WELCOME TO ULANADANS ARYDI

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

സ്വപ്നം ഒരു ചാക്ക്

ഈയിടെ ഒരു ചാറ്റ്നിടയില്‍ എന്‍റെ തന്നെ നാട്ടുകാരനും ഒരു നല്ല ബ്ലോഗറും കൂടിയായ ജിജി -മറ്റൊരാള്‍ (ബ്ലോഗ്‌ ) അദ്ദേഹം ഇടയ്ക്കുഎന്‍റെ ചാറ്റില്‍ " സ്വപ്നം ഒരു ചാക്ക്" എന്നു ടൈപ്പ് ചയ്തു എത്ര ആലോചിച്ചിട്ടും കാര്യം എന്താണെന്നു എനിക്ക് മനസിലായില്ല ഒടുവില്‍ അദ്ദേഹം തന്നെ പറഞ്ഞപ്പോളാണ് പുതിയ ഒരു സിനിമയുടെ പാട്ടാണ് എന്നു മനസിലായത്!! .

പ്രവാസത്തിന്റെ വെള്ളിയഴ്ചകളെയും വ്യഴാഴ്ച്ചകളെയും ഞാന്‍ ആഖോഷിക്കാരുള്ളത് അലസമായി കിടന്നു പുസ്തകം വായിച്ചും ടി വി കണ്ടുമാണ്‌ . എന്‍റെ സഹമുറിയന്‍മാരായ ഫെബിലിന്റെയും,സുബൈറിന്‍റെയും, നൌഫലിന്റെയും, ഷാജഹാന്റെയും ഭാഷയില്‍ പറഞ്ഞാല്‍ അലസമായി വെറുതെ കിടക്കാന്‍ .‍ഇത്തവണ എന്‍റെ ആഗ്രഹത്തെ അവര്‍ പൊളിച്ചത് ഒരു സിനിമ കാണിക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ട്പോകാന്‍ തീരുമാനിച്ചാണ്..കടുത്ത മമ്മൂട്ടി ആരാധകരായ അവര്‍ യുഎ യില്‍ ഒരു മമ്മൂട്ടി ഫാന്‍സ്‌ ക്ലബ് തന്നെ തുടങ്ങുമോ എന്നു കളിയാക്കി വേറെ വഴി ഇല്ലാത്തതിനാല്‍ അവരെ മനസ്സില്‍ ശപിച്ചു ഞാനും പോയി സിനിമ കാണാന്‍ മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടര്‍ .

പഴയ ചിത്രങ്ങളുടെ പോസ്ടറുകളും,നടീ നടന്‍ മാരും മാറി മറയുന്ന ദ്രിശ്യത്തിനൊപ്പം .ഹിറ്റ്‌ ഗാനങ്ങളും പഞ്ച് ഡയലോഗുകളും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തുടകത്തിലെ ടൈറ്റില്‍ മുതല്കെ ചിത്രത്തിന് ഒരു പുതുമ ഉണ്ട് .ഒരു വിഷു കണി കാഴ്ച്ചയോടു തുടങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ഒരു നല്ല വിഷുകണിയാണ് മാര്‍ട്ടിന്‍ പ്രകാട്ടും സംഘവും ഒരുക്കിയത് എന്നു നിസംശയം പറയാന്‍ കഴിയും .

ഒരു സിനിമയില്‍ അഭിനയികണം എന്നു ആര്‍ക്കാണ് താല്പര്യം ഇല്ലാത്തതു.ആ താല്പര്യത്തിനുമുപരി അതിനെ സ്വന്തം ജീവിതാഭിലാഷമായി കാണുന്ന ഒരു അധ്യാപകന്റെ കഥ പറയുന്ന ചിത്രം അമാനുഷിക പരിവേഷങ്ങളില്ലാതെ അസാമാന്യ കൈഅടക്കത്തോടെ അഭിനയിച്ചു ഒരിക്കല്‍ കൂടി മലയാള സിനിമയുടെ ബെസ്റ്റ് ആക്ടര്‍ ആണെന്ന് മമ്മൂട്ടി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു !

കലയോടുള്ള താല്പര്യത്തെ മനസില്‍ ഒതുക്കി ജീവിതത്തിന്‍റെ ദുരിതമോഹങ്ങളുടെ മുന്‍പില്‍ പരാജയപ്പെട്ടു ഇഷ്ടമില്ലാത്ത ജോലിയും ചയ്തു ജീവിതം കഴിച്ചു കൂട്ടുന്നവര്‍ നമ്മുടെ നിത്യ ജീവിതത്തില്‍ ഒരുപാടുണ്ട് . സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് പോലെ ..ആഗ്രഹങ്ങള്‍ ചാകില്‍ കെട്ടി പുഴ കടത്തിയ വളര്‍ത്തു പൂച്ചയെ പോലെയാണ്..അത് എത്ര ദൂരേക്ക്‌ എറിഞ്ഞാലും നമ്മിലേക്ക്‌ തന്നെ തിരിച്ചു വരും ..ശരിയാണ് ആഗ്രഹങ്ങള്‍ ശക്തമാണങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ളതാണങ്കില്‍ അത് ഏതു പ്രതിസന്ധിയുടെ പുഴയും കടന്നു നമ്മിലേക്ക്‌ തന്നെ തിരിച്ചു വരും.

തുടകത്തില്‍ ഒരു പാവം സ്കൂള്‍ മാഷായി എത്തുന്ന മോഹന്‍ പിന്നീടു അഭിനയ കളരിയില്‍ ഒരു ബോംബെ കാരനായി മാറുന്നു.ഈ മാറ്റത്തില്‍ പോലും ബോംബെക്കരനുള്ളിലെ ശരിയായ മോഹനെ നഷ്ടമാകാതെ അവതരിപിക്കാന്‍ മമ്മൂട്ടിക്കായി. രഞ്ജിത്ത് , ലാല്‍ ജോസ് തുടങ്ങിയ മുന്‍നിര സംവിധായകര്‍ ഈ ചിത്രത്തില്‍ അഥിതി താരങ്ങളായി എത്തുന്നുണ്ട് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.സുകുമാരി യുടെ കഥാ പാത്രം മോഹനോടു ഒരിടത്ത് ആകശത്തിലെ നക്ഷത്രങ്ങളെ നോക്കി നടന്നു പൊട്ടക്കിണറ്റില് വീണ ഒരുത്തന്റെ കഥ പറഞ്ഞു കൊടുക്കുന്നുണ്ട്.അങ്ങനെ വീഴാതിരിക്കണമെങ്കില്‍ മണ്ണിലേക്ക് നോക്കിനടക്കണമന്നും.നക്ഷത്രങ്ങളുടെ വെള്ളി വെളിച്ചത്തില്‍ നോക്കി കുഴിയില്‍ വീണു പോയവര്കും സിനിമയുടെ വെള്ളി വെളിച്ചത്തെ സ്വപ്നം കാണുന്നവര്‍ക്കും എന്ത് കൊണ്ടും ഒരു നല്ല റഫറന്‍സ് ചിത്രം കൂടിയായിരിക്കും ഇത്. അതിലുപരി കുടുംബ പ്രേക്ഷകര്കും യുവ പ്രേക്ഷകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ പറ്റിയ ഒരുചിത്രമാണ് ബെസ്റ്റ് ആക്ടര്‍ എന്നത് ശ്രദ്ധേയമാണ്

സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങി ഒരു പോക്ക് ...എന്ന ഈ ചിത്രത്തിലെ ഗാനം .ഇതിനോടകം തന്നെ പ്രേക്ഷകരുടെ നാവിന്‍ തുമ്പില്‍ ഒഴുകി തുടങ്ങി.

ചില കാര്യങ്ങളില്‍ ഒന്ന് കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ മലയാള സിനിമയിലെ ഏറ്റവും മികച്ചത് എന്നൊന്നും അവകാശപെടാന്‍ കഴിയില്ലെങ്കിലും മലയാള സിനിമയിലെ എന്നും ഓര്‍മിക്കപ്പെട്ടെക്കാവുന്ന ഒരു ചിത്രമായേനെ ഇത്. ‍എങ്കിലും ഒട്ടും മുഷിപിക്കാതെ നീങ്ങികൊണ്ട് വളരെ അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ്‌ തീര്‍ച്ചയായും പ്രേക്ഷകന് കിട്ടുന്ന ഒരു എക്സ്ട്രാ ബോണസ് ആണ്!! .ഈ ചിത്രത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതകളില്‍ ഒന്ന് ഈ ക്ലൈമാക്സ്‌ ആണ് .

ബെസ്റ്റ് ആക്ടര്‍ന്‍റെ വിജയം മാര്‍ട്ടിന്‍ പ്രകടിനു നല്‍കുന്ന ആത്മവിശ്വാസം പുതിയ നല്ല ചിത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം