കഥയും കാലവും ഒന്നായിതീര്‍ന്നു ......വാക്കുകള്‍ക്കും മൌനത്തിനും ഇടയിലുള്ള ചില നിമിഷങ്ങള്‍ ഒരു കവിത പോലെ മനോഹരമാണ് ....വാക്കുകളുടെ നിശബ്ദതക്കും ..സ്നേഹത്തിന്റെ മൌനതിനുമിടയില്‍ അവര്‍ 6 പേര്‍ അവരുടെ കഥ തേടിയിറങ്ങി ..........
6 ബോഗികള്‍ കൂട്ടിയിണക്കിയ ഒരു സൌഹൃദത്തീവണ്ടി..."എന്ത് വന്നാലും നിനക്ക് നീ മാത്രമല്ല ഞങ്ങള്‍ 5 പേരില്ലേ " എന്ന് പരസ്പരം സൌഹൃദത്തിന്റെ നേര്‍ത്ത മഴനൂലുകളാല്‍ കെട്ടിയിട്ട അനന്തമായ സൌഹൃദത്തിന്റെ ഒരിക്കലും നിലക്കാത്ത തീവണ്ടി .....ഒരു ആന്റി ക്ലോക്ക് വൈസ് ചലനം പോലെ
ഒരിക്കലും തുരുമ്പിക്കാത്ത കാലത്തിന്റെ ...ഓര്‍മകളുടെ ഇരുമ്പ് പാളത്തിലൂടെ പാഞ്ഞു പോയി .....
എറണാകുളത്തു നിന്നും വന്ന ഒരു ട്രെയിന്‍ ചങ്ങനാശേരി റെയില്‍ വെ സ്ടഷനും കടന്നു ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നു .ട്രാന്‍സ്പോര്‍ട്ട് ബസ് സ്ടാന്ടില്‍ നിന്നും പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും വിദ്യാര്‍ഥികള്‍ തിരക്കിട്ട് പുറത്തേക്ക് നീങ്ങി .
റെയില്‍ വെ സ്ടഷന് പുറത്തു കാത്തു കിടന്ന ഒരു ഓട്ടോറിക്ഷ ഇല്‍ കാഴ്ചയില്‍ 35 വയസു തോന്നിക്കുന്ന ഒരു കഷണ്ടി തലയന്‍ കയിലിരുന്ന സ്യൂട്ട് കേസ് അകത്തേക്കിട്ടു തിരക്കിട്ട് ചാടി കയറി. എവിടെക്കാ എന്നാ റിക്ഷകാരന്റെ ചോദ്യത്തിനും അയാള്‍ ചിരിച്ചു കൊണ്ട് എസ്. ബി കോളേജ് ലേക്ക് എന്ന് പറഞ്ഞപ്പോള്‍ രിക്ഷക്കരനില്‍ ആ ചിരി പരിഹാസതിന്റെതാണോ , ക്രൂരമാണോ അതോ സാധാരണമായ ചിരിയാണോ എന്ന എന്ന ആശയക്കുഴപ്പം ഉണ്ടാക്കി .വിയര്‍പ്പു പൊടിഞ്ഞ കഷണ്ടി തലയില്‍ അയാള്‍ അപ്പോളും വിരലുകള്‍ ഓടിച്ചു കൊണ്ടിരിക്കുകയാരുന്നു റിക്ഷ എസ് ബിയുടെ വലിയ ഗേറ്റ് കടന്നു ...റോഡില്‍ വീണു കിടന്ന ഒരു ചെമ്പക പൂവിനെ അരച്ച് അഡ്മിനിസ്ട്രേഷന്‍ ബ്ലോകിന്റെ അടിയിലൂടെ ന്യുമന്‍ ഹോസ്റ്റല്‍ ന്റെ മുന്‍പില്‍ നിര്‍ത്തി ............
MC-J എറണാകുളത് എന്തുന്ടെടോ വിശേഷം എന്ന ചോദ്യത്തിന് എന്ന പറയാനടോ എന്ന് മാത്രം മറുപടി പറഞ്ഞു, താകോലുംതാഴും കതകില്‍ തന്നെ ഇട്ടു അയാള്‍ ന്യൂ മാന്‍ ഹോസ്ടലിലെ തന്റെ മുറിയിലേക്ക് കയറി.Be a GentleMen of Newman എന്ന ഹോസ്റെലിന്റെ ബോര്‍ഡില്‍ തട്ടി എവിടെനിന്നോ കാറ്റില്‍ പറന്നു വന്ന ഒരു കരിയില താഴേക്ക് വീണു.മുറിയിലെ കണ്ണാടി ചില്ലിട്ട തടി അലമാരകള്‍ നിറയെ തടിച്ച പുസ്തകങ്ങളായിരുന്നു ..അതില്‍ മാത്ത മാറ്റിക്സ് ഉം , സ്ടാടിസ്ടിക്സും..ഒക്കെ വീര്‍പ്പുമുട്ടി ക്കിടന്നു. കയില്‍ ഇരുന്ന ഡയറിയില്‍ ..നേരത്തെ തയാറാക്കി വച്ചിരുന്ന പേപ്പറും, താക്കോല്‍ കൂട്ടവും എടുത്തു മുറിപൂട്ടി..ക്യാമ്പസ് ന്റെ ഇടനാഴ്യിലൂടെ മുന്നോട്ട് ന്നടന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ