റ് 31 നു ആ നാടന്‍ പാട്ടുകള്‍ നിലച്ചു ...
പക്ഷെ ഇതില്‍ ഇനി പറയാന്‍ പോകുന്ന കഥകള്‍ അവരുടെയല്ല ..ഓരോ എസ്. ബി കാരനേം അവനാക്കി മാറ്റിയ ആ പ്രിയ കലാലയം സമ്മാനിച്ച അനുഗ്രഹമായ ആ നിലക്കാത്ത സൌഹൃദത്തിന്റെ കഥ ..........
കാലത്തിന്റെ മഹാ പ്രവാഹത്തിലെക്ക് ..ജീവിതത്തിന്റെ കയ്പുനീരിലേക്ക് ആ വലിയ ഇരുമ്പ് ഗേറ്റ് ഉം കവാടവും കടന്നു ..ആ ചെമ്പക മരങ്ങളെ ഒരികല്‍ കൂടി കണ്‍ നിറച്ചു വിനയപ്പന്‍സ് ക്ലാസ് റൂമില്‍ അവസാനമയി ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നിലക്കാത്ത സൌഹൃദങ്ങളുടെ ആരവങ്ങളുടെ കാലത്തേ ...മഞ്ഞു കാലത്തേ ...പ്രണയ കാലത്തേ മനസില്‍ മാംബൂ പൂത്ത കാലത്തെ.. അവസാനമായി ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്തു മടങ്ങിയവരുടെ കഥ ...............
ജീവിതത്തിന്റെ റിയാലിസ്ടിക് ഫ്രെയിംമുകളായി മാറിയവര്‍ പിന്നീട് സമയം കിട്ടിയാപ്പോളൊക്കെ പല പല വേദികളില്‍ ഒത്തു കൂടിയവര്‍ ...ട്രെയിനുകളിലും ..ബസിലും ...കോഫീ ഹൌസുകളിലും ..ഓര്‍മകളുടെ ഓര്‍ക്കുട്ട് മരങ്ങളിലും ...ചാറ്റ് റൂമുകളിലും പ്രവാസത്തിന്റെ ഫൈവ് സ്റ്റാര്‍ സ്യുടുകള്‍ തൊട്ടു ..ആറടി ബെഡ് സ്പേസ്കളില്‍ വരെ ചര്‍ച്ച ചെയ്ത കഥകള്‍ ......ഒരിക്കലും നിലക്കാത്ത സൌഹൃദത്തിന്റെ കഥകള്‍ ...കുഞ്ഞൂട്ടന്‍സ് കഥകള്‍.....
ലേബലുകള്‍:
കുഞ്ഞൂട്ടന്‍സ് കഥകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)